ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യന്‍ സൈന്യത്തിന് അനായാസം ഇരച്ചെത്താന്‍ എളുപ്പവഴിയൊരുക്കി ഇന്ത്യയുടെ എഞ്ചിനീയറിംഗ് മാജിക്ക്. ഗിന്നസ് റെക്കോഡില്‍ കയറി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ്. ഇതാ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന പാതയായ ചിസുംലെ-ഡെംചോക്ക് റോഡ് (Chisumle-Demchok Road) കഴിഞ്ഞ ദിവസമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് (Rajnath Singh) ഉദ്ഘാടനം ചെയ്‍തത്. 19,000 അടിയില്‍ അധികം ഉയരമുള്ള ഈ റോഡ് തെക്കൻ ലഡാക്കിൽ (Southern Ladakh) ആണ് സ്ഥിതി ചെയ്യുന്നത്. ചിസുംലെ-ഡെംചോക്ക് റോഡ് (Chisumle-Demchok Road) നിരവധി കാരണങ്ങളാല്‍ പ്രധാന്യം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും ചൈനയുമായുള്ള (China) അതിർത്തി പ്രദേശങ്ങൾക്ക് സമീപത്തേക്ക് നമ്മുടെ സൈനിക വാഹനങ്ങൾക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ ഈ റോഡ് സഹായിക്കും എന്നത് തന്നെ മുഖ്യ കാരണം. ഒരു എഞ്ചിനീയറിംഗ് വിസ്‍മയമായിട്ടാണ് ഈ റോഡിനെ ലോകം വിശേഷിപ്പിക്കുന്നത്. ഇതാ ചിസുംലെ-ഡെംചോക്ക് (Chisumle-Demchok Road) റോഡിനെപ്പറ്റി ചില കാര്യങ്ങള്‍.
ഇന്ത്യ-ചൈന അതിർത്തി തർക്കം: ചർച്ചകളിൽ പുരോഗതിയില്ല, അതൃപ്തി അറിയിച്ച് ഇന്ത്യ
ഉയരം
ലഡാക്കിൽ 19,300 അടി ഉയരത്തിൽ ഉംലിംഗ് ലാ പാസിലാണ് ചിസുംലെ-ഡെംചോക്ക് സ്ഥിതി ചെയ്യുന്നത്.
നിര്‍മ്മാണം
ബോർഡർ റോഡ്‌സ് ഓർഗനൈസേഷനായിരുന്നു ഈ റോഡിന്റെ നിർമാണ ചുമതല
വെല്ലുവിളികള്‍
ഇത്രയും ഉയരത്തിലുള്ള നിർമ്മാണം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഉയർന്ന ഉയരവും പൂജ്യത്തിന് താഴെയുള്ള താപനിലയും ചിസുംലെ-ഡെംചോക്ക് റോഡിന്റെ നിർമ്മാണത്തിൽ BRO യ്ക്ക് ഒരു പ്രധാന വെല്ലുവിളിയായിരുന്നു. മൈനസ് 40 ഡിഗ്രി വരെ ഈ മേഖലയില്‍ താപനില താഴാറുണ്ട്. ഇതിന് പുറമെ, മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ ഓക്‌സിജന്റെ അളവ് 50 ശതമാനം മാത്രമാണ്. ഇങ്ങനെ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ബി.ആര്‍.ഒ എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലുള്ള ഈ റോഡ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദൂര പ്രദേശങ്ങളിൽ പ്രധാന പ്രവൃത്തികൾ നടത്തിയതിന്റെ അനുഭവത്തിന്‍റെ പിൻബലം ബോർഡർ റോഡ്‌സ് ഓർഗനൈസേഷനെ ഈ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാന്‍ സഹായിച്ചു.
ചൈനയ്ക്കായി X5ന്‍റെ പുതിയ പതിപ്പ് തയ്യാറാക്കി ബിഎംഡബ്ല്യു
ഗിന്നസിലേക്ക്
2021 ഓഗസ്റ്റിലാണ് ഈ റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡിന്റെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ചിസുംലെ-ഡെംചോക്ക് റോഡ് ഇടംപിടിച്ചു. ബൊളീവിയയിലെ 18,953 അടി ഉയരത്തിലുള്ള ഉതുറുങ്കു റോഡിന്റെ റെക്കോര്‍ഡാണ് ഉംലിംഗ് ലാ മറികടന്നത്.
നേട്ടങ്ങള്‍
52-കിലോമീറ്റർ നീളമുള്ള ഇത് കിഴക്കൻ ലഡാക്കിലെ ചുമർ സെക്ടറിലെ നിരവധി പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു. ചിസുംലെയെയും ഡെംചോക്കിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു നേരിട്ടുള്ള റൂട്ട് ഈ റോഡ് വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ് ഈ പാത സായുധ സേനയുടെ വേഗത്തിലുള്ള സഞ്ചാരം സാധ്യമാക്കുമെന്ന് മാത്രമല്ല, ഈ മേഖലയിലെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുകയും ഇവിടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യുമെന്ന് രാജ്‌നാഥ് സിംഗ് ഉറപ്പുനൽകുന്നു.
നടുവൊടിഞ്ഞ് ചൈനീസ് വണ്ടിക്കമ്പനി, വന്മരങ്ങളായി പടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍!
17,598 അടി ഉയരത്തിലാണ് നേപ്പാളിലെ തെക്കന്‍ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്പ് 16,900 അടിയിലാണുള്ളത്. എന്നാല്‍ ഈ മേഖലകളിലേയ്ക്ക് റോഡുകള്‍ ഇല്ല. ലഡാക്കില്‍ തന്നെയുള്ള ഖര്‍ദുങ് ലാ 17,600 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ പ്രദേശവാസികള്‍ക്ക് ലേയില്‍ നിന്നും ചിസുംലെ, ഡെംചോക്ക് എന്നിവിടങ്ങളിലേയ്ക്ക് സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കുമെന്നും സാമൂഹിക സാമ്പത്തിക സ്ഥിതിയും ടൂറിസവും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.
ചിത്രം - പ്രതീകാത്മകം
Source : HT Auto