കേരളത്തിൽ വാഹനങ്ങൾക്ക് തീപിടിച്ചതിൽ ഏറ്റവും പ്രധാനം 2 കാര്യങ്ങൾ, അന്വേഷണം നടത്തിയ വിദഗ്ദ സമിതിയുടെ വിലയിരുത്തൽ

By Web Team  |  First Published Sep 18, 2023, 10:41 PM IST

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സംസ്ഥാനത്ത് 207 വാഹനങ്ങള്‍ക്ക് തീ പിടിച്ചുവെന്നാണ് കണക്ക്


ആലപ്പുഴ: സംസ്ഥാനത്ത് സമീപകാലത്ത് വാഹനങ്ങൾക്ക്  തീ പിടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി രൂപീകരിച്ച വിദഗ്ദ സമതിയുടെ ആദ്യ യോഗം ആലപ്പുഴയില്‍ ചേർന്നു. ഏറ്റവും പ്രധാനമായി രണ്ട് കാര്യങ്ങളാണ് കേരളത്തിൽ സമീപകാലത്ത് വാഹനങ്ങൾക്ക് തീ പിടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി രൂപീകരിച്ച വിദഗ്ദ സമതി ചൂണ്ടികാട്ടിയത്. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ രൂപമാറ്റവും മാനുഷിക പിഴവുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കി.

അത്യാ‍ഡംബര ബിഎംഡബ്ല്യു, ദില്ലി രജിസ്ട്രേഷൻ 'നമ്പറിൽ' കേരളത്തിൽ കറക്കം! എംവിഡി വിട്ടില്ല, ഒടുവിൽ മുട്ടൻ പണി

Latest Videos

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സംസ്ഥാനത്ത് 207 വാഹനങ്ങള്‍ക്ക് തീ പിടിച്ചുവെന്നാണ് കണക്ക്. വാഹനങ്ങളിൽ തീപിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചെന്നാണ് കണക്ക്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായ അപകടങ്ങളുടെ കാരണം അന്വേഷിക്കാനാണ് റോഡ് സുരക്ഷാ കമീഷണർ അധ്യക്ഷനായി സര്‍ക്കാർ വിദഗ്ദ സമിതി രൂപീകരിച്ചത്. ഐ ഐ ടിയിലെ വിദഗ്ദർ അടക്കമുള്ളവർ സമിതിയിലെ അംഗങ്ങളാണ്. സമിതിയുടെ ആദ്യയോഗമാണ് ആലപ്പുഴയില്‍ നടന്നത്. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ രൂപമാറ്റവും മാനുഷിക പിഴവുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. ഇന്ധന ചോര്‍ച്ചയും ചില സംഭവങ്ങളില്‍ അപകടത്തിന് കാരണമായെന്ന് വിലയിരുത്തിയെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്ത് വ്യക്തമാക്കി.

അപകടം നടന്ന തിരഞ്ഞെടുക്കപ്പെട്ട 10 ഇടങ്ങളിൽ വിദ്ഗദ് സമിതി നേരിട്ട് പരിശോധന നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. ശേഷം ഒരു മാസത്തിനുള്ളിൽ സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്ത് വ്യക്തമാക്കി. അന്വേഷണത്തിനായി ഓട്ടോമൊബൈല്‍ കമ്പനികളുടെ സഹായം തേടാനും യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം മാവേലിക്കരയിൽ കാർ കത്തിയ സ്ഥലത്ത് വിദഗ്ത സംഘം പരിശോധന നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!