അത്തരമൊരു ജനപ്രിയ കാറാണ് ടാറ്റാ പഞ്ച് സിഎൻജി. ഇതാ ചില പഞ്ച് സിഎൻജി വിശേഷങ്ങള്‍.
പെട്രോളിൻ്റെയും ഡീസലിൻ്റെയും ഉയർന്ന വിലയിൽ ഏറെക്കുറെ എല്ലാവരും ബുദ്ധിമുട്ടുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, വാഹന നിർമ്മാണ കമ്പനികളും സാമ്പത്തികവും ഉയർന്ന മൈലേജുള്ളതുമായ കാറുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ്. സാധാരണ ഇന്ധനത്തിന് പകരം വൈദ്യുതവും സിഎൻജിയും മികച്ച ബദലായി കണക്കാക്കപ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോഴും വില കൂടുതലാണെങ്കിലും കമ്പനികൾ സിഎൻജി വാഹനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരമൊരു ജനപ്രിയ കാറാണ് ടാറ്റാ പഞ്ച് സിഎൻജി. ടാറ്റ പഞ്ച് അതിന്റെ സെഗ്‌മെന്റിൽ ഹ്യുണ്ടായ് എക്‌സ്‌റ്റർ, മാരുതി ഇഗ്‌നിസ് എന്നിവയുമായാണ് മത്സരിക്കുന്നത്. ഇതാ ചില പഞ്ച് വിശേഷങ്ങള്‍.
മൈലേജ്
രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന സിഎൻജി എസ്‌യുവികളിലൊന്നാണ് ടാറ്റ പഞ്ച്. ടാറ്റ പഞ്ച് സിഎൻജിയിൽ 26.99 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം, പെട്രോൾ എംടിയിൽ (മാനുവൽ) 20.09 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്. ടാറ്റ പഞ്ചിൽ സിംഗിൾ പാൻറൂഫ് നൽകിയിട്ടുണ്ട്. 7.10 ലക്ഷം രൂപയിൽ തുടങ്ങി 9.68 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ്-ഷോറൂം വില. പഞ്ച് സിഎൻജിയിൽ കമ്പനി 1.2 ലിറ്റർ മൂന്ന് സിലിണ്ടർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്, ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുമായി വരുന്ന രാജ്യത്തെ ആദ്യത്തെ സിഎൻജി എസ്‌യുവിയാണിത്.
നാല് വേരിയന്‍റുകള്‍
നാല് വേരിയന്റുകളിൽ ഈ കാർ വിപണിയിൽ ലഭ്യമാണ്. ഇതിന് 187 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുന്നു. കാറിന് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭിക്കും. ടാറ്റ പഞ്ചിന് റിയർ ഡീഫോഗർ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും ലഭിക്കുന്നു. 1,615 എംഎം ആണ് കാറിന്റെ ഉയരം. ഇതിന് എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ ഉണ്ട്.
എഞ്ചിൻ
1.2 ലിറ്റർ, മൂന്ന് സിലിണ്ടർ എഞ്ചിനാണ് പഞ്ച് iCNG-ക്ക് കരുത്തേകുന്നത്. അത് പെട്രോളിൽ പ്രവർത്തിക്കുമ്പോൾ പരമാവധി 84.82 bhp കരുത്തും 113 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. സിഎൻജിയിൽ, പവർ ഔട്ട്പുട്ട് 72.39 bhp ആയി കുറയുമ്പോൾ ടോർക്ക് ഔട്ട്പുട്ട് 103 Nm ആയി കുറയുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്‍പീഡ് എഎംടി എന്നിവയുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. സിഎൻജി പവർട്രെയിനിന് അഞ്ച് സ്‍പീഡ് എഎംടി മാത്രമേ ലഭിക്കൂ.
