2019-ഓടെ ഹൈവേ പൂർത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്.എന്നാൽ പല കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ വൈകി. ഇത് ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി ഉറപ്പ് നൽകി. പദ്ധതിയുടെ 70 ശതമാനം ജോലികളും പൂർത്തിയായതായി ഗഡ്‍കരി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ ഉദ്ദരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അയൽരാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഹൈവേകൾ വളരെ കുറവാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ ഫലമായി ഈ അവസ്ഥ മാറുകയാണ്. വരാനിരിക്കുന്ന ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേ ഇത്തരത്തിലൊന്നാണ്. ഇത് ഏറ്റവും ദൈർഘ്യമേറിയതെന്ന് വാഗ്ദാനം ചെയ്യുന്ന അന്തര്‍ദ്ദേശീയ റോഡാണ്. ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേയുടെ 70 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട്, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയിരിക്കുന്നു. മൂന്നോ നാലോ വർഷത്തിനുള്ളിൽ ഈ ഹൈവേ യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേ 1,400 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ട്രാൻസ്-നേഷൻ ഹൈവേയാണ് . ഇത് രാജ്യത്തെ തെക്കുകിഴക്കൻ ഏഷ്യയുമായി കരമാർഗം ബന്ധിപ്പിക്കുകയും മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്യും.വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് ഈ ഹൈവേ ആദ്യമായി നിർദ്ദേശിച്ചത്, 2002 ഏപ്രിലിൽ ഇന്ത്യയും മ്യാൻമറും തായ്‌ലൻഡും തമ്മിൽ നടന്ന മന്ത്രിതല യോഗത്തിൽ ഇത് അംഗീകരിക്കപ്പെട്ടു.
undefined
2019-ഓടെ ഹൈവേ പൂർത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്.എന്നാൽ പല കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ വൈകി. ഇത് ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി ഉറപ്പ് നൽകി. പദ്ധതിയുടെ 70 ശതമാനം ജോലികളും പൂർത്തിയായതായി ഗഡ്‍കരി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ ഉദ്ദരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേ ഇന്ത്യയിലെ മണിപ്പൂരിൽ നിന്ന് അതിർത്തിക്കടുത്തുള്ള മോറെ എന്ന സ്ഥലത്ത് നിന്ന് ആരംഭിക്കും. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മേ സോട്ട് നഗരത്തിലാണ് ഇത് അവസാനിക്കുക. ഇന്ത്യൻ ഭാഗത്തുള്ള ത്രിരാഷ്ട്ര ഹൈവേയുടെ ഇംഫാൽ-മോറെ ഭാഗം ഈ വർഷം അവസാനത്തോടെ പൂർത്തിയാകാൻ സാധ്യതയുണ്ട്.
മൂന്നോ നാലോ വർഷത്തിനുള്ളിൽ മുഴുവൻ ഹൈവേയും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തായ്‌ലൻഡ് ആസ്ഥാനമാക്കുന്ന നാലുവരി അതിവേഗ പാതയുടെ 99 ശതമാനവും ഇതിനകം പൂർത്തിയായതായും ഇപ്പോൾ, പദ്ധതി എത്ര വേഗത്തിൽ പൂർത്തീകരിക്കാനാകുമെന്ന കാര്യത്തിൽ ഇന്ത്യ, മ്യാൻമർ സർക്കാരുകളെ ആശ്രയിച്ചിരിക്കുന്നുവെന്നും തായ്‌ലൻഡിലെ വിദേശകാര്യ ഉപമന്ത്രി വിജാവത് ഇസാരഭക്ദി അടുത്തിടെ പറഞ്ഞിരുന്നു.
പൂർത്തിയായിക്കഴിഞ്ഞാൽ, ലാവോസ്, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര ഹൈവേ തെക്കുകിഴക്കൻ ഏഷ്യയിലേക്ക് കൂടുതൽ നീട്ടാനും ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
"ജനത്തിന് നിയമത്തെ ഭയമില്ല, ബഹുമാനവും.." റോഡപകടങ്ങളുടെ കാരണത്തില്‍ മനംനൊന്ത് ഗഡ്‍കരി