വരാനിരിക്കുന്ന 3 ഇലക്ട്രിക് മോഡലുകളുടെ സാധ്യമായ സവിശേഷതകളെ കുറിച്ച് അറിയാം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് കാറുകളുടെ (ഇവി) ഡിമാൻഡിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സ് മുതൽ മാരുതി സുസുക്കി, ഹ്യുണ്ടായ് ഇന്ത്യ വരെയുള്ള മുൻനിര കാർ നിർമ്മാതാക്കൾ അവരുടെ പുതിയ ഇലക്ട്രിക് മോഡലുകൾ അടുത്ത വർഷം അതായത് 2025 ൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന 3 ഇലക്ട്രിക് മോഡലുകളുടെ സാധ്യമായ സവിശേഷതകളെ കുറിച്ച് അറിയാം.
ടാറ്റ സിയറ ഇ വി
undefined
ടാറ്റ തങ്ങളുടെ പുതിയ ഇലക്ട്രിക് കാർ സിയറ ഇവി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. വരാനിരിക്കുന്ന ടാറ്റ സിയറ ഇവി അടുത്ത വർഷത്തിന്‍റെ രണ്ടാം പകുതിയിൽ പുറത്തിറക്കിയേക്കും. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ സിയറ ഇവി അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.
മാരുതി സുസുക്കി വിറ്റാര
രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപന കമ്പനിയായ മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാർ മാരുതി സുസുക്കി ഇ വിറ്റാരയായിരിക്കും. അത് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ൽ പ്രദർശിപ്പിക്കും. മാരുതി സുസുക്കി ഇ വിറ്റാരയ്ക്ക് 49kWh, 61kWh എന്നിവയുടെ രണ്ട് ബാറ്ററി പായ്ക്കുകൾ ഉണ്ടായിരിക്കും. ഇത് ഒറ്റ ചാർജിൽ 550 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായ് ക്രെറ്റ ഇ വി
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് ഇന്ത്യ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ ക്രെറ്റയുടെ ഇലക്ട്രിക് വേരിയൻ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ റോഡുകളിലെ പരീക്ഷണ വേളയിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ൽ ഹ്യുണ്ടായ് ക്രെറ്റ ഇവി അരങ്ങേറ്റം കുറിക്കും. ക്രെറ്റ ഇവിയിൽ 45kWh ബാറ്ററി ബാക്ക് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഒറ്റ ചാർജിൽ ഏകദേശം 450 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.