ഫീച്ചറുകള്‍
ക്യാബിന് ഒരു സിഎൻജി ബട്ടൺ ലഭിക്കുന്നു. അത് സിഎൻജിയിൽ നിന്ന് പെട്രോളിലേക്കോ തിരിച്ചും ഇന്ധന വിതരണം മാറ്റാൻ ഉപയോഗിക്കുന്നു. ഒരു സിഎൻജി ഗേജ് കാണിക്കാൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അപ്‌ഡേറ്റ് ചെയ്‌തു. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 16 ഇഞ്ച് അലോയ് വീലുകൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് പഞ്ച് സിഎൻജി വരുന്നത്. ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കൂടാതെ സൺറൂഫ് ഉള്‍പ്പടെ പെട്രോളിൽ പ്രവർത്തിക്കുന്ന പഞ്ചിലെ പല ഫീച്ചറുകളും ഇതിലും അവതരിപ്പിച്ചിരിക്കുന്നു. ഓട്ടോ എയർ കണ്ടീഷനിംഗ്, ക്രൂയിസ് കൺട്രോൾ എന്നിവയുടെ സവിശേഷതയാണ് ഇതിന് ലഭിക്കുന്നത്. കാറിന്റെ അലോയ് വീലുകൾക്ക് പുറമെ പിൻ പവർ വിൻഡോകളും ലഭ്യമാണ്. ഇതിന് റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, ആന്റി-ഗ്ലെയർ ഐആർവിഎം (റിയർവ്യൂ മിറർ ഉള്ളിൽ) എന്നിവയും ലഭിക്കുന്നു.
ബൂട്ട് സ്‍പേസ്
210 ലിറ്റർ ബൂട്ട് സ്പേസ് സിഎൻജി കാറിലും 366 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസ് പെട്രോൾ പതിപ്പിലും ലഭ്യമാണ്. ടാറ്റയുടെ iCNG ശ്രേണിയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. കൂടുതൽ പ്രായോഗിക സ്റ്റോറേജ് പരിഹാരത്തിനായി രണ്ട് 30 ലിറ്റർ ടാങ്കുകൾ ബൂട്ട് സ്പേസിന് കീഴിൽ കൊണ്ടുവരുന്ന ഇരട്ട സിലിണ്ടർ സാങ്കേതികവിദ്യയുമായാണ് ടാറ്റ പഞ്ച് സിഎൻജി വരുന്നത്. ഒരു വലിയ സിഎൻജി സിലിണ്ടർ ഉപയോഗിക്കുന്നതിനുപകരം, ടാറ്റ മോട്ടോഴ്‌സ് രണ്ട് ചെറിയ 30 ലിറ്റർ സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. അതായത് മൊത്തം ശേഷി 60 ലിറ്ററാണ്. സിലിണ്ടറുകൾ ബൂട്ടിൽ സ്ഥാപിച്ചിരിക്കുന്നു. അതയാത് യാത്രക്കാർക്ക് അവരുടെ ലഗേജുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന ഒരു ബൂട്ട് സ്പേസ് ഇപ്പോഴും ലഭ്യമാണെന്നാണ്.
സുരക്ഷ
ടാറ്റയുടെ സിഎൻജി വാഹനങ്ങൾ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് വരുന്നത്. അതുകൊണ്ടുതന്നെ പഞ്ച് സിഎൻജിക്കും ഒരു ലീക്ക് ഡിറ്റക്ഷൻ ഫീച്ചർ ലഭിക്കുന്നു. ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീലും തുരുമ്പ് പ്രതിരോധിക്കുന്ന വസ്‍തുക്കളും നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നു. എഞ്ചിനിലേക്കുള്ള സിഎൻജി വിതരണം യാന്ത്രികമായി വിച്ഛേദിക്കപ്പെടുകയും സിലിണ്ടറിലെ വാതകം സ്വയം അന്തരീക്ഷത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്ന തെർമൽ സംരക്ഷണവുമുണ്ട്. ഫ്യുവൽ ലിഡ് തുറന്നാൽ കാർ സ്റ്റാർട്ട് ആകുന്നില്ലെന്ന് ഉറപ്പാക്കുന്ന മൈക്രോ സ്വിച്ചും ഉണ്ട്. ടാറ്റ പഞ്ചിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും പിൻസീറ്റിൽ ഐസോഫിക്സ് ആങ്കറുകളും ലഭിക്കുന്നു. കാറിന്റെ നീളം 3,827 എംഎം ആണ്, ഇതിന് എബിഎസ്, റിയർ വ്യൂ ക്യാമറയും ഉണ്ട്.