സിട്രോൺ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഡിസംബറിലെ വിൽപ്പന കണക്കുകൾ അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ മാസം 566 കാറുകൾ മാത്രമാണ് കമ്പനി വിറ്റത്. സി 5 എയക്രോസ് കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള കാർ ആയി മാറി. ഈ കാറിൻ്റെ ഒരു യൂണിറ്റ് മാത്രമാണ് ഡിസംബറിൽ വിറ്റത്.
ഫ്രഞ്ച് കാർ നിർമാണ കമ്പനിയായ സിട്രോൺ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഡിസംബറിലെ വിൽപ്പന കണക്കുകൾ അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ മാസം 566 കാറുകൾ മാത്രമാണ് കമ്പനി വിറ്റത്. സി 5 എയക്രോസ് കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള കാർ ആയി മാറി. ഈ കാറിൻ്റെ ഒരു യൂണിറ്റ് മാത്രമാണ് ഡിസംബറിൽ വിറ്റത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഏഴ് യൂണിറ്റ് സിട്രോൺ സി5 എയർക്രോസുകൾ മാത്രമാണ് വിറ്റഴിച്ചത്. രണ്ട് മാസം അക്കൗണ്ട് പോലും തുറന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം.
ഇതാ സിട്രോൺ സി5 എയക്രോസ് വിൽപ്പന കണക്കുകൾ - മാസം, യൂണിറ്റ് എന്ന ക്രമത്തിൽ
ജൂലൈ-0
ഓഗസ്റ്റ്-1
സെപ്റ്റംബർ-1
ഒക്ടോബർ-4
നവംബർ-0
ഡിസംബർ-1
സിട്രോൺ സി5 എയർക്രോസിൻ്റെ എൻട്രി ലെവൽ ഫീൽ വേരിയൻ്റ് അടുത്തിടെ കമ്പനി നിർത്തലാക്കിയിരുന്നു. ഈ കാറിൻ്റെ ഏറ്റവും വില കുറഞ്ഞ വേരിയൻ്റായിരുന്നു ഇത്. കമ്പനി ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഈ വേരിയൻ്റ് നീക്കം ചെയ്തു. ഇപ്പോൾ നിങ്ങൾക്ക് ഈ എസ്‌യുവി ടോപ്പ്-സ്പെക്ക് ഷൈനിൽ മാത്രമേ വാങ്ങാൻ കഴിയൂ. 39.99 ലക്ഷം രൂപയാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില.
1997 സിസി, DW10FC 4-സിലിണ്ടർ ഡീസൽ എഞ്ചിൻ ഉണ്ട്. ഇത് 177 പിഎസ് കരുത്തും 400 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ. 52.5 ലിറ്ററിൻ്റെ ഇന്ധനടാങ്കാണ് കാറിനുള്ളത്. ലിറ്ററിന് 17.5 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി പറയുന്നു. ഈ കാറിന്‍റെ നീളം 4500 മില്ലീമീറ്ററും വീതി 1969 മില്ലീമീറ്ററും ഉയരം 1710 മില്ലീമീറ്ററുമാണ്. 2730 എംഎം ആണ് ഇതിൻ്റെ വീൽബേസ്.
എൽഇഡി വിഷൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, 3ഡി എൽഇഡി റിയർ ലാമ്പുകൾ, ഒആർവിഎമ്മുകളിൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ ഈ കാറിലുണ്ട്. 31.24 സെൻ്റീമീറ്റർ കസ്റ്റമൈസ് ചെയ്യാവുന്ന ടിഎഫ്‍ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് ഇതിനുള്ളത്. സെൻട്രൽ യൂണിറ്റിന് 25.4 സെൻ്റിമീറ്റർ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീൻ ഉണ്ട്. ഇത് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് എന്നിവയെ പിന്തുണയ്ക്കുന്നു. ഇലക്ട്രിക് അഡ്ജസ്റ്റ്‌മെൻ്റോടുകൂടിയ ഡ്രൈവർ സീറ്റാണ് ഇതിനുള്ളത്. ഹാൻഡ്‌സ് ഫ്രീ ഇലക്ട്രിക് ടെയിൽ ഗേറ്റ് കാറിൽ ലഭ്യമാണ്. 580 ലിറ്ററിൻ്റെ ബൂട്ട് സ്പേസാണ് കാറിനുള്ളത്. പിൻസീറ്റ് മടക്കിയാൽ അതിൻ്റെ ബൂട്ട് സ്പേസ് 720 ലിറ്ററാകും.
ആംബിയൻ്റ് ബ്ലാക്ക് 'ക്ലോഡിയ' ലെതറും ലെതർ ഇഫക്റ്റ് തുണിയും പനോരമിക് സൺറൂഫും ഉള്ള മെട്രോപൊളിറ്റൻ ബ്ലാക്ക് ഇൻ്റീരിയറാണ് കാറിനുള്ളത്. സിട്രോയിൻ അഡ്വാൻസ്ഡ് കംഫർട്ട് പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യനൊപ്പം സസ്പെൻഷൻ ലഭിക്കുന്നു. അക്കോസ്റ്റിക് ലാമിനേറ്റഡ് ഫ്രണ്ട് വിൻഡോയും വിൻഡ്‌സ്‌ക്രീനും കാറിനുണ്ട്. അഡ്ജസ്റ്റ് ചെയ്യാവുന്ന റിക്ലൈൻ ആംഗിളോട് കൂടിയ ഫുൾ സൈസ് റിയർ സീറ്റാണ് ഇതിനുള്ളത്. പിൻ എസി വെൻ്റിനൊപ്പം ഡ്യുവൽ സോൺ ഇലക്ട്രോണിക് ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോളും ആക്ടിവേറ്റഡ് കാർബൺ ഫിൽട്ടറും ലഭ്യമാണ്.
കാറിൻ്റെ സുരക്ഷാ സവിശേഷതകളായി ആറ് എയർബാഗുകൾ, കോഫി ബ്രേക്ക് അലേർട്ട്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഡിസൻ്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുള്ള ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം (BLIS), റിവേഴ്‌സ് ക്യാമറ, ഫ്രണ്ട് പാസഞ്ചർ, റിയർ സീറ്റുകളിൽ 3-പോയിൻ്റ് ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടിംഗ്, ഫ്രണ്ട് ഡ്രൈവർ, പാസഞ്ചർ സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനർ തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്.