പലരും ബൈക്കിന് ചുറ്റും കൂടി തീ അണയ്ക്കാൻ ശ്രമിക്കുന്നതിതിനിടെ ബൈക്കിൻ്റെ ഇന്ധനടാങ്കിൽ പൊടുന്നനെ സ്‌ഫോടനം ഉണ്ടാവുകയും തീപിടിത്തം സമീപത്തുണ്ടായിരുന്നവരെ വിഴുങ്ങുകയുമായിരുന്നു. ഈ അപകടത്തിൽ എവിടെയാണ് പിഴവ് സംഭവിച്ചത്? ഇത്തരമൊരു സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ എല്ലാവരും മനസിൽ സൂക്ഷിക്കണം.
ഇത്രകാലവും കാറുകൾക്കും ഇലക്ട്രിക് സ്കൂട്ടറുകൾക്കും തീപിടിച്ച സംഭവങ്ങൾ ഇതുവരെ കണ്ടിരുന്നു. എന്നാൽ അടുത്തിടെ ഹൈദരബാദിൽ നടുറോഡില്‍ വച്ച് തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ചത് അമ്പരപ്പിക്കുന്ന ഒരു സംഭവം ആയിരുന്നു. ഈ അപകടത്തിൽ രണ്ടുപേർ മരിക്കുകയും എട്ട് പേർക്ക് പൊള്ളലേൽക്കുകയും ചെയ്‍തിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരിൽ രണ്ടുപേരാണ് മരിച്ചത്.
കഴിഞ്ഞയാഴ്ച മൊഗല്‍പുരയിലെ ബിബി ബസാര്‍ റോഡിലായിരുന്നു ഈ ഞെട്ടിക്കുന്ന അപകടം. റോഡിന് നടുവിൽ ബുള്ളറ്റ് കത്തുന്ന വീഡിയോ വൈറലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പലരും ബൈക്കിന് ചുറ്റും കൂടി തീ അണയ്ക്കാൻ ശ്രമിക്കുന്നതിതിനിടെ ബൈക്കിൻ്റെ ഇന്ധനടാങ്കിൽ പൊടുന്നനെ സ്‌ഫോടനം ഉണ്ടാവുകയും തീപിടിത്തം സമീപത്തുണ്ടായിരുന്നവരെ വിഴുങ്ങുകയും ചെയ്തു. ഈ അപകടത്തിൽ എവിടെയാണ് പിഴവ് സംഭവിച്ചത്?
വേനൽക്കാലത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ പുറത്തുവരുന്നു. ഇത്തരം സാഹചര്യത്തിൽ ബൈക്ക് ഓടിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹൈദരാബാദ് സംഭവത്തിലെ തീപിടിത്തത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണ്. ചൂട് കൂടിയതാണ് ഇതിനുപിന്നിലെ കാരണമെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ നാട്ടുകാർക്കും വലിയ പിഴവ് സംഭവിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ മനസിൽ സൂക്ഷിക്കണം.
ബൈക്കിന് തീപിടിക്കാനുള്ള ചില കാരണങ്ങൾ
സാധാരണയായി, ഏതെങ്കിലും പരമ്പരാഗത ഐസിഇ (പെട്രോൾ) ഇരുചക്രവാഹനങ്ങളിൽ തീപിടുത്തത്തിന് നിരവധി കാരണങ്ങളുണ്ടാകാം. എന്നാൽ തീയുടെ അപകടസാധ്യത വർദ്ധിക്കുന്ന ചില കാരണങ്ങളെക്കുറിച്ച് അറിയാം
ഇന്ധന ചോർച്ച
സാധാരണയായി, ഏത് മോട്ടോർ സൈക്കിളിലും തീപിടിത്തമുണ്ടാകാനുള്ള പ്രധാന കാരണം ഇന്ധന ചോർച്ചയാണ്. അതിനാൽ, ബൈക്ക് റോഡിലിറക്കുന്നതിന് മുമ്പ്, ഇന്ധനം എവിടെയും ചോർന്നൊലിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
ബാറ്ററി
ബാറ്ററിയിലെ ഏതെങ്കിലും തരത്തിലുള്ള തകരാർ തീപിടിത്തത്തിന് കാരണമായതായി ചില വാഹനങ്ങളിൽ കണ്ടിട്ടുണ്ട്. ബാറ്ററി പഴയതും കേടായതുമാണെങ്കിൽ, ചൂട് കാരണം ഷോർട്ട് സർക്യൂട്ടോ തീപിടുത്തമോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.
ഇലക്ട്രിക്കൽ സിസ്റ്റം
ഇന്നത്തെ ആധുനിക മോട്ടോർസൈക്കിളുകളിൽ പല തരത്തിലുള്ള ഫീച്ചറുകൾ നൽകുന്നുണ്ട്. ഈ സവിശേഷതകളെല്ലാം പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതി ആവശ്യമാണ്. ആധുനിക ബൈക്കുകളിൽ ധാരാളമായി വയറിങ് കാണുന്നതിൻ്റെ കാരണം ഇതാണ്. ചിലപ്പോൾ, ഇലക്ട്രിക്കൽ സിസ്റ്റത്തിൽ ഏതെങ്കിലും തരത്തിലുള്ള ഫ്ലക്സ് ഉണ്ടെങ്കിൽ ഷോർട്ട് സർക്യൂട്ടിൻ്റെ സാധ്യതയും വർദ്ധിക്കുന്നു.
തകരാറിലായ പാർട്‍സുകൾ
ഒരു ബൈക്കിൽ പല തരത്തിലുള്ള ഘടകങ്ങൾ ഉപയോഗിക്കുന്നു, പ്രത്യേകിച്ച് ഭാരമേറിയതും വലുതുമായ ബൈക്കുകളിൽ, അവയുടെ എണ്ണം കൂടുതൽ വർദ്ധിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, തകരാറിലായ പാർട്‍സുകൾ തീയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
മോഡിഫിക്കേഷൻ
കമ്പനികൾ അവരുടെ വാഹനങ്ങളിൽ ബോഡിയും മറ്റ് ഹാർഡ്‌വെയറുകളും ശരിയായ നിലവാരം പരിശോധിച്ചതിന് ശേഷം ചേർക്കുന്നു. എന്നാൽ ഇന്നത്തെ കാലത്ത് മിക്കവരും തങ്ങളുടെ ബൈക്കുകൾക്ക് പുതിയ രൂപം നൽകാൻ മോഡിഫിക്കേഷനിലേക്ക് തിരിയുന്നു. ഇത് യഥാർത്ഥ വയറിംഗിനെ തകരാറിലാക്കുക മാത്രമല്ല, പ്രകടനത്തെയും സുരക്ഷയെയും ബാധിക്കുന്നു.