ഈ ഫോക്‌സ്‌വാഗൺ കാറുകൾ 'മിക്സ്' ചെയ്‍ത് സൂപ്പറൊരു പിക്കപ്പ്! ഇന്ത്യൻ വിദ്യാർത്ഥികളുടെ വിരുതിൽ ഞെട്ടി വാഹനലോകം!

By Web TeamFirst Published Sep 27, 2024, 2:46 PM IST
Highlights

ജർമ്മൻ ഓട്ടോമോട്ടീവ് ഭീമനായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൻ്റെ ഇന്ത്യൻ സബ്‌സിഡിയറി വഴി യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഓട്ടോമൊബൈൽ വ്യവസായത്തിൽ ഭാവിയിലെ റോളുകൾക്കായി യുവാക്കളെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ ശ്രമത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമത്തിൻ്റെ ഒരു പ്രധാന ഭാഗമാണ് ഈ പദ്ധതി.

സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) അതിൻ്റെ പ്രാദേശിക വിദ്യാർത്ഥികളുമായി സഹകരിച്ച് സ്‍കിൽ ഇന്ത്യയ്ക്ക് കീഴിൽ രണ്ട് കാറുകളുടെ സഹായത്തോടെ ഒരു പിക്കപ്പ് ട്രക്ക് നിർമ്മിച്ചു. കമ്പനിയുടെ സ്റ്റുഡൻ്റ് കാർ പ്രോജക്റ്റിൻ്റെ ഭാഗമായിട്ടാണ് വിദ്യാർത്ഥികൾ ഫോക്‌സ്‌വാഗൺ ടൈഗൺ എസ്‌യുവിയും ഫോക്‌സ്‌വാഗൺ വിർട്ടസ് സെഡാൻ കാറും ഉപയോഗിച്ച് പിക്കപ്പ് ട്രക്ക് നിർമ്മിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരുടെ കൂടി സഹായത്തോടെയായിരുന്നു ഫോക്‌സ്‌വാഗൺ ടൈഗൺ എസ്‌യുവിയെ ഫോക്‌സ്‌വാഗൺ വിർച്ചസ് സെഡാനുമായി ലയിപ്പിച്ച ഈ നൂതന പിക്കപ്പിന്‍റെ നിർമ്മാണം. 

ജർമ്മൻ ഓട്ടോമോട്ടീവ് ഭീമനായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൻ്റെ ഇന്ത്യൻ സബ്‌സിഡിയറി വഴി യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഓട്ടോമൊബൈൽ വ്യവസായത്തിൽ ഭാവിയിലെ റോളുകൾക്കായി യുവാക്കളെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ ശ്രമത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമത്തിൻ്റെ ഒരു പ്രധാന ഭാഗമാണ് ഈ പദ്ധതി. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓട്ടോ മേഖലയിലേക്ക് പ്രൊഫഷണലുകളെ തയ്യാറാക്കുന്നതിനായി 2011 ൽ മെക്കാട്രോണിക്‌സ് ഡ്യുവൽ വൊക്കേഷണൽ ട്രെയിനിംഗ് കോഴ്‌സ് ആരംഭിച്ചിരുന്നു. ഒമ്പത് മാസങ്ങൾ കൊണ്ടാണ് വിദ്യാർത്ഥികൾ ഫോക്‌സ്‌വാഗൻ്റെ ഈ കൺസെപ്റ്റ് പിക്കപ്പ് ട്രക്ക് നിർമ്മിച്ചത്. ഇതിനായി അവർ 3D പ്രിൻ്ററിൻ്റെ സഹായം സ്വീകരിച്ചു. ഇതോടൊപ്പം, കൺസെപ്റ്റ് പിക്കപ്പ് ട്രക്കിൽ സുരക്ഷയും പൂർണ്ണമായി പരിഗണിച്ചിട്ടുണ്ട്. ഇതിനായി സ്റ്റഡ് ചെയ്ത ടയറുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, പ്രത്യേക റൂഫ് മൗണ്ടഡ് ലൈറ്റുകൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗൺ ടിഗൺ, ഫോക്‌സ്‌വാഗൺ വിർറ്റസ് സെഡാൻ എന്നിവയിൽ നിന്ന് നിർമ്മിച്ച പിക്കപ്പ് ട്രക്ക് തയ്യാറാക്കുന്നതിൽ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർ വിദ്യാർത്ഥികളെ സഹായിച്ചു. 

Latest Videos

ഡ്യുവൽ ടോൺ നിറത്തിലാണ് ഫോക്‌സ്‌വാഗൺ ഈ പിക്കപ്പ് ട്രക്ക് ഒരുക്കിയിരിക്കുന്നത്. മുൻവശത്ത് എൽഇഡി ഡിആർഎൽഎസ് ഹെഡ്‌ലാമ്പുകളാണ് നൽകിയിരിക്കുന്നത്. കൂടാതെ, പിക്കപ്പ് ട്രക്കിൽ ഫോഗ് ലൈറ്റുകളും കമ്പനി നൽകിയിട്ടുണ്ട്. മുൻവശത്ത്, ഈ പിക്കപ്പ് ട്രക്കിന് രണ്ട് തരം ഗ്രില്ലുകളുണ്ട്. അതിൽ എഞ്ചിനോടൊപ്പമുള്ള ഗ്രില്ലിൽ ഫോക്സ്‌വാഗൺ ലോഗോ സ്ഥാപിച്ചിരിക്കുന്നു. ബമ്പറിന് താഴെ ഓവൽ ആകൃതിയിൽ കറുത്ത നിറത്തിലുള്ള ഗ്രിൽ ഉണ്ട്.

ഫോക്‌സ്‌വാഗനെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച ഈ പിക്കപ്പ് ട്രക്കിൻ്റെ എഞ്ചിനെക്കുറിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കമ്പനി ടൈഗൺ എസ്‌യുവി അല്ലെങ്കിൽ വിർട്ടസ് സെഡാൻ്റെ എഞ്ചിൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ടൈഗൺ എസ്‌യുവിക്ക് 2.0 ലിറ്റർ നാല് സിലിണ്ടറും വിർട്ടസ് സെഡാന് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡും ആണ് എഞ്ചിനുകൾ.


 

click me!