പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡൽ പുതിയ 750 സിസി ബോബർ മോട്ടോർസൈക്കിള്‍ ആയിരിക്കും. ഇന്ത്യ, വടക്കേ അമേരിക്ക, യൂറോപ്പ്, യുണൈറ്റഡ് കിംഗ്ഡം എന്നിവ ഉൾപ്പെടെ വിവിധ വിപണികളിൽ നിന്ന് ഫീഡ്‌ബാക്ക് സ്വീകരിച്ചതിന് ശേഷമാണ് പുതിയ റോയൽ എൻഫീൽഡ് 750 സിസി ബോബർ വികസിപ്പിച്ചെടുക്കുന്നത്.
ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650, പുതിയ സൂപ്പർ മെറ്റിയർ എന്നിവയ്‌ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ റോയൽ എൻഫീൽഡ് 2025-ഓടെ 750 സിസി സ്‌പെയ്‌സിലേക്ക് പ്രവേശിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് അവകാശപ്പെടുന്നു. ഒന്നിലധികം 750 സിസി മോട്ടോർസൈക്കിളുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന R എന്ന കോഡ് നാമത്തിലുള്ള ഒരു പുതിയ പ്ലാറ്റ്‌ഫോമിന്‍റെ വികസനത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡൽ പുതിയ 750 സിസി ബോബർ മോട്ടോർസൈക്കിള്‍ ആയിരിക്കും. ഇന്ത്യ, വടക്കേ അമേരിക്ക, യൂറോപ്പ്, യുണൈറ്റഡ് കിംഗ്ഡം എന്നിവ ഉൾപ്പെടെ വിവിധ വിപണികളിൽ നിന്ന് ഫീഡ്‌ബാക്ക് സ്വീകരിച്ചതിന് ശേഷമാണ് പുതിയ റോയൽ എൻഫീൽഡ് 750 സിസി ബോബർ വികസിപ്പിച്ചെടുക്കുന്നത്. യുകെയിലെ ലെസ്റ്ററിലുള്ള റോയൽ എൻഫീൽഡിന്റെ ടെക് സെന്ററിൽ പുതിയ മോട്ടോർസൈക്കിളിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. പുതിയ 750 സിസി ബോബർ ആയിരിക്കും ആർഇയുടെ നിരയിലെ മുൻനിര മോഡൽ.
ധൈര്യമായി വാങ്ങാം, പോറ്റിയാല്‍ കീശ കീറില്ല; ഇതാ ഏറ്റവും മെയിന്‍റനൻസ് ചെലവുകുറഞ്ഞ 10 ബൈക്കുകള്‍!
ഹാർലിയും ട്രയംഫും എൻട്രി ലെവൽ മിഡ്‌സൈസ് മോട്ടോർസൈക്കിൾ സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ തയ്യാറായതിനാൽ റോയൽ എൻഫീൽഡിന് കടുത്ത മത്സരം നേരിടേണ്ടിവരും. ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് ഹാർലി ഡേവിഡ്‌സൺ പുതിയ എക്‌സ് 440 റെട്രോ ബൈക്ക് പുറത്തിറക്കും, ട്രയംഫ്-ബജാജ് ജെവി രണ്ട് പുതിയ ബൈക്കുകളായ സ്പീഡ് 400, സ്‌ക്രാമ്പ്‌ളർ 400 എക്‌സ് എന്നിവ 2023-ൽ അവതരിപ്പിക്കും.
350 സിസി മുതൽ 750 സിസി വരെയുള്ള ഇടത്തരം മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും. 350cc മുതൽ 650cc വരെയുള്ള എൻജിൻ കപ്പാസിറ്റിയുള്ള മോട്ടോർസൈക്കിളുകളാണ് റോയല്‍ എൻഫീല്‍ഡ് ഇപ്പോൾ വിൽക്കുന്നത്. കമ്പനി കൂടുതൽ പ്രീമിയം ഉൽപ്പന്നം വികസിപ്പിക്കുകയാണെങ്കില്‍ അതൊരു പൂര്‍ണ ഇലക്ട്രിക് മോഡലാകാൻ സാധ്യതയുണ്ട്.
പുതിയ 750 സിസി പവർട്രെയിൻ ഇരട്ട സിലിണ്ടർ 650 സിസി എഞ്ചിന്റെ വലിയ ശേഷിയുള്ള പതിപ്പായിരിക്കും. വടക്കേ അമേരിക്കയും യൂറോപ്പും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിപണികൾക്കായി രൂപകൽപ്പന ചെയ്തതാണ് പുതിയ പവർട്രെയിൻ. ഉയർന്ന ശേഷിയുള്ള മോട്ടോർസൈക്കിൾ നിലവിലുള്ള 350 സിസി ബൈക്ക് ഉടമകൾക്ക് വളർന്നുവരുന്ന വിപണികളിൽ കൂടുതൽ ശക്തമായ ബൈക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ വാഗ്ദാനം ചെയ്യും. യൂറോപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര വിപണികളിൽ റോയൽ എൻഫീൽഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
750 സിസി ബൈക്ക് മാത്രമല്ല, റോയൽ എൻഫീൽഡ് പുതിയ 450 സിസി സിംഗിൾ സിലിണ്ടർ പെട്രോൾ എഞ്ചിനും വികസിപ്പിക്കുന്നുണ്ട്. ഈ എൻജിൻ പുതിയ ഹിമാലയൻ 450 അഡ്വഞ്ചർ ബൈക്കിൽ ഉടൻ അരങ്ങേറ്റം കുറിക്കും. പുതിയ 450 സിസി പ്ലാറ്റ്‌ഫോമിൽ ഒന്നിലധികം ബൈക്കുകളും കമ്പനി വികസിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പെടയ്ക്കണ മീനോ..! വിപണിയില്‍ കോളിളക്കം സൃഷ്‍ടിച്ച് ഈ ഹോണ്ട ബൈക്ക്!