നിങ്ങൾ ഒരു ഇലക്‌ട്രിക് കാർ ഉടമയും പൊതു ചാർജിംഗ് സ്‌റ്റേഷനുകളിലാണ് കൂടുതലും കാർ ചാർജ് ചെയ്യുന്നതെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് വളരെ പ്രധാനമാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്. എന്നാൽ ഇലക്ട്രിക് കാർ ഉടമകളെ പ്രകോപിപ്പിക്കുന്ന ചില നിയമങ്ങളും നിയന്ത്രണങ്ങളും തുടരുന്നു. നിങ്ങൾ ഒരു ഇലക്‌ട്രിക് കാർ ഉടമയും പൊതു ചാർജിംഗ് സ്‌റ്റേഷനുകളിലാണ് കൂടുതലും കാർ ചാർജ് ചെയ്യുന്നതെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് വളരെ പ്രധാനമാണ്.
പൊതു ചാർജിംഗ് സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ചാർജുചെയ്യുന്നതിന് 18 ശതമാനം ജിഎസ്ടി ചുമത്താനുള്ള തീരുമാനം ജിഎസ്ടി പാനലിൻ്റെ ഫിറ്റ്മെൻ്റ് കമ്മിറ്റി അംഗീകരിച്ചു എന്നതാണത്. ഇതുമായി ബന്ധപ്പെട്ട് ഇളവ് നല്‍കണം എന്ന ആവശ്യങ്ങള്‍ പാനല്‍ നിരസിച്ചു. ഇവി വാഹന ഉടമകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. കേന്ദ്ര-സംസ്ഥാന റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് ഫിറ്റ്മെന്റ് കമ്മിറ്റി എന്ന ഈ പാനൽ.
പൊതു ചാർജിംഗ് സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ഫീസിൽ ചുമത്തിയ 18 ശതമാനം ജിഎസ്ടി ഇരട്ട സ്വഭാവം തുറന്നുകാട്ടുന്നുവെന്ന് ഇലക്ട്രിക്ക് വാഹന മേഖലയിലുള്ളവർ പറയുന്നു. വിജ്ഞാപന നമ്പര്‍ 2/2017സിടിആര്‍ പ്രകാരം വൈദ്യുതോര്‍ജ്ജ വിതരണത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതിയുടെ പ്രക്ഷേപണവും വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങളും വിജ്ഞാപന നമ്പര്‍ 12/2017 സിടിആര്‍ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. ഇത് പ്രകാരം ഇവി ചാര്‍ജിംഗ് സേവനങ്ങള്‍ക്ക് ഇളവ് ബാധകമാണ് എന്നായിരുന്നു ഇലട്ക്രിക്ക് വാഹന മേഖലയുള്ളവരുടെ വാദം. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന വൈദ്യുതിയിലും ഇതേ ഇളവ് നൽകണമെന്നും ഇവി വ്യവസായികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അടുത്തിടെ കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്ന പ്രവര്‍ത്തനം ഒരു സേവന വിതരണമാണെന്ന് വിധിച്ചിരുന്നു. അതിനാല്‍ 18 ശതമാനം ജിഎസ്ടി ചുമത്താം എന്നാണ് ഇത് നിഷ്‌കര്‍ഷിക്കുന്നത്. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നല്‍കുന്ന സേവനത്തില്‍ വൈദ്യുതി വിതരണം മാത്രമല്ല ഉള്‍പ്പെടുന്നത് എന്ന് കര്‍ണാടക എഎആര്‍ വിധിയില്‍ ചൂണ്ടിക്കാട്ടി. ചാർജുചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു, ഇത് ഈടാക്കുന്ന തുകയ്ക്ക് ജിഎസ്ടി ചുമത്തുന്നതിനെ പൂർണ്ണമായും ന്യായീകരിക്കുന്നു.
വൈദ്യുത വാഹനത്തിൻ്റെ ബാറ്ററി ചാർജ് ചെയ്യുന്നത് വൈദ്യുതി ഉപയോഗിക്കുന്ന സേവനമാണെന്നും എന്നാൽ അത് വൈദ്യുതി വിൽപ്പനയല്ലെന്നും വൈദ്യുതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ ജിഎസ്ടി നിരക്ക് നിലനിർത്താനുള്ള തീരുമാനത്തിലെ പ്രധാന ഘടകമായിരുന്നു ഈ വ്യത്യാസം. തൽഫലമായി, ഇലക്ട്രിക് വാഹന ഉടമകൾ പൊതു ചാർജിംഗ് സ്റ്റേഷനുകളിൽ ഈടാക്കുന്ന മൊത്തം തുകയുടെ 18 ശതമാനം ജിഎസ്‍ടി നൽകേണ്ടിവരും.