11 മാസം, വമ്പൻ വിൽപ്പനയുമായി മാരുതി സുസുക്കി ഫ്രോങ്ക്സ്

By Web Team  |  First Published Dec 18, 2024, 11:24 AM IST

2024 ജനുവരി മുതൽ നവംബർ വരെ മാരുതി സുസുക്കി മൊത്തം 1,45,484 യൂണിറ്റ് ഫ്രോങ്ക്സ് എസ്‌യുവികൾ വിറ്റഴിച്ചു എന്നാണ് കണക്കുകൾ.


രാജ്യത്ത് ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന എസ്‌യുവിയായി മാറി മാരുതി സുസുക്കി ഫ്രോങ്ക്സ്. കഴിഞ്ഞ 11 മാസത്തിനുള്ളിൽ മാരുതി സുസുക്കി ഫ്രോങ്‌സിന് 1,45,000 ഉപഭോക്താക്കളെ ലഭിച്ചു. അതായത് 2024 ജനുവരി മുതൽ നവംബർ വരെ മാരുതി സുസുക്കി മൊത്തം 1,45,484 യൂണിറ്റ് ഫ്രോങ്ക്സ് എസ്‌യുവികൾ വിറ്റഴിച്ചു എന്നാണ് കണക്കുകൾ. ഈ കാലയളവിൽ, പഞ്ച്, ക്രെറ്റ, ബ്രെസ, സ്കോർപിയോ, നെക്സോൺ എന്നിവയ്ക്ക് ശേഷം മൊത്തത്തിലുള്ള എസ്‌യുവി വിൽപ്പനയിൽ മാരുതി സുസുക്കി ആറാം സ്ഥാനത്താണ്. മാരുതി സുസുക്കി ഫ്രോങ്ക്സിൻ്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

നിലവിൽ, മാരുതി ഫ്രോങ്ക്സ് മോഡൽ ലൈനപ്പ് സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ ലഭ്യമാണ്. മാരുതി സുസുക്കി ഫ്രോങ്ക്സിൽ ഉപഭോക്താക്കൾക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. ആദ്യത്തേത് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ്. ഈ എഞ്ചിൻ പരമാവധി 100 ബിഎച്ച്പി കരുത്തും 148 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ പ്രാപ്‍തമാണ്. മറ്റൊന്നിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. ഈ എഞ്ചിന് പരമാവധി 90 ബിഎച്ച്പി കരുത്തും 113 എൻഎം പരമാവധി ടോർക്കും സൃഷ്‍ക്കാൻ സാധിക്കും. ഇതുകൂടാതെ, പരമാവധി 77.5 ബിഎച്ച്പി കരുത്തും 98 എൻഎം പരമാവധി ടോർക്കും സൃഷ്‍ടിക്കാൻ ശേഷിയുള്ള സിഎൻജി ഓപ്ഷനും ഫ്രോങ്ക്സിൽ ലഭ്യമാണ്.

Latest Videos

undefined

ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ സവിശേഷതകൾ കാറിൻ്റെ ക്യാബിനിൽ നൽകിയിട്ടുണ്ട്. ഇതുകൂടാതെ, സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളും എസ്‌യുവിയിൽ നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ  കിയ സോണറ്റ്, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 3X0, മാരുതി ബ്രെസ തുടങ്ങിയ എസ്‌യുവികളുമായി മാരുതി സുസുക്കി ഫ്രോങ്ക്സ് മത്സരിക്കുന്നു. മുൻനിര മോഡലിൽ 7.51 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഫ്രോങ്ക്സിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.

click me!