ജനപ്രിയ പഞ്ചിന്‍റെ നെഞ്ചുകലക്കാൻ മാരുതിയുടെ സർപ്രൈസ്! സുസുക്കി ഹസ്‍ലർ ഇന്ത്യൻ റോഡിൽ!

By Web Team  |  First Published Aug 13, 2024, 11:42 AM IST

മാരുതി ഇന്ത്യയിൽ ഹസ്‍ലറിന്‍റെ പരീക്ഷണം ആരംഭിച്ചു. അടുത്തിടെ നടത്തിയ പരീക്ഷണത്തിനിടയിലാണ് ഇത് കണ്ടെത്തിയത്. സുസുക്കി ഹസ്റ്റ്‌ലർ ഒരു മൈക്രോ എസ്‌യുവിയാണ്. സുസുക്കി ഹസ്റ്റ്ലർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചാൽ ടാറ്റ പഞ്ചുമായി നേരിട്ട് മത്സരിക്കും. 


മാരുതി സുസുക്കി തങ്ങളുടെ പുതിയ കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നതായി റിപ്പോര്‍ട്ട്. സുസുക്കി ഹസ്‌ലർ ആണ് ഈ പുതിയ വാഹനം എന്നാണ് റിപ്പോ‍ട്ടുകൾ. കമ്പനി ഇന്ത്യയിൽ ഹസ്‍ലറിന്‍റെ പരീക്ഷണം ആരംഭിച്ചു. അടുത്തിടെ നടത്തിയ പരീക്ഷണത്തിനിടയിലാണ് ഇത് കണ്ടെത്തിയത്. സുസുക്കി ഹസ്റ്റ്‌ലർ ഒരു മൈക്രോ എസ്‌യുവിയാണ്.  അത് ജപ്പാനിലെ കെയ് കാറുകളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നു. ജാപ്പനീസ് ചെറുകാറുകൾക്കായി അറിയപ്പെടുന്ന സെഗ്‌മെൻ്റാണ് കെയ് കാറുകളുടേത്. 

പരീക്ഷണത്തിനിടെ കണ്ടെത്തിയ സുസുക്കി ഹസ്‌ലർ ഇളം വെള്ള സിൽവർ ഷേഡിൽ ഡ്യുവൽ ടോൺ ഇഫക്റ്റിലും ഇരുണ്ട തവിട്ട് റൂഫിലും പൂർത്തിയാക്കിയിരിക്കുന്നു. ഇതിന് ഒരു വലിയ ഗ്ലാസ് ഏരിയയും ഒരു ബോക്‌സി സിലൗറ്റും ഉണ്ട്. പരീക്ഷണ സമയത്ത് കമ്പനി അതിൻ്റെ ലോഗോയും ഹസ്‌ലർ ബ്രാൻഡിംഗും മറച്ചുവച്ചിട്ടുണ്ട്. വീൽ സെൻ്റർ ഹബ് ക്യാപ് പോലും നീക്കം ചെയ്തിട്ടുണ്ട്. റൂഫ് റെയിലുകൾ, ബോഡി ക്ലാഡിംഗ് തുടങ്ങി നിരവധി ക്രോസ്ഓവർ ഘടകങ്ങൾ സുസുക്കി ഹസ്‌ലറിനുണ്ട്. ഇതിന് പരന്നതും മുകളിലേക്ക് വലത്തോട്ടുള്ളതുമായ ബോണറ്റുണ്ട്. ഇത് തികച്ചും ബോക്സിയാണ്. ഇത് ഹാർടെക്റ്റ് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോ‍ട്ടുകൾ.

Latest Videos

undefined

സുസുക്കി ഹസ്‌ലർ ഒരു ടോൾബോയ് വാഹനമാണ്. സുസുക്കി ഇത് ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, ഹസ്‌ലറിൻ്റെ ദൈർഘ്യമേറിയ ഇന്ത്യൻ വേരിയൻ്റ് ഉണ്ടാകും. കൊറിയ-സ്പെക്ക് കാസ്പറിനെ അടിസ്ഥാനമാക്കി ഹ്യുണ്ടായ് ഇന്ത്യൻ സ്പെക്ക് എക്സെറ്റർ കൊണ്ടുവന്നത് ഇതേ രീതിയലാണ്. സുസുക്കി ഹസ്റ്റ്ലർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചാൽ ടാറ്റ പഞ്ചുമായി നേരിട്ട് മത്സരിക്കും. 

