ഈ കാറുകൾ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങുന്നു

By Web Team  |  First Published Aug 15, 2024, 5:15 PM IST

പോർഷെ അതിൻ്റെ ഇന്ത്യൻ വെബ്സൈറ്റിൽ നിന്ന് 718 ലൈനപ്പ് നീക്കം ചെയ്തു. ഈ ലൈനപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ബോക്സ്റ്റർ, കീമാൻ എന്നിവയ്‌ക്കായി പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത് കമ്പനി നിർത്തി എന്നാണ് റിപ്പോര്‍ട്ടുകൾ. അടുത്തിടെ മറ്റൊരു ആഡംബര കാർ ബ്രാൻഡായ ബിഎംഡബ്ല്യു തങ്ങളുടെ 6 സീരീസ് ജിടി ഇന്ത്യയിൽ വിൽപ്പന നിർത്തിയിരുന്നു.


ഡംബര കാർ നിർമ്മാതാക്കളായ പോർഷെ അതിൻ്റെ ഇന്ത്യൻ വെബ്സൈറ്റിൽ നിന്ന് 718 ലൈനപ്പ് നീക്കം ചെയ്തു. ഈ ലൈനപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ബോക്സ്റ്റർ, കീമാൻ എന്നിവയ്‌ക്കായി പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത് കമ്പനി നിർത്തി എന്നാണ് റിപ്പോര്‍ട്ടുകൾ. അടുത്തിടെ മറ്റൊരു ആഡംബര കാർ ബ്രാൻഡായ ബിഎംഡബ്ല്യു തങ്ങളുടെ 6 സീരീസ് ജിടി ഇന്ത്യയിൽ വിൽപ്പന നിർത്തിയിരുന്നു.

പോർഷെ വിൽപ്പന അവസാനിപ്പിച്ച ഈ മോഡലുകളുടെ അടുത്ത തലമുറ ഇലക്ട്രിക് ആയിരിക്കും. ഇതിനകം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് കാറുകൾ എത്തിക്കുമെന്ന് ജർമ്മൻ ബ്രാൻഡ് സ്ഥിരീകരിച്ചു. 2016-ൽ ആണ് പോർഷെ ഫ്ലാറ്റ്-4 എഞ്ചിനോടുകൂടിയ 718 ബോക്‌സ്‌സ്റ്റർ പുറത്തിറക്കിയത്. പിന്നീട് ഇത് ഫ്ലാറ്റ്-6 യൂണിറ്റാക്കി മാറ്റി. കുറച്ച് വർഷങ്ങൾക്ക് ശേഷം റേഞ്ച്-ടോപ്പിംഗ് 718 ബോക്സ്റ്റർ സ്‍പൈഡറും 718 കേമാൻ GT4 ഉം 4.0 ലിറ്റർ ഫ്ലാറ്റ്-6 ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തു.

Latest Videos

undefined

718 കേമാൻ ജിടിഎസ് 1.46 കോടി രൂപയ്ക്കും ബോക്സ്സ്റ്റർ ജിടിഎസ് 1.49 കോടി രൂപയ്ക്കും പുറത്തിറക്കി. അഞ്ച് മാസത്തിന് ശേഷം ജർമ്മൻ കമ്പനി 718 കേമാൻ GT4 RS-നെ 2.54 കോടി രൂപ എക്‌സ് ഷോറൂം വിലയിൽ പുറത്തിറക്കി. ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ പോർഷെ ഇന്ത്യയുടെ വിൽപ്പനയുടെ 63 ശതമാനവും മക്കാനും കയീനും കൈവരിച്ചു. അതേസമയം 718 മോഡലും ഈ കാലയളവിൽ മൊത്തം 489 യൂണിറ്റുകളുടെ വിൽപ്പനയ്ക്ക് സംഭാവന നൽകി.

ഇനിവരുന്ന അഞ്ചാം തലമുറ കേമാനും ബോക്‌സ്റ്ററും ഇലക്ട്രിക് മാത്രമായിരിക്കും. 2025-ൽ അരങ്ങേറ്റം കുറിക്കുന്ന ഇവി, നിലവിലുള്ള ഐസിഇ മോഡലുകളുടെ അതേ പ്രൊഡക്ഷൻ ലൈനിൽ പോർഷെയുടെ സുഫെൻഹൗസൻ പ്ലാൻ്റിൽ നിർമ്മിക്കും. ഒരു പ്രത്യേക ഇലക്ട്രിക് സ്‌പോർട്‌സ് കാർ പ്ലാറ്റ്‌ഫോമിലാണ് 718 ഇവി നിർമ്മിക്കുന്നത്. ഈ ഇലക്ട്രിക് കാറുകളുടെ ബുക്കിംഗ് 2025ൽ ഇന്ത്യയിൽ ആരംഭിക്കുമെന്ന് പോർഷെ ഇന്ത്യ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

click me!