ഹോണ്ടയെ വിറപ്പിച്ച ഹാര്‍ലിയുടെ ആ 'അപൂര്‍വ്വ പുരാവസ്‍തു' ലേലത്തിന്!

By Web Team  |  First Published Sep 28, 2021, 4:18 PM IST

ലാസ്​വേഗാസ്​ ആസ്ഥാനമായ മെക്കം എന്ന ലേല കമ്പനിയാണ് ഹാര്‍ലി ടോപ്പറിനെ ലേലത്തില്‍ എത്തിച്ചിരിക്കുന്നതെന്ന് ഫിനാൻഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു​


ക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാർലി ഡേവിഡ്‍സണ്‍ (Harley Davidson) നിര്‍മ്മിച്ച ഏക സ്‍കൂട്ടറാണ് ടോപ്പര്‍ (Topper). 1950 കളിലായിരുന്നു ജാപ്പനീസ് (Japanese) എതിരാളികളായ ഹോണ്ടയ്ക്ക് (Honda) വെല്ലുവിളിയുമായി ടോപ്പർ (Topper) എന്ന സ്‍കൂട്ടറിനെ കമ്പനി സൃഷ്‍ടിച്ചത്.

കേവലം അഞ്ച് വർഷം മാത്രമായിരുന്നു വിപണിയില്‍ ഈ സ്‍കൂട്ടറിന്‍റെ ആയുസ്. ഏകദേശം 1000 ടോപ്പറുകളായിരുന്നു ഹാർലി അന്ന്​ നിർമിച്ചത്​. ഇപ്പോഴിതാ ഈ ടോപ്പറുകളില്‍ ഒരെണ്ണം ലേലത്തില്‍ വയ്ക്കാന്‍ ഒരുങ്ങുകയാണ് ഒരു ലേല കമ്പനി. ലാസ്​വേഗാസ്​ ആസ്ഥാനമായ മെക്കം എന്ന ലേല കമ്പനിയാണ് ഹാര്‍ലി ടോപ്പറിനെ ലേലത്തില്‍ എത്തിച്ചിരിക്കുന്നതെന്ന് ഫിനാൻഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു​.

Latest Videos

2022 ജനുവരി 25 മുതൽ ആരംഭിച്ച് ജനുവരി 29 വരെ തുടരുന്ന ലേലത്തിലാകും ടോപ്പർ അവതരിപ്പിക്കുക.  വാഹന ചരിത്രത്തിലെ അപൂർവത എന്ന നിലയിൽകമ്പനി നിർമിച്ച ഏക സ്കൂട്ടർ സ്വന്തമാക്കാൻ ധാരാളം പേരെത്തുമെന്നാണു ലേല സംഘാടകരുടെ പ്രതീക്ഷ. 2022  ജനുവരി 25 മുതൽ 29 വരെയാണു മെക്കം സംഘടിപ്പിക്കുന്ന ‘ലാസ് വേഗാസ് മോട്ടോർ സൈക്കിൾസ് 2022’.

ഹാർലി ഡേവിഡ്സൻ നിർമിച്ച മോട്ടോർ സൈക്കിളുകളുടെ പെരുമയൊന്നും പ്രകടനത്തില്‍ ടോപ്പറിന് അവകാശപ്പെടാനാവില്ല.  എന്നാല്‍ ഓമനത്വം തുളുമ്പുന്ന രൂപഭംഗിയുള്ള​ വാഹനമാണ്​ ടോപ്പർ​. കൈകാര്യം ചെയ്യാന്‍ എളുപ്പവും സന്തുലിതവുമാണെന്നായിരുന്നു 1960-കളുടെ തുടക്കത്തിൽ ഈ സ്‍കൂട്ടറിന് ലഭിച്ച വിശേഷണം. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇറക്കുമതി ചെയ്‍ത ബൈക്കുകളും ചെറിയ സ്‍കൂട്ടറുകളും അമേരിക്കന്‍ നിരത്തുകളില്‍ ജനപ്രിയമായതിനെ പ്രതിരോധിക്കാനായിരുന്നു ഹാര്‍ലി ടോപ്പറിനെ അരങ്ങില്‍ ഇറക്കിയത്.  സിംഗിൾ സിലിണ്ടർ, ഫ്ലാറ്റ്-മൗണ്ടഡ് ടു-സ്ട്രോക്ക് എഞ്ചിനാണ് ഈ സ്‍കൂട്ടറിന്‍റെ ഹൃദയം. എഞ്ചിൻ അഞ്ചുമുതൽ ഒമ്പത് കുതിരശക്തി വരെ കരുത്ത്​ ഉൽപാദിപ്പിക്കാൻ പ്രാപ്​തമാണ്. 20 ഇഞ്ച് റിയർ വീൽ, ക്രോം ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ തുടങ്ങിയ പ്രത്യേകതകളും വാഹനത്തിനുണ്ട്​. 

പിന്നിൽ 20 ഇഞ്ച് വീൽ സഹിതമായിരുന്നു ‘ടോപ്പറി’ന്റെ വരവ്; സ്കൂട്ടർ സ്റ്റാർട്ടാക്കാനുള്ള ‘ചരട്’ ക്രോം സ്പർശമുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു. അറുപതുകളിലെ പതിവു പോലെ ഫൈബർ ഗ്ലാസും സ്റ്റാംപ്ഡ് സ്റ്റീലും ഉപയോഗിച്ചാണു സ്കൂട്ടറിന്റെ നിർമാണം.  അതേസമയം മൂന്നു വകഭേദങ്ങളിൽ വിൽപനയ്ക്കുണ്ടായിരുന്ന ടോപ്പറിന്റെ ഏതു പതിപ്പാണ് ലേലത്തിനെത്തുന്നത് എന്ന് സംഘാടകർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!