വലിപ്പം കൂടി, വില കുറയും! ഫോർഡ് ഇക്കോസ്‍പോട്ട് മടങ്ങിവരുന്നു!

By Web Team  |  First Published Nov 12, 2024, 12:34 PM IST

പുതിയ തലമുറ ഫോർഡ് ഇക്കോസ്‌പോർട്ടിന്‍റെ ഇന്‍റീരിയറിൽ അധിക സ്‍പേസ് ലഭിക്കാൻ സാധ്യതയുണ്ട്. അടുത്ത തലമുറ ഫോർഡ് ഇക്കോസ്‌പോർട്ടിൻ്റെ ബാഹ്യ രൂപകൽപ്പനയും സ്റ്റൈലിംഗും വലിയ നവീകരണത്തിന് വിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു.


ക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോ‍ർ‍ഡിന്‍റെ ജനപ്രിയ കോംപാക്ട് എസ്‍യുവി ആയിരുന്നു ഫോ‍ഡ് ഇക്കോസ്‍പോർട്. ഇന്ത്യയിൽ ഉൾപ്പെടെ ഈ വാഹനത്തിന് ലോകം എമ്പാടും ആരാധകവൃന്ദമുണ്ട്. ഇപ്പോഴിതാ അടുത്ത തലമുറ ഇക്കോസ്‌പോർട്ടിന്‍റെ പണിപ്പുരയിലാണ് ഫോ‍ർ‍് എന്നാന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പുതിയ ഫോ‍ഡ് ഇക്കോസ്‍പോ‍ർട് 2025-ൽ യൂറോപ്പിൽ ലോഞ്ച് ചെയ്യും. ന്യൂ ജെൻ ഡസ്റ്ററിനും സിട്രോൺ സി3 എയർക്രോസിനും എതിരെയാകും പുതിയ ഫോർഡ് ഇക്കോസ്‌പോർട്ട്  മത്സരിക്കുക. 

യൂറോപ്യൻ വിപണികളിൽ എത്തുന്ന പുതിയ തലമുറ ഫോർഡ് ഇക്കോസ്‌പോർട്ടിന്‍റെ ഇന്‍റീരിയറിൽ അധിക സ്‍പേസ് ലഭിക്കാൻ സാധ്യതയുണ്ട്. കാരണം എതിരാളികളിലൊരാളായ പുതിയ ഡസ്റ്ററിന് 4,343 എംഎം നീളമുണ്ട്. അതേസമയം മറ്റൊരു എതിരാളി സിട്രോൺ സി3 എയർക്രോസിന് 4,323 എംഎം നീളമുണ്ട്. പുതിയ തലമുറ ഫോർഡ് ഇക്കോസ്‌പോർട്ടിൻ്റെ കൃത്യമായ നീളം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എസ്‌യുവിക്ക് 4.3 മീറ്ററിൽ കൂടുതൽ നീളം ലഭിക്കുമെന്നാണ് കരുതുന്നത്.  മെച്ചപ്പെട്ട ഇൻ്റീരിയർ സ്ഥലത്തിന് പുറമേ, വലിയ അളവുകൾ കൂടുതൽ ശക്തമായ റോഡ് സാന്നിധ്യവും ഉറപ്പാക്കും.

Latest Videos

undefined

അടുത്ത തലമുറ ഫോർഡ് ഇക്കോസ്‌പോർട്ടിൻ്റെ ബാഹ്യ രൂപകൽപ്പനയും സ്റ്റൈലിംഗും വലിയ നവീകരണത്തിന് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഗ്രില്ലും കൂടുതൽ ഷാ‍പ്പായ എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും വേറിട്ട ബമ്പറുമൊക്കെ ലഭിക്കാൻ സാധ്യതയുണ്ട്.  ഒരു പുതിയ കൂട്ടം ഡ്യുവൽ-ടോൺ അലോയ് വീലുകൾ ഉപയോഗിച്ച് സൈഡ് പ്രൊഫൈൽ മെച്ചപ്പെടുത്തും. നെക്സ്റ്റ്-ജെൻ ഫോർഡ് ഇക്കോസ്‌പോർട്ടിന് ബോഡി-നിറമുള്ള ഡോർ ഹാൻഡിലുകളും ബ്ലാക്ക്-ഔട്ട് പില്ലറുകളും റൂഫ് റെയിലുകളും പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ഉണ്ടായിരിക്കും.

പുതിയ ഫോർഡ് ഇക്കോസ്പോർട്ടിന് പൂർണമായും പരിഷ്‍കരിച്ച ഫീച്ചറുകളും ലഭിക്കും. വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 360  ഡിഗ്രി  സറൗണ്ട് വ്യൂ ക്യാമറ, വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ പാക്കേജിൽ ഉൾപ്പെടും. പുതിയ ഇക്കോസ്‌പോർട്ടിൻ്റെ ഉയർന്ന വേരിയൻ്റുകളിൽ ഒരു പനോരമിക് യൂണിറ്റ് അപ്‌ഗ്രേഡ് ചെയ്യാനും സാധ്യതയുണ്ട്. ഒരു സമഗ്രമായ കണക്റ്റിവിറ്റി ശ്രേണിയും ADAS സവിശേഷതകളും എസ്‌യുവിയുടെ വിപണനക്ഷമതയെ കൂടുതൽ മെച്ചപ്പെടുത്തും.

