സേഫ് ക്യാപസ് എന്ന ആശയം മുൻനിർത്തി പേസ് പ്രോജക്ട് ആരംഭിച്ചിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ 10 കോളേജുകളിൽ ഇതുമായി ബന്ധപ്പെട്ട വോളണ്ടിയർ പരിശീലനം പൂർത്തിയാക്കി വിവിധ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഈ പ്രോജക്ട് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കുകയാണെന്നും എംവിഡി അറിയിച്ചു.
യുവജനങ്ങളിലെ അപകടകരമായ വാഹന ഉപയോഗം നിയന്ത്രിക്കുന്നതിനും അവരിൽ സുരക്ഷിതമായ രീതിയിലും സംസ്‍കാര പൂർണ്ണമായും മറ്റുള്ളവർക്ക് മാതൃകയാകുന്ന രീതിയിലും വാഹനം ഉപേയാഗിക്കുന്നതിനു പ്രേരകമാകും വിധം റോഡ് സുരക്ഷാ അവബോധം സൃഷ്‍ടിക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതികളുമായി സംസ്ഥാന സര്‍ക്കാരും മോട്ടോര്‍വാഹന വകുപ്പും. ഇതിനായി സംസ്ഥാന സർക്കാർ ആവിഷ്‍കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് എംവിഡി അറിയിച്ചു.
സേഫ് ക്യാപസ് എന്ന ആശയം മുൻനിർത്തി പേസ് പ്രോജക്ട് ഇതിനനുബന്ധമായി ആരംഭിച്ചിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ 10 കോളേജുകളിൽ ഇതുമായി ബന്ധപ്പെട്ട വോളണ്ടിയർ പരിശീലനം പൂർത്തിയാക്കി വിവിധ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഈ പ്രോജക്ട് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കുകയാണെന്നും എംവിഡി ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിലൂടെ അറിയിച്ചു.
ഇതാ എല്ലാം വിരല്‍ത്തുമ്പിലെത്തിക്കും കേന്ദ്ര മാജിക്ക്, വാഹന ഉടമകള്‍ക്ക് വഴികാട്ടി കേരള എംവിഡി!
നാഷണൽ സർവീസ് സ്‍കീം, എസ്‍സിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സംസ്ഥാനത്തെ 100 എഞ്ചിനീയറിങ് കോളേജിൽ പേസ് സെൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രസ്തുത കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം വളണ്ടിയർമാരുടെയും അധ്യാപകരുടെയും രണ്ടു ദിവസം നീണ്ടുനിൽക്കുന്ന നേതൃത്വ പരിശീലന പരിപാടി നടക്കും. ഐഎംഎ കൊച്ചി, നാഷണൽ സേഫ്റ്റി ട്രസ്റ്റ്, രാജഗിരി ട്രാൻസ് എന്നീ സംഘടനകളുടെയും സഹകരണത്തോടെയാണ് ഈ പ്രോജക്ട് നടപ്പിലാക്കി വരുന്നത്.
സംസ്ഥാനത്തെ ഏറ്റവും അധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ജില്ലയായ എറണാകുളത്ത് തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റോഡ് അപകട മരണങ്ങൾ സംഭവിക്കുന്നതെന്നും എംവിഡി പറയുന്നു. മാത്രവുമല്ല പെട്രോളിയവും മറ്റ് അപകടകരമായ ആസിഡ് അടക്കമുള്ള കെമിക്കലുകളും ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നതും വ്യാവസായികമായി മുന്നോക്കം നിൽക്കുന്ന എറണാകുളം ജില്ലയിലാണ്. എന്നാൽ ഇത് കൈകാര്യം ചെയ്യുന്ന ഡ്രൈവർമാർക്ക് അടക്കം വിദഗ്ധമായ പരിശീലനം നൽകുന്നതിന് നിലവിൽ പരിശീലന സ്ഥാപനങ്ങൾ എറണാകുളം ജില്ലയിൽ ഇല്ല എന്ന പരിമിതി മറികടക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ സംസ്ഥാനത്തെ പ്രൊഫഷണൽ ട്രെയിനിങ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ചിന്റെ (IDTR) എക്സ്റ്റൻഷൻ സെൻറർ എസ് സി എം എസ് ഇൻസ്റ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷനിൽ ആരംഭിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കുന്നു.