വിമാനത്തിന്റെ ഡോർ തുറന്ന് എമർജെൻസി സ്ലൈഡ് വഴി യാത്രക്കാരൻ പുറത്തിറങ്ങി
വിമാനത്താവളത്തില്‍ ലാൻഡ് ചെയ്‍ത വിമാനത്തിന്റെ ഡോർ തുറന്ന് എമർജെൻസി സ്ലൈഡ് വഴി യാത്രക്കാരൻ പുറത്തിറങ്ങി. അമേരിക്കയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഡെൻവറിൽ നിന്ന് വാഷിംഗ്‍ടണിലേക്ക് വന്ന ഫ്രണ്ട്‌ലൈനർ എയർലൈൻസ് വിമാനത്തിന്റെ വാതിലാണ് യാത്രക്കാരൻ തുറന്നത്.
വാഷിംഗ്‍ടണ്‍ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്ത ശേഷമായിരുന്നു സംഭവം. വിമാനത്തിന്‍റെ വാതിൽ തുറക്കാനായി മറ്റു യാത്രികര്‍ കാത്തിരക്കുമ്പോഴായിരുന്നു യാത്രക്കാരന്റെ അതിക്രമം.
വാതില്‍ തുറക്കുന്നത് വരെ ക്ഷമിക്കാൻ കൂട്ടാക്കാതിരുന്ന ഇയാള്‍ തനിയെ വാതിൽ തുറക്കുകയായിരുന്നു. ഇതേ തുടർന്ന് തുറന്നു വന്ന എമർജെൻസി സ്ലൈഡർ വഴി താഴേക്ക് ഊർന്നിറങ്ങിയ ഇയാള്‍ പുറത്തേക്ക് ഓടി. പിന്നീട് എയർപോർട്ടിൽ നിന്ന് ഓടിരക്ഷപെടാൻ ശ്രമിച്ച ഇയാളെ മെട്രോപൊളിറ്റൺ വാഷിങ്ടൺ എയർപോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്‍തു.
വിമാനം ലാന്‍ഡിഗിനായി താഴ്ന്നുതുടങ്ങിയപ്പോൾ തന്നെ ഈ യാത്രക്കാരൻ അസ്വസ്ഥനായി വാതില്‍ തുറക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.