അടുത്ത തലമുറ ഫോർഡ് ഇക്കോസ്‌പോർട്ടിൽ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ ലഭ്യമാക്കാം. യൂറോപ്യൻ വിപണികളിൽ, ജനപ്രിയമായ 1.0-ലിറ്റർ ഇക്കോബൂസ്റ്റ്, മൈൽഡ്-ഹൈബ്രിഡ്, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലൊന്നാണ്. പൂർണ്ണമായി ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളും നൽകാൻ സാധ്യതയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

ഫോർ‍ഡിന്‍റെ സ്‌പെയിനിലെ വലൻസിയ പ്ലാൻ്റിലായിരിക്കും പുതിയ ഫോർഡ് ഇക്കോസ്‌പോർട്ട് നിർമ്മിക്കുക. റൊമാനിയയിലെ കമ്പനിയുടെ ക്രയോവ പ്ലാന്റിൽ ആയിരുന്നു നേരത്തെ നിർത്തലാക്കിയ മോഡൽ നിർമ്മിച്ചിരുന്നത്. ഫോർഡ് ഗാലക്‌സിക്കും എസ്-മാക്‌സിനും നേരത്തെ അനുവദിച്ചിരുന്ന ഉൽപ്പാദന ശേഷി അടുത്ത തലമുറ ഫോർഡ് ഇക്കോസ്‌പോർട്ട് ഉപയോഗിക്കാനാണ് സാധ്യത. ഈ രണ്ട് മോഡലുകളും 2023 ഏപ്രിലിൽ നിർത്തലാക്കിയിരുന്നു. 

ഇന്ത്യയിൽ എന്നപോലെ, ഒരുകാലത്ത് യൂറോപ്പിലെ ജനപ്രിയ എൻട്രി ലെവൽ എസ്‌യുവി ഓപ്ഷനുകളിലൊന്നായിരുന്നു ഫോർഡ് ഇക്കോസ്‌പോർട്ട്. മുമ്പത്തെ മോഡൽ യൂറോപ്പിൽ പ്രതിവർഷം 50,000 യൂണിറ്റ് വിൽപ്പന നേടിയിരുന്നു എന്നതിൽ നിന്നും ഈ ജനപ്രിയത മനസിലാക്കാം. അതുകൊണ്ടുതന്നെ ന്യൂ-ജെൻ ഫോർഡ് ഇക്കോസ്‌പോർട് ഒരു വൻ വിപണി ഉൽപന്നമായി സ്ഥാനം പിടിക്കും. ഒരു വലിയ വിഭാഗം ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കാൻ ഇത് താങ്ങാനാവുന്ന വിലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 

അടുത്ത തലമുറ ഫോർഡ് ഇക്കോസ്‌പോർട്ട് ഇന്ത്യയിൽ വരുമോ?
ഫോർഡിന്‍റെ ജനപ്രിയ മോഡലുകളിൽ ഒന്നായിരുന്നു ഇന്ത്യയിൽ ഇക്കോസ്‌പോർട്ട്. ബഹുമുഖത, ബിൽഡ് ക്വാളിറ്റി, കരുത്തുറ്റ പ്രകടനം എന്നിവ കാരണം വാഹനത്തിന് വമ്പൻ വിൽപ്പനയായിരുന്നു ലഭിച്ചിരുന്നത്. ഇന്ത്യയിൽ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തെ ജനപ്രിയമാക്കിയത് ഇക്കോസ്‌പോർട്ട് ആയിരുന്നു. മാരുതി ബ്രെസ, ഹ്യുണ്ടായ് വെന്യു , ടാറ്റ നെക്സോൺ , കിയ സോനെറ്റ് തുടങ്ങിയവരായിരുന്നു എതിരാളികൾ. ഈ എതിരാളികൾ വിപുലമായ ഫീച്ചറുകൾ ലിസ്റ്റ് വാഗ്ദാനം ചെയ്യാൻ തുടങ്ങിയപ്പോൾ ഇക്കോസ്‍പോർട് പതിയെ പിന്നിലായി. പിന്നാലെ ഫോർഡ് ഇന്ത്യ വിടുക കൂടി ചെയ്‍തതോടെ ഇക്കോസ്‍പോർടുകളും ഓർമ്മയായി. 

നിലവിൽ, അടുത്ത തലമുറ ഇക്കോസ്‌പോർട്ടിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഉദ്ദേശ്യങ്ങളൊന്നും ഫോർഡ് വ്യക്തമാക്കിയിട്ടില്ല.  നിലവിൽ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്‍റെ പാതയിലാണ് ഫോർഡ്. എന്നാൽ ചെന്നൈ പ്ലാൻ്റിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ കയറ്റുമതി വിപണിയെ ഉത്തേജിപ്പിക്കുന്നതാണെന്നാണ് കരുതുന്നത്. ആഭ്യന്തര പ്രവർത്തനങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അടുത്ത വർഷം മുതൽ സിബിയു മോഡലുകൾ അവതരിപ്പിക്കാൻ ഫോർഡ് പദ്ധതിയിടുന്നതായി അഭ്യൂഹങ്ങളുണ്ട്. അതേസമയം ഇന്ത്യയിലോ ബ്രസീലിലോ പുതിയ ഇക്കോസ്‌പോർട്ട് അവതരിപ്പിക്കാൻ ഫോർഡിന് പദ്ധതി ഉണ്ടോ എന്നതും ഇപ്പോൾ വ്യക്തമല്ല. ഫോർഡ് ഇന്ത്യയിൽ പുതിയ ഡിസൈൻ പേറ്റൻ്റ് ഫയൽ ചെയ്തിട്ടുണ്ട്. അത് പുതിയ തലമുറ ഇക്കോസ്‌പോർട്ടാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

സെൽറ്റോസിനെ വെല്ലുന്ന സ്ഥലസൗകര്യങ്ങൾ, കുറഞ്ഞ വിലയും! കിയയുടെ 'വാഗൺ ആർ' ഉടനെത്തും!

 

click me!