സുസുക്കി ഹസ്‌ലർ എന്നാൽ
2014-ൽ ആഗോള വിപണിയിൽ അവതരിപ്പിച്ച സുസുക്കി ഹസ്‌ലർ ബോക്‌സി ടോൾ ബോയ് ഡിസൈനുള്ള ഒരു മൈക്രോ എസ്‌യുവിയാണ്. ഇത് മാരുതി സുസുക്കി എസ്-പ്രെസ്സോയേക്കാൾ ചെറുതാണ്. സുസുക്കി ഹസ്‌ലറിന് 3,300 എംഎം നീളവും 2,400 എംഎം വീൽബേസും 1,475 എംഎം വീതിയുമുണ്ട്. ഉണ്ട്. ഇതനുസരിച്ച് മാരുതി സുസുക്കി ആൾട്ടോ കെ 10 അല്ലെങ്കിൽ എംജി കോമറ്റ് ഇവിയുടെ അതേ സെഗ്മെന്‍റിൽപ്പെടുന്നു. 

മൈക്രോ എസ്‌യുവി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ചിരിക്കുന്നത് ഒരു പ്രായോഗിക സിറ്റി കാറായിട്ടാണ്. നഗരത്തിലും പരിസരത്തും യാത്ര ചെയ്യുന്നതിനും തിരക്കേറിയ നഗര ട്രാഫിക് സാഹചര്യങ്ങളിൽ ഇത് ഏറെ അനുയോജ്യമാണ്. 660 സിസി പെട്രോൾ എഞ്ചിനിനാണ് സുസുക്കി ഹസ്റ്റ്‌ലറിന്‍റെ ഹൃദയം. ഈ എഞ്ചിൻ നാച്ച്വറലി ആസ്പിരേറ്റഡ്, ടർബോചാർജ്ഡ് ഫോമുകളിൽ ലഭ്യമാണ്. നാച്ചുറൽ ആസ്പിറേഷൻ രൂപത്തിൽ 48 ബിഎച്ച്‌പി പവറും ടർബോചാർജ്ഡ് ഗെയ്‌സിൽ 64 ബിഎച്ച്‌പിയും ഉത്പാദിപ്പിക്കാൻ എഞ്ചിന് കഴിയും. ട്രാൻസ്മിഷൻ ഡ്യൂട്ടിക്കായി, ഹസ്‌ലറിന് ഒരു സിവിടി ലഭിക്കുന്നു, അതേസമയം മാനുവൽ ഗിയർബോക്‌സ് ഓഫറിൽ ഇല്ല. ഈ കാറിനായി സുസുക്കി ഒരു AWD സജ്ജീകരണം വാഗ്ദാനം ചെയ്യുന്നു.

അതേസമയം നിലവിൽ മാരുതി സുസുക്കി യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വിഭാഗത്തിന് ഊന്നൽ നൽകാനുള്ള പദ്ധതി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ചും ബ്രെസ , ഫ്രോങ്ക്സ് , ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളുടെ വിജയത്തിന് ശേഷം ക്രോസ്ഓവറുകൾ, എസ്‌യുവികൾ, എംപിവികൾ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങൾക്ക് അനുകൂലമായുള്ള പദ്ധതികൾ മാരുതി ശക്തമാക്കുകയാണ്. ചെറിയ ഹാച്ച്ബാക്കുകളോടുള്ള മാരുതിയുടെ പരമ്പരാഗത മോഡലുകളിൽ നിന്ന് വലിയൊരു വിഭാഗം ഇന്ത്യൻ കാർ വാങ്ങുന്നവർ മാറിനിൽക്കുകയും ചെയ്യുന്ന കാലമാണിത്. ഇതിനിടയിലാണ് സുസുക്കി ഹസ്‌ലറിൻ്റെ ഇന്ത്യയിലെ റോഡ് ടെസ്റ്റുകൾ എന്നത് ഏറെ കൌതുകം ജനിപ്പിക്കുന്ന ഒരു കാര്യമാണ്.

click me!