ഈ ഫീച്ചറുകൾ ജപ്പാനിലുണ്ട്, ഇന്ത്യയിൽ ഉണ്ടാകില്ല! ഞങ്ങളെ തവിടുകൊടുത്ത് വാങ്ങിയതോ എന്ന് സ്വിഫ്റ്റ് ഫാൻസ്!

By Web Team  |  First Published May 1, 2024, 12:41 PM IST

മെയ് 9-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഇന്ത്യ -സ്പെക് പുതിയ 2024 മാരുതി സ്വിഫ്റ്റിന് ഈ മേൽപ്പറഞ്ഞ സവിശേഷതകൾ നഷ്‌ടമാകും എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ സ്വിഫ്റ്റിൽ ഈ ഫീച്ചറുകൾ ലഭ്യമാകില്ല. ജപ്പാൻ-സ്പെക്ക് സ്വിഫ്റ്റിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും ഇന്ത്യൻ സ്വിഫ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ത്യയിൽ, പുതിയ മാരുതി സ്വിഫ്റ്റ് ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് ചെയ്യും, അതിൻ്റെ സുരക്ഷാ റേറ്റിംഗ് ജപ്പാൻ-സ്പെക്ക് പതിപ്പിൽ നിന്ന് വ്യത്യസ്തമായിരിക്കും. 


ടുത്ത തലമുറ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി ഇന്ത്യ. സ്വിഫ്റ്റിൻ്റെ ഇതുവരെയുള്ള ഏറ്റവും ആഡംബര മോഡലായിരിക്കും ഇത്. മെയ് ഒമ്പതിനായിരിക്കും ഈ മോഡലിന്‍റെ ലോഞ്ച്. പുതിയ സ്വിഫ്റ്റിൻ്റെ ജപ്പാൻ പതിപ്പിന് ജപ്പാൻ എൻസിഎപിയിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിരുന്നു. നാലാം തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക് അടുത്തിടെ ജപ്പാനിലെ ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയപ്പോൾ മോഡലിന് 99 ശതമാനം സ്‌കോറോടെ നാല് സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് ലഭിച്ചത്. ഹാച്ച്ബാക്ക് കൂട്ടിയിടി സുരക്ഷാ പ്രകടനത്തിൽ 81 ശതമാനം സ്കോർ ചെയ്‍തു. അതായത് 100 പോയിൻ്റിൽ 81.10 പോയിന്‍റുകൾ നേടി.

മുൻവശത്തും വശങ്ങളിലുമുള്ള കൂട്ടിയിടികളിൽ ഈ കാർ അതിലെ യാത്രക്കാർക്ക് ശക്തമായ സംരക്ഷണം നൽകുന്നു. പ്രതിരോധ സുരക്ഷാ പ്രകടനത്തിലും ഓട്ടോമാറ്റിക് ആക്‌സിഡൻ്റ് എമർജൻസി കോൾ സിസ്റ്റത്തിലും യഥാക്രമം 99 ശതമാനം, 100 ശതമാനം സ്‌കോർ ചെയ്‍തുകൊണ്ട് ഇത് മികച്ച പ്രകടനം കാഴ്ചവച്ചു. പുതിയ 2024 സുസുക്കി സ്വിഫ്റ്റിൻ്റെ മൊത്തത്തിലുള്ള പോയിൻ്റുകൾ 197 പോയിൻ്റിൽ 177.80 ആണ്. അതായത് 90 ശതമാനം നേട്ടം കൈവരിച്ചു. ഈ വാർത്തയിൽ ആവേശത്തിലായിരുന്നു ഇന്ത്യയിലെയും മാരുതി സുസുക്കി ഫാൻസ്.

Latest Videos

26 കിമി മൈലേജുള്ള ഈ ജനപ്രിയ ഫാമിലി കാറിന് വിലയിൽ 1.07 ലക്ഷം കുറവ്! ഇവിടെ ഇനി നികുതി പകുതി മതി!

