ഇവയ്ക്കുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു. 911 കരേരയ്ക്ക് 1.99 കോടി രൂപയും കരേര 4 ജിടിഎസ് മോഡലിന് 2.75 കോടി രൂപയുമാണ് എക്സ് ഷോറൂം വില.
ജർമ്മൻ സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ പോർഷെ ഇന്ത്യ 911 കാരേര ശ്രേണി പുറത്തിറക്കി. കരേര, ജിടിഎസ് മോഡലുകളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. അതിൻ്റെ ആഗോള അരങ്ങേറ്റത്തിന് ദിവസങ്ങൾക്ക് ശേഷം പുതിയ 911 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് ഒരു പുതിയ ഹൈബ്രിഡ്-ടെക്നോളജിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയ്ക്കുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു. 911 കരേരയ്ക്ക് 1.99 കോടി രൂപയും കരേര 4 ജിടിഎസ് മോഡലിന് 2.75 കോടി രൂപയുമാണ് എക്സ് ഷോറൂം വില.
മെയ് 29 ന് കമ്പനി ആദ്യത്തെ ഹൈബ്രിഡ് 911 പുറത്തിറക്കി. ഇപ്പോൾ അതിൻ്റെ ഇന്ത്യൻ മോഡൽ 911 കാരേര ശ്രേണി പുറത്തിറക്കി. പുത്തൻ രൂപവും നൂതനമായ ഇൻ്റീരിയറും മികച്ച ഹാൻഡിലിംഗും കൂടുതൽ കരുത്തും വാഗ്ദാനം ചെയ്യുന്ന കാറുകളുടെ ഡെലിവറി ഈ വർഷം അവസാനത്തോടെ ആരംഭിക്കും.
പുതിയ മോഡലുകൾക്കുള്ള പവർട്രെയിൻ ഓപ്ഷനുകളിൽ പുതിയ 3.6 ലിറ്റർ ഫ്ലാറ്റ്-5 എഞ്ചിൻ ഉൾപ്പെടുന്നു. ഇതിന് മാത്രം ഏകദേശം 478 ബിഎച്ച്പി പവറും 570 എൻഎം ടോർക്കും സൃഷ്ടിക്കാൻ കഴിയും. രണ്ട് യൂണിറ്റുകൾക്ക് പകരം ഒരൊറ്റ ഇലക്ട്രിക് ടർബോചാർജർ കൊണ്ടുവരാൻ ഹൈബ്രിഡ് സാങ്കേതികവിദ്യ കാർ നിർമ്മാതാവിനെ സഹായിച്ചു എന്നതാണ് രസകരം. ഈ ഹൈബ്രിഡൈസേഷൻ ഏഴാം തലമുറ 911-ൻ്റെ മിഡ്-സൈക്കിൾ മേക്ക് ഓവറിൻ്റെ ഭാഗമാണ്, ഇത് ഏകദേശം 526bhp കരുത്തും 610Nm ടോർക്കും സൃഷ്ടിക്കാൻ സഹായിക്കുന്നു. സ്റ്റാൻഡേർഡ് 911 മോഡലുകൾ ഡ്യുവൽ ടർബോകളോട് കൂടിയ 3.0 ലിറ്റർ ഫ്ലാറ്റ്-6 എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു.
ഈ വാഹനത്തിന്‍റെ രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ, പോർഷെ 911 കരേരയിൽ സൂക്ഷ്‍മമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഫ്രണ്ട് ഫാസിയയിലും പിൻഭാഗത്തിലും പുനർരൂപകൽപ്പന ചെയ്‍ത ഹെഡ്‌ലാമ്പുകളും പരിഷ്‌ക്കരിച്ച ബമ്പറുകളും ഉൾപ്പെടുന്നു. എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. പോർഷെ 911 കാരേരയുടെ ഉള്ളിൽല ക്യാബിനിൽ കുറച്ച് പരിഷ്‍കരിച്ച സ്വിച്ച് ഗിയറും നവീകരിച്ച ഡ്രൈവർ ഡിസ്പ്ലേയും ഉണ്ട്. കൂടാതെ, 911 പരമ്പരയിൽ ആദ്യമായി ഒരു പുഷ്-ബട്ടൺ സ്റ്റാർട്ടും അവതരിപ്പിച്ചു.