ഇക്കാരണങ്ങള്‍ കൊണ്ടു വൻ വില കൊടുത്ത് പഴയ ജീപ്പുകള്‍ ഉള്‍പ്പെടെയുള്ള പഴയ വാഹനങ്ങള്‍ സ്വന്തമാക്കിയവരില്‍ പലരും ആശങ്കയിലാണ്. അതുകൊണ്ടു തന്നെ ഇത്തരം വാഹനങ്ങള്‍ വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ ഇരുത്തി ചിന്തിക്കുന്നത് നല്ലതായിരിക്കും.
നമ്മുടെ രാജ്യത്ത് വാഹനങ്ങളിൽ നിന്നുള്ള ഹാനികരമായ വാതകങ്ങൾ തടയുന്നതിനുള്ള കൂടുതൽ ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി ഈ ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിൽ പുതുക്കിയ ബിഎസ് 6 രണ്ടാംഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പിലാക്കപ്പെടും. ഇതോടെ വാഹന വ്യവസായം ഉടനടി അടിമുടി മാറും. ഈ പുതിയ നിയമങ്ങൾ നിലവിലുള്ള പഴയ വാഹനങ്ങളെയും പുതിയ വാഹനങ്ങളെയും എങ്ങനെയൊക്കെ ബാധിക്കും എന്ന ആശങ്കയിലാണ് വഹാനപ്രേമികള്‍. വൻ വില കൊടുത്ത് പഴയ ജീപ്പുകള്‍ ഉള്‍പ്പെടെയുള്ള പഴയ വാഹനങ്ങള്‍ സ്വന്തമാക്കിയവരില്‍ പലരും ആശങ്കയിലാണ്. അതുകൊണ്ടു തന്നെ ഇത്തരം വാഹനങ്ങള്‍ വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ ഇരുത്തി ചിന്തിക്കുന്നത് നല്ലതായിരിക്കും.
ആര്‍ഡിഇ, കഫെ2, ഒബിഡി2 എന്നിങ്ങനെ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ നിരവധിയുണ്ട്. ബിഎസ്6 രണ്ടാം ഘട്ട മാനദണ്ഡങ്ങളുടെ ഭാഗമായി, അനുയോജ്യമായ ടെസ്റ്റ് സാഹചര്യങ്ങളിലും യഥാർത്ഥ ലോക ഉപയോഗത്തിലും ഫോർ വീലറുകളുടെ എമിഷൻ അളവ് വിലയിരുത്തുന്നതിന് റിയൽ ഡ്രൈവിംഗ് എമിഷൻ (RDE), കോർപ്പറേറ്റ് ശരാശരി ഇന്ധന സമ്പദ്‌വ്യവസ്ഥ (CAFE 2) ചട്ടങ്ങൾ നടപ്പിലാക്കുന്നു. ഇരുചക്രവാഹനങ്ങൾക്ക്, ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് (OBD 2) മാനദണ്ഡം ഇപ്പോൾ ബാധകമാകും. വാഹനങ്ങളുടെ തത്സമയ എമിഷൻ നില നിരീക്ഷിക്കാൻ ഈ സംവിധാനങ്ങല്‍ സഹായിക്കുന്നു.
undefined
മേല്‍പ്പറഞ്ഞത് പുതിയ വാഹനങ്ങളുടെ കാര്യമാണ്. ഈ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ചെലവേറും എന്നതുകൊണ്ടു തന്നെ പല മോഡലുകളും ഉള്‍പ്പാദനം നിര്‍ത്തിക്കഴിഞ്ഞു. അതേസമയം പുതിയ മലനീകരണ നിയമങ്ങള്‍ക്കൊപ്പം സര്‍ക്കാരിന്‍റെ വണ്ടി പൊളിക്കല്‍ നയം കൂടി വന്നതോടെ വൻ വിലയില്‍ വില്‍പ്പന നടക്കുന്ന ചില പഴയ വാഹനങ്ങളുടെ കച്ചവട സാധ്യതയ്ക്കാണ് ഭീഷണിയാകുന്നത്. വാഹന സ്‌ക്രാപ്പേജ് നയം 2022 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2021-22 ലെ യൂണിയൻ ബജറ്റിലാണ് ഈ നയം പ്രഖ്യാപിച്ചത്, കൂടാതെ വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഫിറ്റ്‌നസ് പരിശോധനകൾ നടത്താനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം ഇത് ആവശ്യമാണ്.
സാധുതയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള ഏതൊരു വാഹനത്തിനും റോഡുകളിൽ ഓടുന്നത് തുടരാനാകും. പക്ഷേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകള്‍ കാലഹരണപ്പെടുന്ന മുറയ്ക്ക് പഴയ വാഹനങ്ങള്‍ കർശനമായ പുനഃപരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ഇനിമുതല്‍ പൂര്‍ണമായും യന്ത്രവല്‍കൃതമായ സംവിധാനങ്ങളാണ് വാഹനങ്ങളെ പരിശോധിക്കുന്നത്. ഇതില്‍ പുറത്തുനിന്നുള്ള യാതൊരുവിധ ഇടപെടലുകളും നടത്താൻ സാധിക്കില്ല. അടുത്തകാലത്തായി വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് പോകുന്നവര്‍ക്ക് ഇതിനെക്കുറിച്ച് വളരെ വേഗം മനസിലാകും. കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസിനെ ഉള്‍പ്പെടെ കബളിപ്പിക്കാൻ സാധ്യമല്ല എന്നതുകൊണ്ടു തന്നെ പരിശോധനകള്‍ കടുക്കും. നിയമങ്ങള്‍ക്ക് അനുസൃത്യമായി പഴയ വാഹനങ്ങളുടെ എഞ്ചിന്‍ പണി എടുക്കണമെങ്കില്‍ കാശ് ഏറെ ചെലവാക്കേണ്ടി വരുമെന്ന് ഉറപ്പാണ്. പരിശോധനയില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടാല്‍ മോഹവില കൊടുത്തു വാങ്ങിയ വാഹനം പുതിയ വെഹിക്കിൾ സ്‌ക്രാപ്പിംഗ് പോളിസി പ്രകാരം പൊളിക്കേണ്ടി വരും. അതിന് മനസ് അനുവദിക്കുന്നില്ലെങ്കില്‍ നിരത്തില്‍ ഇറക്കാനാകാതെ പോര്‍ച്ചില്‍ത്തന്നെ സൂക്ഷിക്കേണ്ടതായും വരും. എന്തായാലും പഴയ വാഹനങ്ങൾക്ക് പുതിയ നിയമങ്ങള്‍ തിരിച്ചടിയായിരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.
രാജ്യത്തെ വിന്‍റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഏർപ്പെടുത്തി മോട്ടർ വാഹന നിയമം 2021ല്‍ ഭേദഗതി ചെയ്‍തതും ജീപ്പുകള്‍ ഉള്‍പ്പെടെയുള്ള പഴയ മോഡലുകള്‍ക്ക് തിരിച്ചടിയാണ്. കാരണം ഇപ്പോൾ, വിന്റേജ് വാഹനങ്ങൾ കാർ രജിസ്ട്രേഷനായി കേന്ദ്രീകൃത സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 50 വർഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് പുതിയ ഭേദഗതിയില്‍ വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക. അതുകൊണ്ടുതന്നെ 20 - 30 വര്‍ഷങ്ങള്‍ പഴക്കമുള്ള വാഹനങ്ങള്‍ വൻ വില കൊടുത്തു വാങ്ങുന്നവര്‍ കൂടുതല്‍ ആലോചിക്കുന്നത് നല്ലതായിരിക്കും.
വിന്‍റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറിൽ VA എന്നു കൂടി സംസ്ഥാന കോഡിനു ശേഷം ചേർക്കും. ആദ്യ രജിസ്ട്രേഷന് 20,000 രൂപയാണ് ഫീസ്. 10 വർഷം ആണ് കാലാവധി. പുനർ രജിസ്ട്രേഷന് 5000 രൂപയാണ് ഫീസ്. പ്രദർശന, ഗവേഷണ ആവശ്യങ്ങൾക്കും കാർ റാലിക്കും പുറമേ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും മാത്രമേ വിന്റേജ് വാഹനങ്ങൾ ഓടിക്കാവൂ. ഈ വാഹനങ്ങള്‍ മറ്റ് വാഹനങ്ങളെപ്പോലെ പതിവായി ഉപയോഗിക്കാൻ കഴിയില്ല. മാത്രമല്ല ഉടമകൾക്ക് അവ വാണിജ്യപരമായും ഉപയോഗിക്കാൻ കഴിയില്ല.
പഴക്കം കൂടിയ വാഹനങ്ങളുടെ വിലയും ഇനി ഇടിയാനാണ് സാധ്യത. കാരണം നിലവില്‍ യൂസ്‍ഡ് കാരിന്‍റെ വില നിർണയിക്കുന്നത് അതിന്റെ നിർമാണവർഷം, ഓടിയ ദൂരം, എത്രാമത്തെ ഉടമസ്ഥത, നിലവിലുള്ള അവസ്ഥ എന്നിവ അടിസ്ഥാനമാക്കിയാണ്. ഇതുവരെ നിർമാണവർഷത്തിന്, മറ്റു ഘടകങ്ങൾക്കു തുല്യമായ പ്രാധാന്യം ഉണ്ടായിരുന്നു. എന്നാൽ, പൊളിക്കൽ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇതിന്റെ പ്രാധാന്യം ഏറെ വർധിക്കും. അതായത്, മുൻപ്, ആദ്യത്തെ ഉടമസ്ഥന്റെ, കുറഞ്ഞ ദൂരം ഓടിയിട്ടുള്ള ഒരു വാഹനത്തിനു ലഭിച്ചിരുന്ന വില പുതിയ സാഹചര്യത്തിൽ ലഭിക്കണം എന്നില്ല. മറിച്ച് രണ്ടു കൈമറിഞ്ഞ, അൽപം കൂടുതൽ ഓടിയ വാഹനത്തിന് പഴക്കം കുറവാണെങ്കിൽ കൂടുതൽ കൂടുതല്‍ വില ലഭിക്കാനാണ് സാധ്യത.
പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ നിങ്ങളുടെ കാറിനെ എങ്ങനെ ബാധിക്കും? ഇതാ അറിയേണ്ടതെല്ലാം!