വമ്പൻ വിലക്കിഴിവുമായി റെനോ, ഇതാ ഈ കാറുകൾ വാങ്ങാൻ പറ്റിയ സമയം

By Web Team  |  First Published Jul 6, 2024, 11:51 AM IST

ഈ കിഴിവിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ലോയൽറ്റി ബോണസുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇതാ ഈ ഓഫറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം


2024 ജൂലൈയിൽ, റെനോ ഇന്ത്യ കാറുകൾക്ക് ഇന്ത്യയിൽ 40,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കിഴിവിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ലോയൽറ്റി ബോണസുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇതാ ഈ ഓഫറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

റെനോ കിഗർ
സബ്‌കോംപാക്റ്റ് എസ്‌യുവിയായ റെനോ കിഗറിന് മൊത്തത്തിൽ 40,000 രൂപയുടെ ആനുകൂല്യം ലഭിക്കും. ഉപഭോക്താക്കൾക്ക് 10,000 രൂപ ലോയൽറ്റി ബോണസും 15,000 രൂപ ക്യാഷ് ബെനിഫിറ്റും ലഭിക്കും. കാറിൻ്റെ എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപയാണ്. കിഗറിന്‍റെ വില ആറുലക്ഷം രൂപയിൽ തുടങ്ങി 11.23 ലക്ഷം രൂപ വരെയാണ്. 1-ലിറ്റർ പെട്രോൾ എഞ്ചിൻ 1-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തുടങ്ങിയ എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിന് ലഭിക്കുന്നു. ഒരുലിറ്റർ പെട്രോൾ എഞ്ചിൻ 72PS കരുത്തും 96Nm ടോർക്കും ഉത്പാദിപ്പിക്കും. 1-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 100PS പരമാവധി കരുത്തും 160Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും AMT (1-ലിറ്റർ പെട്രോൾ എഞ്ചിൻ) അല്ലെങ്കിൽ ഒരു ഓപ്ഷണൽ 5-സ്പീഡ് CVT (1-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ) എന്നിവയ്ക്കും ഒരു ഓപ്ഷൻ ലഭിക്കും.

Latest Videos

റെനോ ട്രൈബർ
റെനോ ട്രൈബർ എംപിവിക്ക്  40,000 രൂപ വരെ കിഴിവ് ലഭിക്കും. ഈ ഡിസ്കൗണ്ടിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ലോയൽറ്റി ബോണസ് എന്നിവ ഉൾപ്പെടുന്നു. റെനോ ട്രൈബറിൻ്റെ വില 6 ലക്ഷം രൂപയിൽ തുടങ്ങി 8.97 ലക്ഷം രൂപ വരെയാണ്. 72PS കരുത്തും 96Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1-ലിറ്റർ പെട്രോൾ എഞ്ചിനാണ് ട്രൈബറിന് ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഒരു ഓപ്ഷണൽ 5-സ്പീഡ് AMT ഒരു ഓപ്ഷനിൽ ഈ കാർ സ്വന്തമാക്കാം.

റെനോ ക്വിഡ്
റെനോ ക്വിഡിന് ഈ മാസം 40,000 രൂപ വരെ കിഴിവ് ലഭിക്കും. റെനോ ക്വിഡിന് ഒരു ലിറ്റർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. 1-ലിറ്റർ വേരിയൻ്റ് 68PS പരമാവധി പവറും 91Nm പരമാവധി ടോർക്കും വാഗ്ദാനം ചെയ്യുന്നു. റെനോ ക്വിഡിൻ്റെ എക്‌സ്‌ഷോറൂം വില 4.70 ലക്ഷം രൂപയിൽ തുടങ്ങി 6.45 ലക്ഷം രൂപ വരെയാണ്.

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക. 

click me!