കുന്നുകയറുമ്പോൾ കാർ ഏസി ഓഫാക്കണോ വേണ്ടയോ?

By Web Team  |  First Published Jul 2, 2024, 1:45 PM IST

മലനിരകളിൽ കുത്തനെയുള്ള കയറ്റങ്ങൾ ഉണ്ട്, അവിടെ ഡ്രൈവിംഗ് എളുപ്പമല്ല. അങ്ങനെയുള്ള സ്ഥലത്ത് വാഹനമോടിച്ച് കയറുമ്പോൾ എസി ഓണാക്കണോ അതോ ഓഫ് ചെയ്യണോ എന്ന ചോദ്യം പലരുടെയും മനസിലുണ്ടാകും.


ലമുകളിലേക്കുള്ള ഡ്രൈവിംഗ് പലർക്കും ഇഷ്‍ടമാണ്. പ്രശസ‍്‍തമായ ഹിൽ സ്റ്റേഷനുകളിൽ ഫാമിലിയുമൊത്തുള്ള യാത്രകൾക്ക് ഇന്ന് തിരക്കേറെയാണ്. പൊതുഗതാഗതത്തിന് പകരം സ്വന്തം കാറിൽ മലകളിലേക്ക് പോകാൻ പലരും ഇഷ്ടപ്പെടുന്നു. എന്നാൽ സാധാരണ സ്ഥലങ്ങളിലെയും മലയോര മേഖലകളിലെയും ഡ്രൈവിംഗ് തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മലനിരകളിൽ കുത്തനെയുള്ള കയറ്റങ്ങൾ ഉണ്ട്, അവിടെ ഡ്രൈവിംഗ് എളുപ്പമല്ല. അങ്ങനെയുള്ള സ്ഥലത്ത് വാഹനമോടിച്ച് കയറുമ്പോൾ എസി ഓണാക്കണോ അതോ ഓഫ് ചെയ്യണോ എന്ന ചോദ്യം പലരുടെയും മനസിലുണ്ടാകും.

മലയോര മേഖലകളിൽ യാത്ര ചെയ്യുമ്പോൾ എയർ കണ്ടീഷനിംഗ് (എസി) ഓഫ് ചെയ്യുന്ന വിഷയത്തിൽ ഭിന്ന അഭിപ്രായമുണ്ട് എന്നതാണ് യാതാർത്ഥ്യം. എഞ്ചിനിൽ കൂടുതൽ സമ്മർദ്ദം ചെലുത്താത്തതിനാലും മലയോര റോഡുകളിൽ വാഹനം ഓടിക്കാൻ എളുപ്പമായതിനാലും പലരും ഏസി ഓഫ് ചെയ്യാൻ നിർദ്ദേശിക്കുന്നു. അതേസമയം, എസി ഓണാക്കിയാൽ യാത്ര സുഖകരമാണെന്നും കാറിനുള്ളിലെ കാലാവസ്ഥയും ആശ്വാസം നൽകുമെന്നും ചിലർ വിശ്വസിക്കുന്നു.

Latest Videos

undefined

കാർ എസി ഓഫ് ചെയ്യണോ വേണ്ടയോ?
വിദഗ്ധരുടെ അഭിപ്രായത്തിൽ, മലനിരകളിൽ വാഹനം ദീർഘദൂരം ഓടിക്കുകയാണെങ്കിൽ, റോഡ് ബുദ്ധിമുട്ടുള്ളതാണെങ്കിൽ, എസി ഓഫ് ചെയ്യുന്നത് വാഹനത്തിന്‍റെ എഞ്ചിന് നല്ലതായിരിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ വാഹനത്തിൻ്റെ എഞ്ചിനിലെ വർദ്ധിച്ച ലോഡ് കുറയുന്നു. എഞ്ചിൻ്റെ മികച്ച പ്രകടനം നിലനിർത്താൻ ഇത് സഹായിക്കും. ഇതുകൂടാതെ, വേഗത്തിൽ ഡ്രൈവ് ചെയ്യാനും ഇത് സാധ്യമാക്കുന്നു.  ഇത് യാത്രാ സമയവും ലാഭിക്കുന്നു.

എസി ഓഫ് ചെയ്യുന്നതിൻ്റെ പ്രയോജനങ്ങൾ

മെച്ചപ്പെട്ട എഞ്ചിൻ പെർഫോമൻസ്: 
വാഹനം മുകളിലേക്ക് നീക്കാൻ എഞ്ചിന് കൂടുതൽ പ്രയത്നിക്കേണ്ടി വരും, കൂടാതെ എസി എഞ്ചിനിൽ ഒരു പ്രത്യേക ലോഡ് ഇടുന്നു. ഇത് ഓഫാക്കുന്നതിലൂടെ, എഞ്ചിൻ അധ്വാനം കുറച്ചൊന്ന് കുറയുകയും പ്രകടനം മെച്ചപ്പെടുകയും ചെയ്യുന്നു. അമിതമായി ചൂടാകാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ട് വാഹനം എളുപ്പത്തിൽ കയറുന്നു.

മികച്ച മൈലേജ്: 
എസി ഓഫാക്കുന്നത് മികച്ച മൈലേജ് നൽകാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും കഴിയും, പ്രത്യേകിച്ച് കുത്തനെയുള്ള ചരിവുകളിൽ. എഞ്ചിൻ കഠിനമായി പ്രവർത്തിക്കേണ്ടതില്ലാത്തതിനാൽ കുറഞ്ഞ ഇന്ധനം മാത്രമേ ചെലവഴിക്കുകയുള്ളൂ

എസി പ്രവർത്തിപ്പിക്കണോ വേണ്ടയോ എന്ന് വാഹനത്തിൻ്റെ എഞ്ചിൻ തീരുമാനിക്കും. വാഹനത്തിൽ ഏത് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എസിയുടെ പ്രകടനം. പെട്രോൾ അല്ലെങ്കിൽ ഡീസൽ എൻജിൻ വാഹനമുണ്ടെങ്കിൽ എസി ഓണാക്കിയാലും ഉയർന്ന കുന്നുകൾ താണ്ടാം. ഇങ്ങനെ ചെയ്യുന്നത് കാറിൻ്റെ എഞ്ചിനിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു എന്നത് വേറെ കാര്യം .

സിഎൻജി വാഹനമാണെങ്കിൽ എസി ഓഫ് ചെയ്യുന്നത് തന്നെയാണ് നല്ലത്. മലനിരകളിൽ സഞ്ചരിക്കുമ്പോൾ സിഎൻജി വാഹനങ്ങളിൽ കൂടുതൽ ലോഡ് ഉണ്ടാകും. അതിനാൽ, എസി പ്രവർത്തിപ്പിച്ച് സിഎൻജിയിൽ അമിത സമ്മർദ്ദം ചെലുത്താതിരിക്കുകയാകും നല്ലത്. കാരണം ഇത് കയറ്റം കയറാൻ വാഹനത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.

tags
click me!