മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് ഏപ്രിൽ 2025-ൽ 75,000 രൂപ വരെ കിഴിവ്! 2024 മോഡലുകൾക്ക് ഓഫർ ബാധകം. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക.
മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ സ്‌കോർപിയോയ്ക്ക് ഈ മാസം വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 2025 ഏപ്രിലിൽ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിൽ ഉപഭോക്താക്കൾക്ക് പരമാവധി 75,000 രൂപ വരെ ലാഭിക്കാം. ഈ കിഴിവ് 2024 മഡൽ സ്കോർപിയോയിൽ ലഭ്യമാണ്. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
മഹീന്ദ്ര സ്‍കോർപിയോയുടെ സസവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിൽ ക്രൂയിസ് കൺട്രോൾ, ഓട്ടോ എസി, AUX കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഡിആർഎല്ലുകൾ ഉള്ള പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ എന്നിവയുണ്ട്. ഇതിനുപുറമെ, സുരക്ഷാ സവിശേഷതകളായി ഡ്യുവൽ-ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസർ, എബിഎസ്, സ്പീഡ് അലേർട്ട് തുടങ്ങിയ സവിശേഷതകളും കാറിൽ നൽകിയിട്ടുണ്ട്. വിപണിയിൽ, മഹീന്ദ്ര സ്കോർപിയോ ക്ലാസിക്, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ തുടങ്ങിയ എസ്‌യുവികളുമായി മത്സരിക്കുന്നു.
ഈ വാഹനത്തിലെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഈ എഞ്ചിൻ പരമാവധി 132 bhp പവറും 300 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്. കാറിന്റെ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മഹീന്ദ്ര സ്കോർപിയോ ക്ലാസിക് നിലവിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി 5 നിറങ്ങളിൽ ലഭ്യമാണ്. അതേസമയം ഉപഭോക്താക്കൾക്ക് ഇത് രണ്ട് വേരിയന്റുകളിൽ വാങ്ങാം. ഇന്ത്യൻ വിപണിയിൽ, മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 13.62 ലക്ഷം മുതൽ 17.50 ലക്ഷം രൂപ വരെയാണ്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.