ഉപഭോക്താക്കൾക്ക് ഇതിനകം വിതരണം ചെയ്ത ഒല ഇലക്ട്രിക് സ്കൂട്ടറുകളിൽ കമ്പനി നേരത്തെ വാഗ്ദാനം ചെയ്ത ചില പ്രധാന സവിശേഷതകൾ നഷ്‌ടമായതായി റിപ്പോർട്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ഫീച്ചറുകൾ ചേർക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഒല ഇലക്ട്രിക്കിന്‍റെ എസ് 1(S1), എസ് 1 പ്രോ (S1 പ്രോ) സ്‍കൂട്ടറുകൾക്ക് അതിന്റെ ആദ്യ ഒടിഎ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിക്കും എന്ന് റിപ്പോര്‍ട്ട്. ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്താക്കളിലേക്ക് എത്താൻ മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കുമെന്ന് ഒല ഇലക്ട്രിക്ക് (Ola Electric) വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‍കൂട്ടര്‍ ഡെലിവറി തുടങ്ങി ഒല, വിപ്ലവത്തിന്‍റെ തുടക്കം മാത്രമാണെന്ന് കമ്പനി
നഷ്‌ടമായ സവിശേഷതകളും ഭാവിയിൽ പുതിയവയും ചേർത്ത് ഉപഭോക്താക്കൾ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓടിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് ഒല ഇലക്‌ട്രിക്‌സിലെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ വരുൺ ദുബെ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു,
“അതിനാൽ ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ്, നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ, അതായത് ജൂൺ മാസത്തോടെ എത്തും. അതാണ് ഞങ്ങൾ ഡെലിവർ ചെയ്യാൻ പോകുന്നത്. മാത്രമല്ല, ഉപഭോക്താക്കൾ ഒല സ്‌കൂട്ടർ ഉപയോഗിക്കുന്നത് തുടരുകയും സ്‌കൂട്ടറിനൊപ്പം ജീവിക്കുകയും ചെയ്യുമ്പോൾ, ഞങ്ങൾ കൂടുതല്‍ പഠിക്കുകയും ഉപഭോക്താക്കൾക്ക് തുടർന്നും ലഭിക്കുന്ന കൂടുതൽ കൂടുതൽ സവിശേഷതകൾ ഞങ്ങൾ ചേർക്കുകയും ചെയ്യും.." ദുബെ പറഞ്ഞു.
ഈ സ്‍കൂട്ടറുകള്‍ ഒമ്പതെണ്ണം സ്വന്തമാക്കി ഇന്ത്യയിലെ ഒരു വിദേശ എംബസി, കാരണം ഇതാണ്!
കഴിഞ്ഞ മാസം ഡെലിവറി ആരംഭിച്ചതിന് ശേഷം ഓല വാഗ്ദാനം ചെയ്‍ത എല്ലാ ഫീച്ചറുകളും സ്‌കൂട്ടറുകളിൽ ലഭിച്ചില്ലെന്ന് പരാതിപ്പെടുന്ന ചില ഉപഭോക്താക്കളെ കുറിച്ച് ദുബെയ്ക്ക് ചോദ്യങ്ങൾ നേരിടേണ്ടി വന്നു. കഴിഞ്ഞ വർഷം നവംബറിൽ എച്ച്ടി ഓട്ടോ എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടർ പരീക്ഷിച്ചപ്പോൾ, ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സ്‍കൂട്ടറുകളിലെ സോഫ്‌റ്റ്‌വെയറിന് ബീറ്റ പതിപ്പ് ഉണ്ടാകില്ലെന്ന് ഒല ഉറപ്പുനൽകിയിരുന്നു. എന്നിരുന്നാലും, ആദ്യ ലോട്ടിൽ ചില സവിശേഷതകൾ ചേർക്കപ്പെടാന്‍ ഇടയില്ലെന്നും അവ പിന്നീട് OTA സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിൽ ഇവ ചേർക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം, സ്‌കൂട്ടർ ഒരു ഹാർഡ്‌വെയർ പ്ലാറ്റ്‌ഫോം പോലെ തന്നെ ഒരു സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോം കൂടായാണ്. സെപ്റ്റംബറിൽ ഞങ്ങൾ വിൻഡോകൾ തുറന്ന് മീഡിയ ടെസ്റ്റ് റൈഡുകൾ നടത്തിയപ്പോഴും, സോഫ്റ്റ്‌വെയർ അപ്‍ഡേറ്റുകള്‍ വരാൻ പോകുന്നുവെന്ന് ഞങ്ങൾ വ്യക്തമായി വിശദീകരിച്ചിരുന്നു. 2022-ൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഇവ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളായി ഞങ്ങൾ പുറത്തിറക്കാൻ പോകുന്നു..” അഭിമുഖത്തിൽ ദുബെ പറഞ്ഞു.
ഈ ഫാക്ടറിയില്‍ വനിതകള്‍ മാത്രം; ഇത് ഒലയുടെ 'പെണ്ണരശുനാട്'!
