സ്വിഫ്റ്റിന് മുടക്കുന്ന കാശുപോലും വേണ്ട ഈ എസ്‍യുവി സ്വന്തമാക്കാൻ! 55 സുരക്ഷാ ഫീച്ചറുകളും 5.99 ലക്ഷം വിലയും!

By Web TeamFirst Published Oct 5, 2024, 11:52 AM IST
Highlights

അമ്പരപ്പിക്കുന്ന വിലയിലാണ് പുതിയ മാഗ്നൈറ്റിനെ നിസാൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരനുപോലും ഈ എസ്‍യുവി സ്വന്തമാക്കാം

ഴിഞ്ഞ ദിവസമാണ് ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ ജനപ്രിയ മോഡലായ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഉത്സവ സീസൺ ആരംഭിച്ച ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെ ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനിയുടെ നീക്കം. പുതിയ ഡിസൈനും ഏറ്റവും പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തി പുറത്തിറക്കിയ ഈ പുതിയ കോംപാക്ട് എസ്‌യുവിയിൽ വീണ്ടും ഡിസൈൻ ചെയ്ത ഫ്രണ്ട് ഗ്രില്ലും പുതിയ ഹെഡ്‌ലൈറ്റ് ഡിസൈനും ഉണ്ട്.  പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ ബമ്പർ ഡിസൈൻ, പുതിയ അലോയ് വീലുകൾ, ആറ് സ്‌പോക്ക് ഡ്യുവൽ ടോൺ അലോയ് വീലുകൾ എന്നിവ ഈ എസ്‌യുവിയുടെ പിൻഭാഗത്ത് നൽകിയിട്ടുണ്ട്. ഈ വാഹനത്തിൽ എന്തൊക്കെ പുതിയ ഫീച്ചറുകൾ ലഭ്യമാകുമെന്ന് നമുക്ക് നോക്കാം.

കറുപ്പും ഓറഞ്ചും ഡ്യുവൽ ടോൺ തീം ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ കാണാം. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വലിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജ് സപ്പോർട്ട്, ഒറ്റ പാളി സൺറൂഫ് എന്നിവ ഈ കാറിന് ലഭിക്കും. ഈ എസ്‌യുവിയിൽ നാല് ആംബിയൻ്റ് ഇൻ്റീരിയർ ലൈറ്റുകളും 366 ലിറ്റർ ബൂട്ട് സ്പേസും 10 ലിറ്റർ ഗ്ലൗ ബോക്സും ഓരോ വാതിലിലും 1 ലിറ്റർ കുപ്പി സൂക്ഷിക്കാനുള്ള ഇടവും ഉണ്ടായിരിക്കും. ഈ കോംപാക്റ്റ് എസ്‌യുവിയിൽ 55-ലധികം സുരക്ഷാ സവിശേഷതകൾ നൽകിയിട്ടുണ്ട്. ആറ് എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ഈ വാഹനത്തിൻ്റെ എല്ലാ വേരിയൻ്റുകളിലും ലഭ്യമാകും.

Latest Videos

ഫേസ്‌ലിഫ്റ്റ് മോഡലിന് നിലവിലെ മോഡലിൻ്റെ അതേ എഞ്ചിൻ തന്നെ ലഭിക്കും. ഈ എസ്‌യുവിക്ക് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉണ്ട്. 99 ബിഎച്ച്പി പവർ ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്‍പീഡ് മാനുവൽ ട്രാൻസ്മിഷൻ (എംടി) ഉള്ള ഈ വാഹനം ലിറ്ററിന് 20 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനിലും (എഎംടി) ഈ മോഡൽ ലഭ്യമാണ്. ഈ വാഹനം ഒരു ലിറ്റർ എണ്ണയിൽ 17.4 കിലോമീറ്റർ മൈലേജ് നൽകും. വിസ, അസെൻ്റ, വിസ+, ടെക്‌ന, എൻ-കണക്‌റ്റ, ടെക്‌ന+ എന്നീ ആറ് വേരിയൻ്റുകളാണ് ഈ കാറിൻ്റെ ലോഞ്ച് ചെയ്തിരിക്കുന്നത്.

നിസാൻ മാഗ്‌നൈറ്റിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ 5.99 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. അതേസമയം ഈ വില ആദ്യ 10,000 രൂപ ബുക്കിംഗിന് മാത്രമാണെന്ന കാര്യം ശ്രദ്ധിക്കുക. ഇതിനർത്ഥം ഈ എസ്‌യുവിയുടെ വില ഉടൻ വർദ്ധിച്ചേക്കാം എന്നാണ്.

click me!