എന്നാൽ ജാപ്പനീസ് സുസുക്കി സ്വിഫ്റ്റിലെ സുരക്ഷാ സവിശേഷതകളിൽ പലതും ഇന്ത്യൻ സ്വിഫ്റ്റിൽ ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകൾ. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, ലെയ്ൻ കീപ്പ് സപ്പോർട്ടിംഗ് ഫംഗ്ഷൻ, ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട്, റോഡ് സൈൻ റെക്കഗ്നിഷൻ ഫംഗ്ഷൻ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന എഡിഎഎസ് സ്യൂട്ടിലാണ് ജപ്പാൻ-സ്പെക്ക് സുസുക്കി സ്വിഫ്റ്റ് വരുന്നത്. കൂടാതെ, ഹാച്ചിന് റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360 ഡിഗ്രി ക്യാമറ, സ്റ്റാർട്ട് നോട്ടിഫിക്കേഷൻ സൗണ്ട് എന്നിവയും ലഭിക്കുന്നു. 

അതേസമയം മെയ് 9-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഇന്ത്യ -സ്പെക് പുതിയ 2024 മാരുതി സ്വിഫ്റ്റിന് ഈ മേൽപ്പറഞ്ഞ സവിശേഷതകൾ നഷ്‌ടമാകും എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ സ്വിഫ്റ്റിൽ ഈ ഫീച്ചറുകൾ ലഭ്യമാകില്ല. ജപ്പാൻ-സ്പെക്ക് സ്വിഫ്റ്റിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും ഇന്ത്യൻ സ്വിഫ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ത്യയിൽ, പുതിയ മാരുതി സ്വിഫ്റ്റ് ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് ചെയ്യും. എന്നാൽ അതിന്‍റെ സുരക്ഷാ റേറ്റിംഗ് ജപ്പാൻ-സ്പെക്ക് പതിപ്പിന് സമാനമായിരിക്കുമോ എന്ന് കണ്ടറിയണം. 

ഇന്ത്യൻ സ്വിഫറ്റിന് അതിൻ്റെ ആഗോള മോഡലിൽ വാഗ്ദാനം ചെയ്യുന്ന ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയും നഷ്‌ടമാകുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പുതിയ മാരുതി സ്വിഫ്റ്റ് സുസുക്കിയുടെ പുതിയ 1.2 എൽ, 3-സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് വരുന്നത്. അത് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയ്‌ക്കൊപ്പവും അല്ലാതെയും ലഭിക്കും. ഇതിൻ്റെ ശക്തിയും ടോർക്കും ഉൾപ്പെടെയുള്ള കണക്കുകൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, പുതിയ മോട്ടോറിന് നിലവിലെ 1.2 എൽ കെ-സീരീസ് പെട്രോൾ യൂണിറ്റ് പോലെ ശക്തമായിരിക്കാൻ സാധ്യതയുണ്ട്. സുസുക്കിയുടെ പുതിയ Z-സീരീസ് പെട്രോൾ എഞ്ചിൻ പകരം വയ്ക്കുന്നതിനേക്കാൾ മികച്ച ഇന്ധനക്ഷമത ഉറപ്പാക്കും. പുതിയ 2024 മാരുതി സ്വിഫ്റ്റിന് 3860 എംഎം നീളവും 1695 എംഎം വീതിയും 1500 എംഎം ഉയരവുമുണ്ട്. അതായത്, അതിൻ്റെ മൊത്തത്തിലുള്ള നീളം കൂട്ടുകയും വീതിയും ഉയരവും ട്രിം ചെയ്യുകയും ചെയ്തു. അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങൾ ഹാച്ച്ബാക്കിന് ലഭിക്കും.

അതേസമയംഇന്ത്യൻ ഫാൻസിന് ആശ്വസിക്കാനും പുതിയ സ്വിഫ്റ്റിൽ ചില ഫീച്ചറുകൾ ഉണ്ട്. സ്വിഫ്റ്റിന് ആദ്യമായി ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ഇത് അതിൻ്റെ വിൽപ്പന വർദ്ധിപ്പിക്കും എന്നാണ് മാരുതി സുസുക്കി കണക്കുകൂട്ടുന്നത്.  ഇതോടൊപ്പം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ബ്രേക്ക് അസിസ്റ്റ് (ബിഎ) എന്നിവയും സ്റ്റാൻഡേർഡായി നൽകും.

click me!