സ്റ്റിയറിംഗ് വീൽ എന്തുകൊണ്ട് വണ്ടിയുടെ മധ്യത്തിൽ നൽകുന്നില്ല? ഇതാ നാല് കാരണങ്ങൾ!

By Web Team  |  First Published Jun 8, 2024, 4:49 PM IST

എന്തുകൊണ്ടാണ് വാഹനങ്ങളുടെ മധ്യത്തിൽ സ്റ്റിയറിംഗ് നൽകാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഫോർ വീലറോ അതിനു മുകളിലോ ഉള്ള വാഹനങ്ങളിൽ സ്റ്റിയറിംഗ് ഇടതുവശത്തോ വലതുവശത്തോ വയ്ക്കുന്നതിന് പിന്നിൽ നാല് പ്രത്യേക കാരണങ്ങളുണ്ട്. അവയെക്കുറിച്ച് അറിയാം


ന്ത്യയിൽ വാഹനങ്ങളുടെ സ്റ്റിയറിംഗ് വീൽ വലതുവശത്താണ് നൽകിയിരിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും, കാറുകളുടെ ഇടതുവശത്താണ് സ്റ്റിയറിംഗ് വീൽ ഉള്ളത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതിനെല്ലാമുപരി, എന്തുകൊണ്ടാണ് വാഹനങ്ങളുടെ മധ്യത്തിൽ സ്റ്റിയറിംഗ് നൽകാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഫോർ വീലറോ അതിനു മുകളിലോ ഉള്ള വാഹനങ്ങളിൽ സ്റ്റിയറിംഗ് ഇടതുവശത്തോ വലതുവശത്തോ വയ്ക്കുന്നതിന് പിന്നിൽ നാല് പ്രത്യേക കാരണങ്ങളുണ്ട്. അവയെക്കുറിച്ച് അറിയാം

സീറ്റ് ക്രമീകരണം ശരിയാക്കാൻ
കാറിൻ്റെ മധ്യഭാഗത്താണ് സ്റ്റിയറിംഗ് വീൽ നിർമ്മിച്ചതെങ്കിൽ, ഡ്രൈവറുടെ ഇടതുവശത്തും വലതുവശത്തും ആർക്കും ഇരിക്കാൻ സാധ്യത ഉണ്ടാകില്ല. അതായത് മുൻ നിരയിൽ ഒരാൾക്ക് മാത്രമേ ഇരിക്കാൻ കഴിയൂ, അത് ഡ്രൈവറായിരിക്കും. ഇതോടൊപ്പം വാഹനത്തിൻ്റെ സീറ്റിങ് കപ്പാസിറ്റിയും കുറയും. അതായത് ഇപ്പോൾ വരുന്ന അഞ്ച് സീറ്റർ കാറുകൾ നാല് സീറ്റ് മാത്രമായി തുടരും. മധ്യഭാഗത്തെ സ്റ്റിയറിംഗ് വാഹനത്തിൻ്റെ ബാലൻസ് നഷ്‍ടപ്പെടുത്താനും ഇടയാക്കും. പ്രത്യേകിച്ച് ഉയർന്ന വേഗതയിലോ അല്ലെങ്കിൽ വേഗത മാറിമാറി വരുമ്പോഴോ.

Latest Videos

undefined

ഡ്രൈവറുടെ സൗകര്യം
കാറിൻ്റെ വലത്തോട്ടോ ഇടത്തോട്ടോ ഉള്ള സ്റ്റിയറിംഗിന് മറ്റൊരു കാരണം, ഡ്രൈവറുടെ സീറ്റ് മുൻവശത്തെ വാതിലുകൾക്ക് സമീപമാണ് എന്നതാണ്. ഇത് ഡ്രൈവർക്ക് വാഹനത്തിലേക്ക് കയറാനും ഇരിക്കാനും ഇറങ്ങാനുമൊക്കെ എളുപ്പമാക്കുന്നു. അതേസമയം, സ്റ്റിയറിംഗും ഡ്രൈവർ സീറ്റും മധ്യഭാഗത്താക്കിയിരുന്നെങ്കിൽ, ഡ്രൈവർക്ക് കയറാനും ഇറങ്ങാനും വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടിവരുമായിരുന്നു. ഡ്രൈവർ സീറ്റിന് മുന്നിൽ സ്റ്റിയറിംഗ് വീൽ ഉള്ളത് സീറ്റ് ബെൽറ്റുകളും എയർബാഗുകളും പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു.

മികച്ച കാഴ്ചയ്ക്കും സുരക്ഷിതമായ ഡ്രൈവിംഗിനും
കാറിൻ്റെ വലത്-ഇടത് സ്റ്റിയറിംഗ് കാരണം, ഡ്രൈവർക്ക് മുന്നിൽ നിന്ന് വരുന്ന വാഹനവും അവൻ്റെ കാറും തമ്മിലുള്ള ദൂരം കൃത്യമായി കണക്കാക്കാൻ കഴിയും. കൃത്യമായ കാഴ്ച  അപകട സാധ്യത കുറയ്ക്കുന്നു. ഡ്രൈവറുടെ സീറ്റിന് മുന്നിൽ സ്റ്റിയറിംഗ് വീൽ വയ്ക്കുന്നത് ഡ്രൈവർക്ക് വാഹനത്തിന് മേൽ മികച്ച നിയന്ത്രണം നൽകുന്നു. പെട്ടെന്നുള്ള ഒരു സംഭവത്തിൽ ഉടനടി പ്രതികരിക്കാൻ ഇത് ആവശ്യമാണ്. മധ്യത്തിൽ സ്റ്റിയറിംഗ് കേന്ദ്രീകരിച്ചിരിക്കുന്നത് ദൃശ്യപരതയിലും വീക്ഷണകോണിലും പ്രശ്‌നമുണ്ടാക്കും. പ്രത്യേകിച്ചും റോഡിൻ്റെ വശത്തുള്ള വസ്തുക്കളെയോ ആളുകളെയോ നോക്കുമ്പോൾ.

പരമ്പരാഗത മാനദണ്ഡങ്ങളും ഡിസൈനുകളും
കാർ നിർമ്മാണത്തിൻ്റെ പരമ്പരാഗത മാനദണ്ഡങ്ങൾ അനുസരിച്ച്, സ്റ്റിയറിംഗ് വീൽ ഡ്രൈവർ സീറ്റിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഡിസൈൻ, ഡ്രൈവിംഗ് പ്രോട്ടോക്കോളുകളുടെ ഭാഗമാണിത്. ഇത് മാറ്റുന്നതിന് വാഹന നിർമ്മാതാക്കൾ അവരുടെ രൂപകൽപ്പനയിലും ഉൽപ്പാദന പ്രക്രിയയിലും വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം. ഇത് വാഹന നിർമ്മാണം കൂടുതൽ സങ്കീർണമാക്കുകയും ചെലവ് വർധിപ്പിക്കുകയും ചെയ്തേക്കാം. 

click me!