കൂട്ടിയിടിയിൽ തകർന്ന കാറിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ചെക്ക് വാഹന ബ്രൻഡായ സ്‍കോഡയുടെ ഒക്ടാവിയ കറാണ് ടോറസുമായി കൂട്ടിയിടിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
എറണാകുളം ഇരുമ്പനത്ത് കഴിഞ്ഞ ദിവസം ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാണ്. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‍തിരുന്നു. ഇരുമ്പനം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്നു കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
കൂട്ടിയിടിയിൽ തകർന്ന കാറിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ചെക്ക് വാഹന ബ്രൻഡായ സ്‍കോഡയുടെ ഒക്ടാവിയ കറാണ് ടോറസുമായി കൂട്ടിയിടിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സുരക്ഷയ്ക്ക് പേരു കേട്ട കമ്പനിയാണ് സ്‍കോഡ. അതുകൊണ്ടുതന്നെയാണ് നടുക്കുന്ന ഈ അപകടം വാഹന പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
undefined
2008 മോഡൽ സ്‍കോഡ ഒക്ടാവിയയാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. യൂറോ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റുകളിൽ 2008-ലെ സ്കോഡ ഒക്ടാവിയയ്ക്ക് മികച്ച സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ക്രാഷ് ടെസ്റ്റിൽ ഈ വാഹനത്തിന് മൊത്തത്തിലുള്ള റേറ്റിംഗ് അഞ്ച് സ്റ്റാറാണ്. മുതിർന്ന യാത്രികർക്ക് 87 ശതമാനം സംരക്ഷണവും കുട്ടി യാത്രികർക്ക് 80 ശതമാനം സംരക്ഷണവും കാൽനട യാത്രികർക്ക് 62 ശതമാനം സംരക്ഷണവും ഈ കാർ വാഗ്‍ദാനം ചെയ്യുന്നു. സുരക്ഷാ സഹായ സവിശേഷതകൾ 71 ശതമാനം മികച്ചതാണെന്നും ക്രാഷ് ടെസ്റ്റ് റേറ്റ് ചെയ്തിരുന്നു.
ഈ കാർ അതിൻ്റെ ഘടനാപരമായ സമഗ്രത, സമഗ്രമായ എയർബാഗ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) പോലുള്ള സവിശേഷതകൾ എന്നിവയ്ക്ക് പ്രശംസിക്കപ്പെട്ടു. ഒരു തകരാർ സംഭവിക്കുമ്പോൾ അത്യാഹിത സേവനങ്ങളെ അറിയിക്കുന്ന ഇ-കോൾ സിസ്റ്റം, ദ്വിതീയ കൂട്ടിയിടികൾ തടയാൻ ബ്രേക്കുകൾ പ്രയോഗിക്കുന്ന മൾട്ടി-കളിഷൻ ബ്രേക്കിംഗ്, ഫ്രണ്ട് പാസഞ്ചർ എയർബാഗ് തുടങ്ങിയവ ഒക്ടാവിയയിൽ ഉണ്ട്. പുതിയ മോഡലുകളിൽ ഉള്ള നൂതന ഡ്രൈവർ അസിസ്റ്റൻസ് സാങ്കേതികവിദ്യകൾ ഇതിനില്ലെങ്കിലും, 2008 ഒക്ടാവിയയെ അക്കാലത്തേക്ക് സുരക്ഷിത വാഹനമായി കണക്കാക്കിയിരുന്നു.
അകേസമയം ഇരുമ്പനത്ത് അപകത്തിൽ കാർ ഓടിച്ചിരുന്ന തിരുവാണിയൂർ സ്വദേശി അജിത് ആണ് മരിച്ചത്. രഞ്ജി ജോസ്, ജോഷ്, ജിതിൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കാറിൻ്റെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് ദൃക്ഷ്സാക്ഷികള്‍ പറയുന്നത്. ദിശ തെറ്റിയാണ് കാർ വന്നതെന്നും വലതുവശത്തെ ട്രാക്കിലൂടെ കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.