20 കിമി മൈലേജും ന്യൂജെൻ ഫീച്ചറുകളും! എന്നിട്ടും ഏറ്റവും വില കുറഞ്ഞ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റിനും അതേവില!

By Web TeamFirst Published Oct 4, 2024, 4:08 PM IST
Highlights

പുതിയ മാഗ്‌നൈറ്റിൽ കമ്പനി നിരവധി പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് മുൻ മോഡലിനേക്കാൾ മികച്ചതാണെന്നും മുമ്പത്തേക്കാൾ മികച്ച സുരക്ഷയും കണക്റ്റിവിറ്റി ഫീച്ചറുകളുമായാണ് ഈ കാർ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ജാപ്പനീസ് ജനപ്രിയ കാർ നിർമാതാക്കളായ നിസാൻ തങ്ങളുടെ ബജറ്റ് എസ്‌യുവി മാഗ്‌നൈറ്റിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കി. 5.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് കമ്പനി പുതിയ മാഗ്നറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. 2020-ലാണ് കമ്പനി ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അതിനുശേഷം ഈ എസ്‌യുവി കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി തുടരുന്നുവെന്നും ഇതുവരെ 1.5 ലക്ഷം യൂണിറ്റ് നിസാൻ മാഗ്‌നൈറ്റ് വിറ്റഴിച്ചതായും നിസാൻ ഇന്ത്യ പറയുന്നു. ഇപ്പോൾ ഈ എസ്‌യുവി മുമ്പത്തേക്കാൾ കൂടുതൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ പഴയ മോഡലിനെ അപേക്ഷിച്ച് അതിശയിപ്പിക്കുന്ന നിരവധി സവിശേഷതകൾ ഉണ്ടെന്നും കമ്പനി പറയുന്നു.

പുതിയ മാഗ്‌നൈറ്റിൽ കമ്പനി നിരവധി പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് മുൻ മോഡലിനേക്കാൾ മികച്ചതാണെന്നും മുമ്പത്തേക്കാൾ മികച്ച സുരക്ഷയും കണക്റ്റിവിറ്റി ഫീച്ചറുകളുമായാണ് ഈ കാർ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഷഡ്ഭുജാകൃതിയിൽ നൽകിയിരിക്കുന്ന മുൻ ഗ്രില്ലിൽ ക്രോമിൻ്റെ ധാരാളമായ ഉപയോഗം കാണാം. ഇതുകൂടാതെ, പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലൈറ്റും എൽ ആകൃതിയിലുള്ള എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും അതിൻ്റെ മുൻഭാഗത്തിന് പുതിയ രൂപം നൽകുന്നു. ഇത് കൂടാതെ സൈഡ് പ്രൊഫൈലിൽ പുതിയ ഡിസൈൻ അലോയ് വീലുകൾ നൽകിയിട്ടുണ്ട്.  

Latest Videos

എം ആകൃതിയിലുള്ള സിഗ്നേച്ചർ ലൈറ്റ് ഈ കാറിൽ ലഭ്യമാണ്. ഇതിന് പുറമെ ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ് വീലുകളും കമ്പനി നൽകിയിട്ടുണ്ട്. 7 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് ഇതിനുള്ളത്. സൺറൈസ് ഓറഞ്ച് നിറത്തിൽ കാണപ്പെടുന്ന ഈ കാർ ബോൾഡ് സൈഡ് ഔട്ട് ലുക്കിലാണ് വരുന്നത്. 13 കളർ ഓപ്ഷനുകളിലാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. ത്രീ ടോൺ കളർ കോർഡിനേഷനിൽ ഇത് ലഭ്യമാകും. മികച്ച ക്ലാസ് സൗകര്യത്തോടെയാണ് ഈ കാർ വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് 360 ഡിഗ്രി ലെതർ ടച്ച് ഉണ്ട്, ഇത് ഈ സെഗ്‌മെൻ്റിൽ ആദ്യമായിട്ടാണ്. ചൂട് ഇൻസുലേഷൻ കോട്ടിംഗുള്ള ഇരിപ്പിടങ്ങളുണ്ട്. 4 ആംബിയൻ്റ് ലൈറ്റ് ഉണ്ട്.  

74kw കരുത്തും 95Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ഈ കാറിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഈ കോംപാക്ട് എസ്‌യുവിയുടെ മാനുവൽ ട്രാൻസ്മിഷൻ ലിറ്ററിന് 20 കിലോമീറ്റർ വരെയും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലിറ്ററിന് 17.4 കിലോമീറ്റർ വരെയും മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിൻ്റെ എഞ്ചിനിൽ ബെഹർ ക്രാങ്ക് ഷാഫ്റ്റും മിറർ ബോർ സിലിണ്ടർ കോട്ടിംഗോടുകൂടിയ ഇലക്ട്രിക് ടർബോ ആക്യുവേറ്ററുകളും സജ്ജീകരിച്ചിരിക്കുന്നു.

ക്യാബിൻ പൂർണ്ണമായും തുകൽ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കാറിൻ്റെ ക്യാബിനിൽ ഒരു യാത്രക്കാരൻ തൊടുന്ന മിക്കവാറും എല്ലാ സ്ഥലങ്ങളും ലെതറെറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. വലിയ വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 7-ഇഞ്ച് മൾട്ടി-ഫംഗ്ഷൻ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആകർഷകമായ സ്റ്റിയറിംഗ് വീൽ, മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളുണ്ട്. 

ഇതിൽ 40-ലധികം സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, 3 പോയിൻ്റ് സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ സവിശേഷതകൾ ഈ എസ്‌യുവിയിലുണ്ട്. 

click me!