ഗൗതം ബുദ്ധ് നഗറിൽ താൻ ഒരിക്കലും കാറിൽ പോയിട്ടില്ലെന്നും കാര്യങ്ങൾ വിഷമിപ്പിക്കുന്നതാണെന്നും ഹെൽമെറ്റില്ലാതെ കാർ ഓടിച്ചതിന് നോയിഡ പോലീസ് 1,000 രൂപ പിഴ ഈടാക്കിയെന്നും തുഷാർ സക്‌സേന പറയുന്നു. പിഴ ചുമത്തിയ വിവരം തുഷാർ സക്‌സേനയ്ക്ക് ആദ്യം സന്ദേശം ലഭിച്ചെങ്കിലും പിഴവാണെന്ന് കരുതി അദ്ദേഹം അത് അവഗണിക്കുകയായിരുന്നു. എന്നാൽ, മെസേജിനു പിന്നാലെ ഒരു ഇമെയിലും മറ്റൊരു സന്ദേശവും വന്നതോടെ വിഷയം ഗുരുതരമാണെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറയുന്നു.
ചില പിശകുകളും ചെറിയ പിഴവുകളും നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാണ്. പ്രത്യേകിച്ച് വാഹന ഗതാഗതം പരിപാലിക്കുന്നതിനും നിയന്ത്രിക്കുന്നതിനും റോഡുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള സർക്കാർ ഏജൻസികൾ ചെയ്യുന്ന ഔദ്യോഗിക ജോലികളിൽ ഇത്തരം തെറ്റുകൾ പതിവാണ്. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിൽ നിന്ന് ഇത്തരത്തിൽ ഒരു വിചിത്രമായ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെ ഒരു കാർ ഓടിച്ച ഒരാൾക്ക് നോയിഡ പോലീസ് 1000 രൂപ പിഴ ചുമത്തി എന്നാണ് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വർഷം നവംബറിൽ തനിക്കെതിരെ പുറപ്പെടുവിച്ച ട്രാഫിക് ചലാൻ പുനഃപരിശോധിക്കാൻ തുഷാർ സക്‌സേന എന്നയാൾ നോയിഡ പോലീസിനെ സമീപിച്ചതോടെയാണ് ഈ വിചിത്രമായ സംഭവം പുറത്തുവന്നത്.
ഗൗതം ബുദ്ധ് നഗറിൽ താൻ ഒരിക്കലും കാറിൽ പോയിട്ടില്ലെന്നും കാര്യങ്ങൾ വിഷമിപ്പിക്കുന്നതാണെന്നും ഹെൽമെറ്റില്ലാതെ കാർ ഓടിച്ചതിന് നോയിഡ പോലീസ് 1,000 രൂപ പിഴ ഈടാക്കിയെന്നും തുഷാർ സക്‌സേന പറയുന്നു. പിഴ ചുമത്തിയ വിവരം തുഷാർ സക്‌സേനയ്ക്ക് ആദ്യം സന്ദേശം ലഭിച്ചെങ്കിലും പിഴവാണെന്ന് കരുതി അദ്ദേഹം അത് അവഗണിക്കുകയായിരുന്നു. എന്നാൽ, മെസേജിനു പിന്നാലെ ഒരു ഇമെയിലും മറ്റൊരു സന്ദേശവും വന്നതോടെ വിഷയം ഗുരുതരമാണെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറയുന്നു.
undefined
നോയിഡയിൽ നിന്ന് 200 കിലോമീറ്റർ അകലെ രാംപൂർ ജില്ലയിലാണ് സക്‌സേന താമസിക്കുന്നത്. 2023 നവംബർ 9 ന് രാവിലെ നോയിഡ, ഡൽഹി-എൻസിആർ സ്ട്രെച്ചിൽ ഹെൽമെറ്റ് ധരിക്കാതെ തൻ്റെ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് ഹാച്ച്ബാക്ക് ഓടിച്ചതിനാണ് തനിക്ക് പിഴ ചുമത്തിയതെന്ന് തുഷാർ സക്‌സേന പറയുന്നു. ട്രാഫിക് പോലീസുമായി ബന്ധപ്പെട്ടപ്പോൾ ഹെൽമറ്റില്ലാതെ കാർ ഓടിച്ചതിന് പിഴ ചുമത്തിയതായി പറഞ്ഞു. തുക അടച്ചില്ലെങ്കിൽ കോടതിയിൽ ഹാജരാകേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.
“2023 നവംബർ 9-നാണ് ചലാൻ ഇഷ്യൂ ചെയ്തത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ, പിഴ ഈടാക്കുന്നത് സാധാരണമാണ്, എന്നാൽ എൻ്റെ കാര്യം അങ്ങനെയല്ല. എൻസിആർ ഏരിയയിലേക്ക് ഞാൻ എൻ്റെ കാർ ഓടിച്ച് പോയിട്ടില്ല. കാറിനുള്ളിൽ ഹെൽമറ്റ് ധരിക്കണമെന്ന് എന്തെങ്കിലും നിയമമുണ്ടെങ്കിൽ, അധികാരികൾ ഇത് എനിക്ക് രേഖാമൂലം നൽകണം, ”സക്‌സേന പറയുന്നു.
ഹെൽമെറ്റില്ലാതെ യാത്ര: ട്രാഫിക് നിയമങ്ങൾ എന്താണ് പറയുന്നത്?
മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്ര വാഹനമോടിക്കുന്നവർ സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഹെൽമറ്റ് നിർബന്ധമായും ധരിക്കണം. ഇത് പാലിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴ. എങ്കിലും, ട്രാഫിക് നിയമങ്ങൾ കാർ ഓടിക്കുമ്പോൾ കാർ ഉടമകൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നില്ല.
മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
കാർ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് വാഹന ഉടമയ്ക്ക് പിഴ ചുമത്തുന്നത് ഇതാദ്യമല്ല. നേരത്തെ, ഔഡി ആഡംബര കാർ ഓടിക്കുന്നതിനിടെ ഹെൽമറ്റ് ധരിക്കാത്തതിന് ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിക്ക് 1000 രൂപ പിഴ ചുമത്തിയിരുന്നു. അതുപോലെ, 2017 ൽ മാരുതി ഓമ്‌നി മിനിവാൻ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് രാജസ്ഥാനിലെ ഭരത്പൂർ സ്വദേശിക്കും പിഴ ചുമത്തിയിരുന്നു.