താൻ മുംബൈയിൽ നേരിട്ട് കണ്ട സംഭവമാണെന്ന് വിവരിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റ്.
മുംബൈ: ആഡംബര വാഹനമായ ലംബോർഗിക്ക് തീപിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും വാഹന പ്രേമിയുമായ ഗൗതം സിംഗാനിയ. വലിയ വില കൊടുത്ത് ആളുകൾ വാങ്ങുന്ന വാഹനത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവതരമായ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചു.
മുംബൈയിലെ കോസ്റ്റൽ റോഡിൽ ലംബോർഗിനി കത്തുന്ന ദൃശ്യങ്ങളാണ് ഗൗതം സിംഗാനിയ പോസ്റ്റ് ചെയ്തത്. രാത്രി 10.20ഓടെയായിരുന്നു ഈ അപകടമെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ വിശദീകരിച്ചു. എന്നാൽ താൻ നേരിട്ട് കണ്ട സംഭവമാണിതെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഉൾപ്പെടെ ഗൗതം സിംഗാനിയ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത്തരം സംഭവങ്ങൾ ലംബോർഗിനിയുടെ വിശ്വാസ്യതയും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായി അദ്ദേഹം പറയുന്നു.
undefined
ലംബോർഗിനി വാങ്ങാൻ കൊടുക്കുന്ന വിലയ്ക്കും കമ്പനിയുടെ പേരിനും ആളുകൾ പഴുതില്ലാത്ത സുരക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും ഇത്തരം ദുരന്തങ്ങളല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
Spotted by me: A Lamborghini engulfed in flames on Coastal Road, Mumbai. Incidents like this raise serious concerns about the reliability and safety standards of Lamborghini. For the price and reputation, one expects uncompromising quality—not potential hazards.… pic.twitter.com/lIC7mYtoCB
— Gautam Singhania (@SinghaniaGautam)ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം