റിവോൾട്ട് RV400, RV400 BZR എന്നിവയാണ് ഈ രണ്ട് ബൈക്കുകൾ. റിവോൾട്ട് ഇവയ്ക്ക് 10,000 കിഴിവ് പ്രഖ്യാപിച്ചു. മുമ്പ് 5,000 കിഴിവിൽ വിറ്റിരുന്ന ബൈക്കുകൾ ഇപ്പോൾ ഈ ഓഫറിൻ്റെ ഭാഗമായി ലഭ്യമാണ്.
ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? ഇതാ ഇപ്പോൾ രണ്ട് ജനപ്രിയ ഇലക്ട്രിക് ബൈക്കുകൾ വൻ വിലക്കുറവിൽ ലഭ്യമാണ്. റിവോൾട്ട് RV400, RV400 BZR എന്നിവയാണ് ഈ രണ്ട് ബൈക്കുകൾ. റിവോൾട്ട് ഇവയ്ക്ക് 10,000 കിഴിവ് പ്രഖ്യാപിച്ചു. മുമ്പ് 5,000 കിഴിവിൽ വിറ്റിരുന്ന ബൈക്കുകൾ ഇപ്പോൾ ഈ ഓഫറിൻ്റെ ഭാഗമായി ലഭ്യമാണ്. 2024 മെയ് 15 വരെയാണ് ഈ ഓഫറിന് സാധുത. ഇപ്പോൾ ഈ അധിക കിഴിവോടെ നിലവിൽ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് മോട്ടോർസൈക്കിളുകളായി അവ മാറിയിരിക്കുന്നു.
നേരത്തെ RV400-ന് 1, 49,950, RV400 BZR-ന് 1, 42,950 എന്നീ വിലകളിൽ വിറ്റിരുന്ന ബൈക്കുകൾ പ്രമോഷണൽ കാലയളവിനുള്ളിൽ 1, 39,950 രൂപയ്ക്കും 1, 32,950 രൂപയ്ക്കും വിൽക്കും. കൂടാതെ, യഥാർത്ഥ കിഴിവിന് താഴെ നിങ്ങൾക്ക് 5,000 രൂപയുടെ അധിക എക്സ്ചേഞ്ച് ബോണസും ആസ്വദിക്കാം.
RV400-ൻ്റെ നേരത്തെ വില 1,49,950 രൂപ ആയിരുന്നുവെങ്കിൽ കിഴിവിന് ശേഷം 1,39,950 രൂപയാണ് എക്സ്-ഷോറൂം വില. RV400 BRZ നേരത്തെ വില 1,42,950 രൂപ ആയിരുന്നെങ്കിൽ ഇപ്പോൾ 1,32,950 രൂപയാണ് എക്സ്-ഷോറൂം വില. ലൂണാർ ഗ്രീൻ, പസഫിക് ബ്ലൂ, ഡാർക്ക് സിൽവർ, റിബൽ റെഡ്, കോസ്‍മിക് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് വൈബ്രന്‍റ് നിറങ്ങളിൽ ഇ-ബൈക്ക് ലഭ്യമാണ്.
മെച്ചപ്പെട്ട ബിൽഡ് ക്വാളിറ്റിയും ഡിസൈനുമാണ് പുതിയ RV400 BRZ വരുന്നതെന്ന് റിവോൾട്ട് മോട്ടോഴ്‌സ് അവകാശപ്പെടുന്നു. പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് വില കുറഞ്ഞ ഇലക്‌ട്രിക് ബൈക്കിംഗിന്റെ സുഖവും ആഹ്ളാദകരമായ അനുഭവവും ഉറപ്പാക്കുന്ന തടസങ്ങളില്ലാത്തതും സങ്കീർണ്ണമല്ലാത്തതുമായ സവാരിക്ക് മുൻഗണന നൽകുന്നവരെ പരിഗണിക്കുന്നതിനാണെന്നും കമ്പനി പറയുന്നു.
പുതിയ റിവോൾട്ട് RV400 BRZ-ൽ 72V, 3.24 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്നു. ഇക്കോ മോഡിൽ 150 കിലോമീറ്ററും സാധാരണ മോഡിൽ 100 കിലോമീറ്ററും സ്‌പോർട് മോഡിൽ 80 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ ബാറ്ററി പൂജ്യം മുതൽ 75 ശതമാനം വരെ ചാർജ് ചെയ്യാനും 4.5 മണിക്കൂറിനുള്ളിൽ പൂജ്യം മുതൽ100 ശതമാനം വരെ പൂർണ്ണ ചാർജ് നേടാനും കഴിയും. മോട്ടോർസൈക്കിൾ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തെ പിന്തുണയ്ക്കുന്നു. ഇത് ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വേഗത, ബാറ്ററി നില, റൈഡിംഗ് മോഡ്, താപനില എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്ന ഇൻസ്ട്രുമെന്റേഷനായി ഒരു ഡിജിറ്റൽ ഡിസ്‌പ്ലേയുമായാണ് ഇത് വരുന്നത്. ജ്വലനത്തിനായി സ്റ്റാൻഡ് ഉയർത്തേണ്ടതും കോമ്പിനേഷൻ ബ്രേക്കിംഗ് സിസ്റ്റവും (സിബിഎസ്) ബൈക്കിന്‍റെ സവിശേഷതയാണ്.