ഈ സർട്ടിഫിക്കറ്റ് നിങ്ങളുടെ കയ്യിലുണ്ടോ? എങ്കിൽ പുതിയ കാർ വാങ്ങുമ്പോൾ ഇനി വമ്പൻ വിലക്കിഴിവ്

By Web Team  |  First Published Aug 28, 2024, 12:12 PM IST

പുതിയ വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സ്‌ക്രാപ്പിംഗ് സർട്ടിഫിക്കറ്റിന് പകരമായി കിഴിവ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഴയ വാഹനങ്ങൾ ഒഴിവാക്കി പുതിയ വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സ്‌ക്രാപ്പിംഗ് സർട്ടിഫിക്കറ്റിന് പകരമായി കിഴിവ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ നടപടി ഉത്സവ സീസണിന് മുമ്പ് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യം സംബന്ധിച്ച് വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിൻ്റെ (സിയാം) സിഇഒമാരുടെ പ്രതിനിധി സംഘവുമായിനിതിൻ ഗഡ്‍കരി ആശയവിനിമയം നടത്തി എന്നാണ് റിപ്പോർട്ടുകൾ. റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ സഹമന്ത്രി ഹർഷ് മൽഹോത്ര, റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ സഹമന്ത്രി അജയ് തംത, റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയിൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഈ പദ്ധതി അനുസരിച്ച് മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, കിയ, ടൊയോട്ട തുടങ്ങിയ കമ്പനികൾ സ്‌ക്രാപ്പ് ചെയ്‌ത വാഹനത്തിന് പകരമായി പുതിയ കാർ വാങ്ങുമ്പോൾ 1.5 ശതമാനം അല്ലെങ്കിൽ 20,000 രൂപ കിഴിവ് വാഗ്‍ദാനം ചെയ്യും. അതേസമയം നിലവിലുള്ള ഓഫറുകൾക്ക് പുറമെ 25,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്‍ത് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ ഒരുപടികൂടി മുന്നോട്ടുപോയി. ടാറ്റ മോട്ടോഴ്‌സ്, വോൾവോ ഐഷർ കൊമേഴ്‌സ്യൽ വെഹിക്കിൾസ്, അശോക് ലെയ്‌ലാൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോഴ്‌സ് മോട്ടോഴ്‌സ്, ഇസുസു മോട്ടോഴ്‌സ്, എസ്എംഎൽ ഇസുസു എന്നിവയുൾപ്പെടെയുള്ള വാണിജ്യ വാഹന നിർമ്മാതാക്കൾ 3.5 ടണ്ണിനു മുകളിലുള്ള സ്‌ക്രാപ്പ് ചെയ്‌ത വാണിജ്യ കാർഗോ വാഹനങ്ങൾക്ക് എക്‌സ്‌ഷോറൂം വിലയുടെ മൂന്നു ശതമാനം കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 3.5 ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങൾക്ക് 1.5 ശതമാനം കിഴിവ് നൽകും. കൂടാതെ, ഹെവി, ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നതിന് ട്രേഡഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്ന വാങ്ങുന്നവർക്ക് യഥാക്രമം 2.75 ശതമാനം, 1.25 ശതമാനം കിഴിവ് ലഭിക്കും.

Latest Videos

ഈ ആനുകൂല്യം ലഭിക്കുന്നതിന് വാഹനം വാങ്ങുന്നവർ പഴയ വാഹനം പൊളിച്ച ശേഷം ഒരു സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. വാഹൻ സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന വാഹനങ്ങളുടെ ദേശീയ രജിസ്റ്ററിലും സ്ക്രാപ്പ് ചെയ്ത വാഹനത്തിൻ്റെ വിശദാംശങ്ങൾ രേഖപ്പെടുത്തണം. 

എന്താണ് വാഹനം സ്‌ക്രാപ്പിംഗ് നയം?
വാഹനങ്ങൾ സ്‌ക്രാപ്പിംഗ് പോളിസിയുടെ ലക്ഷ്യം പഴയതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്ന പദ്ധതിയാണ്. ഈ പദ്ധതി 2022 ഏപ്രിൽ ഒന്നുമുതൽ നടപ്പിലാക്കി. ഇപ്പോൾ ഈ നയത്തിലൂടെ, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പഴയ വാഹനം ഒഴിവാക്കിയ ശേഷം വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് കിഴിവ് നൽകും. എല്ലാ നഗര കേന്ദ്രങ്ങളിൽ നിന്നും 150 കിലോമീറ്ററിനുള്ളിൽ ഓട്ടോമൊബൈൽ സ്‌ക്രാപ്പിംഗ് സൗകര്യം വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. 

    

click me!