ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പെട്രോള്‍ പമ്പുകളില്‍ അപകടം ഉറപ്പ്

By Web Team  |  First Published Sep 13, 2021, 11:34 PM IST

പെട്രോളിയം ഉത്പന്നങ്ങൾ വളരെ പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ളതിനാൽ നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടം ഉണ്ടാക്കിയേക്കാം. 


രോ പെട്രോള്‍ പമ്പും അക്ഷരാര്‍ത്ഥത്തില്‍ അത്യധികം സ്‍ഫോടക ശേഷിയുള്ള ബോംബുകള്‍ക്ക് സമാനമാണ്. എന്നാല്‍ ഇവിടെത്തുമ്പോള്‍ ഇക്കാര്യം നമ്മളില്‍ പലരും ഓര്‍ക്കാറു പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.  പെട്രോളിയം ഉത്പന്നങ്ങൾ വളരെ പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ളതിനാൽ നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടം ഉണ്ടാക്കിയേക്കാം. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാല്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതിനിടെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവയെന്തൊക്കെയാണെന്നു അറിയാം.

  • ടാങ്കിൽ ഇന്ധനം നിറക്കുമ്പോൾ വാഹനത്തിന്‍റെ എഞ്ചിൻ നിർബന്ധമായും ഓഫ് ചെയ്യുക
  • വാഹനത്തിൽ ഇരുന്നു പുക വലിക്കുകയോ തീപ്പെട്ടിയോ ലൈറ്ററോ ഉപയോഗിക്കുകയോ ചെയ്യരുത്
  • മൊബൈൽ ഫോൺ ഉപയോഗിക്കരുത്
  • ഗ്യാസ് ഇന്ധനമായി ഉപയോഗിക്കുന്ന വാഹനത്തിൽ വേനൽക്കാലത്ത്  ഫുൾടാങ്ക് ഇന്ധനം നിറയ്ക്കാതെ കുറച്ച് ഭാഗം ഒഴിച്ചിടുക.
  • വാഹനത്തിലുള്ള കുട്ടികൾ സ്‍പാര്‍ക്ക് ഉണ്ടാകുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക

വിവരങ്ങള്‍ക്ക് കടപ്പാട്: കേരള ട്രാഫിക് പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!