അതേസമയം S1 ശ്രേണിയുടെ വില 99,999 രൂപയ്ക്കും 129,999 രൂപയ്ക്കും ഇടയിലാണ്.
എസ്1, എസ്1 എയർ ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയിലേക്ക് ഒല ഇലക്ട്രിക് പുതിയ വകഭേദങ്ങൾ ചേർത്തു.ഒല S1, S1 എയർ ശ്രേണികൾ ഇപ്പോൾ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഒല എസ്1 എയർ ശ്രേണി 84,999 രൂപ മുതൽ 1,09,999 രൂപ വരെ വിലയിൽ ലഭ്യമാണ്. അതേസമയം എസ്1 ശ്രേണിയുടെ വില 99,999 രൂപയ്ക്കും 129,999 രൂപയ്ക്കും ഇടയിലാണ്.
ചെറിയ കപ്പാസിറ്റിയുള്ള ബാറ്ററിയുള്ള ഒല S1 നായി ഉപഭോക്താക്കൾ അഭ്യർത്ഥിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. ഒരു ദിവസം കഷ്ടിച്ച് 25-30 കിലോമീറ്റർ ഓടുന്ന ഉപയോക്താക്കളെയാണ് ഈ വേരിയന്റ് കൂടുതലായും ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിൾ അല്ലെങ്കിൽ ഐഡിസി പ്രകാരം ഒറ്റ ചാർജിൽ 91 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന 2kW ബാറ്ററി പാക്കിനൊപ്പം സ്കൂട്ടർ ഇപ്പോൾ ലഭ്യമാണ്. 8.5kW മോട്ടോർ തന്നെയാണ് ഇതിന്റെ സവിശേഷത. എന്നിരുന്നാലും, അതിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 90 കിലോമീറ്ററായി നിയന്ത്രിച്ചിരിക്കുന്നു.
undefined
2kWh ബാറ്ററി പാക്കുള്ള ഒല S1 ന് 99,999 രൂപയും 3kWh ബാറ്ററി പാക്കുള്ള S1 ന് 1,09,999 രൂപയുമാണ് വില. ഈ വേരിയന്റ് 141 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചും 95 കിലോമീറ്റർ വേഗതയും വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടോപ്പ്-സ്പെക്ക് ഒല S1 പ്രോ 4kWh ബാറ്ററി പാക്കും 8.5kW മോട്ടോറുമായാണ് വരുന്നത്. ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിൾ അല്ലെങ്കിൽ ഐഡിസി പ്രകാരം ഈ വേരിയന്റ് 181 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറിൽ 116 കിലോമീറ്റർ വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇത് 1.30 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്, ഇതിന് മുൻ സ്കൂട്ടറുകളേക്കാൾ 10,000 രൂപ വില കുറവുണ്ട്.
2.5kWh ബാറ്ററി പാക്കും 101 കിലോമീറ്റർ റേഞ്ചുമായാണ് എസ്1 എയർ ആദ്യം പുറത്തിറക്കിയത്. എന്നിരുന്നാലും, പുതിയ ഒല S1 എയർ ശ്രേണി ഇപ്പോൾ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ് - 2kWh, 3kWh, 4kWh. 2.5kWh ബാറ്ററിയുള്ള S1 എയർ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് വില വർദ്ധന കൂടാതെ 3kWh ബാറ്ററി വേരിയന്റ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
2kWh ബാറ്ററി പായ്ക്ക് ഉള്ള ഒല S1 എയര്‍ ഒറ്റ ചാർജിൽ 85 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 3kWh പതിപ്പിന് 125km ഉയർന്ന IDC ശ്രേണിയുണ്ട്, അതേസമയം ടോപ്പ്-സ്പെക്ക് 4kWh പതിപ്പ് ഒറ്റ ചാർജിൽ 165 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. എല്ലാ വേരിയന്റുകളിലും 85kmph വേഗതയുള്ള 4.5kW മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു. ഒല S1 എയറിന് 84,999 രൂപയും 3kWh, 4kWh വേരിയന്റുകൾക്ക് 99,999 രൂപയും 1.10 ലക്ഷം രൂപയുമാണ് വില.