നീണ്ട അവധിക്കാലം കാരണം വിനോദസഞ്ചാരികൾ മലയോര സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിലേക്ക് തിക്കിത്തിരക്കി എത്തുകയാണ്. ഹോട്ടലുകൾ നിറഞ്ഞിരിക്കുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 30,000 വാഹനങ്ങൾ ഹിമാചൽ പ്രദേശിലെ ഷിംലയിലേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ട്. സിറ്റി പൊലീസിൽ നിന്നും ലഭ്യമായ കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും സമതല പ്രദേശങ്ങളിൽ ചൂട് ഉയരുന്നതിനാൽ പ്രശസ്‍തമായ ഈ ഹില്‍ സ്റ്റേഷനിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുകയാണെന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
നീണ്ട അവധിക്കാലം കാരണം വിനോദസഞ്ചാരികൾ മലയോര സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിലേക്ക് തിക്കിത്തിരക്കി എത്തുകയാണ്. ഹോട്ടലുകൾ നിറഞ്ഞിരിക്കുന്നു. വരും ദിവസങ്ങളിൽ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ എണ്ണം 4000 മുതൽ 5000 വരെ വർധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. സാധാരണയായി വിക്ടറി ടണലിലൂടെയുള്ള വാഹനങ്ങളുടെ ഒഴുക്ക് മിനിറ്റിൽ 20 മുതൽ 27 വരെ വാഹനങ്ങളാണ്. എന്നാൽ ഇപ്പോള്‍ ഈ എണ്ണം ഏകദേശം ഇരട്ടിയായതായി ഷിംല ജില്ലാ പോലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ ഗാന്ധി എഎൻഐയോട് പറഞ്ഞു.
undefined
ജനങ്ങൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ നഗരത്തിലെ പോലീസ് വകുപ്പ് വാഹന ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരക്ക് നേരിടാൻ പൊലീസ് തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.
ടൂറിസ്റ്റ് സീസണിൽ കഴിഞ്ഞ രണ്ട് മാസമായി വാഹന ഗതാഗത നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരികയാണ് ഷിംല പോലീസ് . ട്രാഫിക് പ്ലാൻ ഇതുവരെ മികച്ച രീതിയില്‍ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ടൂറിസ്റ്റുകൾ ദീർഘനേരം ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത് ഒഴിവാക്കാൻ നഗരത്തിന് സുഗമമായ റോഡുകൾ ലഭിക്കുന്നതിനും ഗതാഗതം വഴിതിരിച്ചുവിടുന്നതിനും അടിസ്ഥാന പദ്ധതിയുടെ അടിസ്ഥാന മൂല്യം പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
വേനൽക്കാലത്ത് ഷിംലയിൽ വിനോദസഞ്ചാരികളുടെ തിരക്ക് അടുത്തകാലത്തായി പതിവാണ്. സംസ്ഥാന ടൂറിസം വകുപ്പിൽ നിന്ന് ലഭ്യമായ കണക്കുകൾ പ്രകാരം, 2019-ൽ ഏകദേശം 1,72,00,000 വിനോദസഞ്ചാരികൾ, ഏകദേശം 4,00,000 വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 2018-നെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനയോടെ സംസ്ഥാനം സന്ദർശിച്ചു. 2021ലും 2022ലും കൊവിഡ് മഹാമാരി കാരണം വരവ് കുറഞ്ഞെങ്കിലും വീണ്ടും വർധിക്കാൻ തുടങ്ങി.