വിമർശനങ്ങൾക്കിടയിൽ വ്യവസായത്തിൽ നിന്നും ഉപഭോക്താക്കളിൽ നിന്നുമുള്ള നിരവധി ചോദ്യങ്ങൾ വ്യക്തമാക്കാൻ ഒല ഇലക്ട്രിക് രംഗത്തെത്തിയിരുന്നു. 4,000 യൂണിറ്റുകൾ ഡെലവറി ചെയ്‍തെന്ന എന്നായിരുന്നു ഒലയുടെ അവകാശവാദം. എന്നാല്‍ സർക്കാർ പോർട്ടലുകളില്‍ കമ്പനി 500 ൽ താഴെ സ്‍കൂട്ടറുകൾ മാത്രം ഡെലിവർ ചെയ്‍തതായിട്ടാണ് കാണിച്ചിരുന്നത്. ഇത് കമ്പനിക്ക് തിരിച്ചടിയായിരുന്നു.
ഒല ഇലക്ട്രിക് തങ്ങളുടെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ കർണാടകയിലും അതിന്‍റെ ഹോം ബേസ് തമിഴ്‌നാട്ടിലുമാണ് വിതരണം ചെയ്‍തതെന്ന് ഇപ്പോള്‍ പുറത്തുവന്ന ഡാറ്റ വ്യക്തക്കുന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വിതരണം ചെയ്‍ത 111 ഇലക്ട്രിക് സ്‌കൂട്ടറുകളിൽ 60 എണ്ണം കർണാടകയിലും 25 എണ്ണം തമിഴ്‌നാട്ടിലുമാണ്. കഴിഞ്ഞ മാസം യഥാക്രമം 15, 11 യൂണിറ്റുകളുമായി ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ രജിസ്റ്റർ ചെയ്‍ത മറ്റ് രണ്ട് സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും രാജസ്ഥാനുമാണ്.
സോഫ്റ്റ്ബാങ്ക് ഒലയില്‍ നിക്ഷേപിച്ചത് 200 ദശലക്ഷം ഡോളര്‍
ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഒലയ്ക്കെതിരെ രാജ്യത്തെ ഡീലര്‍മാരുടെ സംഘടന രംഗത്തെത്തിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 മില്യൺ കപ്പാസിറ്റി എന്ന അവകാശവാദത്തോടെഎത്തിയ ഒല ഇലക്ട്രിക്ക് ഡിസംബറിൽ 111 വാഹനങ്ങൾ മാത്രമാണ് വിറ്റതെന്നും ഡയറക്ട് ടു കസ്റ്റമർ എന്ന ആശയം ഒരു വലിയ തടസം സൃഷ്‍ടിക്കുന്നുണ്ടോ എന്നും ഡീലര്‍മാരുടെ സംഘടനയായ ഫാഡയുടെ പ്രസിഡന്‍റ് വിങ്കേഷ് ഗുലാത്തി ട്വീറ്റില്‍ ചോദിച്ചു. ഇത് യഥാർത്ഥമാണോ അതോ വെറും അവകാശവാദമാണോ എന്നും അദ്ദേഹം ചോദിക്കുന്നു.
ഡീലര്‍ഷിപ്പുകളെ ഒഴിവാക്കി ഡയറക്ട് ടു ഹോം എന്ന ആശയം ഉള്‍പ്പെടെ നിരവധി വിപ്ലവാത്മക പദ്ധതികളോടെയായിരുന്നു ഓണ്‍ലൈന്‍ സേവനദാതാക്കളായ ഒല തങ്ങളുടെ ഇ-സ്‌കൂട്ടറുകളുമായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത്. എസ്1, എസ്1 പ്രോ എന്നീ വേരിയന്‍റുകളില്‍ എത്തുന്ന ഈ സ്‍കൂട്ടറുകള്‍ക്ക് ഏകദേശം 90,000 ബുക്കിംഗുകൾ ലഭിച്ചതായി ഒല ഇലക്ട്രിക് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇ-സ്‍കൂട്ടറുകൾ പുറത്തിറക്കിയ ഇവി നിർമ്മാതാവ് ഡിസംബർ 15 നാണ് ഡെലിവറി ആരംഭിച്ചത്.
ഡീലര്‍മാരെ ഒഴിവാക്കിയ ഒല വിറ്റത് 111 സ്‍കൂട്ടറുകള്‍ മാത്രം, പണിപാളിയോ എന്ന് ഡീലര്‍മാര്‍!
ഒല ഇലക്ട്രിക് 2021 ഓഗസ്റ്റ് 15 നാണ് എസ്1, എസ്1 പ്രോ എന്നീ ഇ-സ്കൂട്ടറുകൾ പുറത്തിറക്കിയിരുന്നു. എസ്1 ഇലക്ട്രിക് സ്കൂട്ടറിന് ഒരു ലക്ഷം രൂപയാണ് വിലയെങ്കിൽ, എസ്1 പ്രോ വേരിയന്റിന് 1.30 ലക്ഷം രൂപയാണ് (എക്സ് ഷോറൂം, സംസ്ഥാന സബ്സിഡികൾക്ക് മുമ്പ്). ഒറ്റ ചാർജിൽ 121 കിലോമീറ്റർ സഞ്ചരിക്കുമെന്ന് എസ്1 ഇ-സ്‍കൂട്ടർ അവകാശപ്പെടുന്നു. എസ് 1 പ്രോ 180 കിലോ മീറ്റര്‍ റേഞ്ച് നല്‍കും.