ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ജനപ്രിയ മോഡലായ ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പായിരിക്കും ഇതെന്നും സ്ക്രാം 411 എന്നായിരിക്കും ഈ പുതിയ മോട്ടോർസൈക്കിളിന്റെ പേരെന്നും കാര്‍ ടോഖ് ഡോട്ട് കോം റിപ്പോര്‍ട്ട്
ഐക്കണിക്ക് ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് ഒരു പുതിയ മോട്ടോർസൈക്കിളിന്റെ പണിപുരയിലാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ജനപ്രിയ മോഡലായ ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പായിരിക്കും ഇതെന്നും സ്ക്രാം 411 എന്നായിരിക്കും ഈ പുതിയ മോട്ടോർസൈക്കിളിന്റെ പേരെന്നും കാര്‍ ടോഖ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സ്ക്രാംബ്ലളറിനെയും ഹിമാലയന്റെ അതേ പ്ലാറ്റ്ഫോമിലാണ് റോയൽ എൻഫീൽഡ് നിർമച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ വർഷം തന്നെ സ്ക്രാം 411 ബൈക്ക് നിരത്തുകളിൽ എത്തിയേക്കും. ഹിമാലയവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ഓൺ-റോഡ് അധിഷ്‌ഠിത പരിഷ്ക്കാരങ്ങളുമായാണ് പുതിയ സ്ക്രാം 411 വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ട്. ഫോർക്ക് ഗേറ്ററുകൾ, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, ഒരു ചെറിയ ഫ്രണ്ട് വീൽ, ഫ്രണ്ട് ജെറി-കാൻ ഹോൾഡർ ഫ്രെയിം, ഉയർത്തിയ ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവ ലഭിച്ചേക്കുമെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ, ഹിമാലയനിൽ കാണുന്ന വിൻഡ്സ്ക്രീൻ, ഫോർക്ക് ഗെയ്റ്ററുകൾ എന്നിവ സ്ക്രാം 411 മോഡലിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. റോയൽ എൻഫീൽഡ് സ്‌ക്രാം 411 മോഡലിലെ ഹെഡ്‌ലൈറ്റ് ഹിമാലയനിൽ നിന്നും വ്യത്യസ്തമായിരിക്കും. റോയൽ എൻഫീൽഡ് മീറ്റിയോർ 350 ക്രൂയിസറിന്റെ അതേ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പുതിയ സ്‌ക്രാം 411 മോഡലിലും നൽകും. അതേസമയം, ബൈക്കിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
നിലവിലെ കണക്കുകളനുസരിച്ച് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹിമാലയൻ. അതുകൊണ്ടു തന്നെയാവണം ഈ ബൈക്കിന്റെ വിൽപ്പനയിൽ വമ്പന്‍ മുന്നേറ്റം തന്നെയാണ് കമ്പനിക്ക്. ഹിമാലയന്‍റെ ബിഎസ്6 പതിപ്പ് 2020 ജനുവരിയില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. ബിഎസ്6 പതിപ്പിനൊപ്പവും ബൈക്കിന് നിരവധി പുതിയ സവിശേഷതകള്‍ നല്‍കിയാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചതും. 2021 ഹിമാലയനെ 2.01 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ഈ ഫെബ്രുവരിയിലാണ് കമ്പനി അവതരിപ്പിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona