2025 സാമ്പത്തിക വർഷത്തിൻ്റെ മികച്ച തുടക്കമാണിതെന്ന് ഒല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അൻഷുൽ ഖണ്ഡേൽവാൾ പറഞ്ഞു. ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിലെ തങ്ങളുടെ വിപണി വിഹിതം 52 ശതമാനം കടന്നുവെന്നും വലിയ പോർട്ട്‌ഫോളിയോ കാരണമാണിതെന്നും ഏപ്രിലിൽ ഉയർന്ന രജിസ്‌ട്രേഷൻ രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ മികച്ച നേട്ടവുമായി വീണ്ടും ഒല ഇലക്ട്രിക്. 2023 ഏപ്രിലിൽ കമ്പനിക്ക് 52 ശതമാനത്തിലധികം വിപണി വിഹിതമുണ്ടായിരുന്നു. സർക്കാർ പോർട്ടലായ വാഹൻ്റെ കണക്കനുസരിച്ച്, ഒല ഇലക്ട്രിക്കിൻ്റെ 34,000 ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്തു. ഇതനുസരിച്ച് 2023 ഏപ്രിലിനെ അപേക്ഷിച്ച് കമ്പനിക്ക് 54 ശതമാനം വാർഷിക വളർച്ച ഒല ഇലക്ട്രിക്കിന് ലഭിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി ഒല ഒന്നാം സ്ഥാനത്താണ്.
സാമ്പത്തിക വർഷം 2025-ൻ്റെ മികച്ച തുടക്കമാണിതെന്ന് ഒല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അൻഷുൽ ഖണ്ഡേൽവാൾ പറഞ്ഞു. ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിലെ തങ്ങളുടെ വിപണി വിഹിതം 52 ശതമാനം കടന്നുവെന്നും വലിയ പോർട്ട്‌ഫോളിയോ കാരണമാണിതെന്നും ഏപ്രിലിൽ ഉയർന്ന രജിസ്‌ട്രേഷൻ രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒല ഇലക്ട്രിക് ഈയിടെയാണ് മാസ് മാർക്കറ്റ് സെഗ്‌മെൻ്റിൽ പ്രവേശിച്ചത്. കമ്പനി അതിൻ്റെ എസ് 1 ന് പുതിയ വില പ്രഖ്യാപിച്ചു ഇത് മൂന്ന് ബാറ്ററി കോൺഫിഗറേഷനുകളിൽ ലഭ്യമാണ് (2 kWh, 3 kWh, 4 kWh). ഈ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില യഥാക്രമം 69,999 രൂപ, 84,999 രൂപ, 99,999 രൂപ എന്നിങ്ങനെയാണ്. ഇതിൻ്റെ വിതരണം ഉടൻ ആരംഭിക്കും. പ്രീമിയം എസ്1 പ്രോ, എസ്1 എയർ, എസ്1 എക്സ്+ എന്നിവയുടെ വില യഥാക്രമം 1,29,999 രൂപ, 1,04,999 രൂപ, 84,999 രൂപ എന്നിങ്ങനെ കമ്പനി പരിഷ്‍കരിച്ചിട്ടുണ്ട്.
ഒല ഇലക്ട്രിക്ക് അതിൻ്റെ എല്ലാ ഉൽപ്പന്നങ്ങൾക്കും അധിക പേയ്‌മെൻ്റില്ലാതെ എട്ടുവർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ വിപുലീകൃത ബാറ്ററി വാറൻ്റി വാഗ്ദാനം ചെയ്യുന്നു. ഈ നടപടി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ മനസ്സിൽ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ഒല ഇലക്ട്രിക് വിശ്വസിക്കുന്നു. ഉപഭോക്താക്കൾക്ക് അധിക വാറൻ്റി തിരഞ്ഞെടുക്കാനും കഴിയും. ഉപഭോക്താവിന് 4,999 രൂപയ്ക്ക് 1,00,000 കിലോമീറ്റർ വരെയും 12,999 രൂപയ്ക്ക് 1,25,000 കിലോമീറ്റർ വരെയും വർദ്ധിപ്പിക്കാം.