Myg MD Gift : വിശ്വസ്‍ത സേവനം; തൊഴിലാളിക്ക് അരക്കോടിയുടെ ബെന്‍സ് സമ്മാനിച്ച് മുതലാളി!

By Web Team  |  First Published Feb 16, 2022, 1:11 PM IST

വര്‍ഷങ്ങളായി തന്‍റെ വിശ്വസ്‍തനായി ഒപ്പം നില്‍ക്കുന്ന ജീവനക്കാരന് കേരളത്തിലെ ഒരു വമ്പന്‍ കമ്പനിയുടെ മുതലാളി സമ്മാനിച്ചത് അരക്കോടിയോളം വില വരുന്ന ജര്‍മ്മന്‍ നിര്‍മ്മിത ആഡംബര കാര്‍


ര്‍ഷങ്ങളായി തന്‍റെ വിശ്വസ്‍തനായി ഒപ്പം നില്‍ക്കുന്ന ജീവനക്കാരന് കേരളത്തിലെ ഒരു വമ്പന്‍ കമ്പനിയുടെ മുതലാളി സമ്മാനിച്ചത് അരക്കോടിയോളം വില വരുന്ന ആഡംബര കാര്‍. കേരളത്തിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ വ്യാപാര രംഗത്തെ മുന്‍നിരക്കാരായ മൈ ജിയുടെ ചെയര്‍മാനും എം.ഡിയുമായ എ കെ ഷാജിയാണ് തന്‍റെ ജീവനക്കാരന് മെഴ്‍സിഡസ് ബെന്‍സ് സമ്മാനിച്ച് വാര്‍ത്തയിലെ താരമായത്.  മൈജിയിലെ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായ സി ആര്‍ അനീഷിനാണ് എംഡിയുടെ വക അമ്പരപ്പിക്കുന്ന സമ്മാനം ലഭിച്ചത്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്‍റെ ജി.എല്‍.എ 220 ആണ് ഏ കെ ഷാജി ജീവനക്കരനായ അനീഷിന് സമ്മാനിച്ചത്.  

Latest Videos

"പ്രിയപ്പെട്ട അനി, കഴിഞ്ഞ 22 വർഷങ്ങളായി എനിക്ക് ശക്തമായ പിന്തുണയുമായി നിങ്ങൾ എനിക്കൊപ്പമുണ്ട്. നിങ്ങളുടെ പുതിയ യാത്ര പങ്കാളിയെ ഏറെ ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന കുറിപ്പോടെ മൈജി എംഡിയാണ് ഈ സന്തോഷം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.  മൈ ജി എന്ന ബ്രാൻഡ് ആരംഭിക്കും മുൻപ് തന്നെ ഷാജിക്കൊപ്പം ഉണ്ടായിരുന്നയാളാണ് അനീഷ്. ബ്രാൻഡിന്റെ വളർച്ചയിൽ ഒപ്പം ഉണ്ടായിരുന്ന വ്യക്തിയോടുള്ള കരുതൽ എന്ന നിലയിലാണ് സഹപ്രവർത്തകർ ഷാജിക്ക എന്നു വിളിക്കുന്ന ഷാജി സമ്മാനം നൽകിയത്.

പുതിയ ജി ക്ലാസ് ഫേസ്‌ലിഫ്റ്റ് പരീക്ഷണം ആരംഭിച്ച് ബെന്‍സ്

മാര്‍ക്കറ്റിങ്, പ്രൊജക്റ്റ് ആന്‍ഡ് മെയിന്റനെന്‍സ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന അനീഷ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത് മുതലുള്ള ഒട്ടേറെ കാര്യങ്ങള്‍ക്കും നേതൃത്വം വഹിക്കുന്ന വ്യക്തിയാണ്.  കെ.എല്‍.11. ബി.വി. 7799 എന്ന ഫാന്‍സി നമ്പര്‍ ഉള്‍പ്പെടെ സ്വന്തമാക്കിയാണ് അനീഷിന് ഈ ആഡംബര വാഹനം സമ്മാനിച്ചിട്ടുള്ളതെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്.  കഴിഞ്ഞ ദിവസം മൈ ജിയിലെ ജീവനക്കാര്‍ക്കായി നടത്തിയ കുടുംബ സംഗമത്തിലാണ് അനീഷിനെ തേടി ഈ സര്‍പ്രൈസ് സമ്മാനമെത്തിയത്. 

നോ പാര്‍ക്കിംഗിലെ സാന്‍ട്രോയെ യാത്രികരെയടക്കം വലിച്ചുനീക്കി ക്രെയിന്‍!

ഇതാദ്യമായല്ല മൈ ജി ജീവനക്കാർക്ക് കാറുകൾ വാങ്ങി നൽകുന്നത്. രണ്ട് വർഷം മുൻപ് കമ്പനിയിലെ ആറ് ജീവനക്കാര്‍ക്ക് എംഡി ഒരുമിച്ചു കാറുകള്‍ സമ്മാനമായി നല്‍കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നിറഞ്ഞ മനസോടെ ജീവനക്കാര്‍ ജോലിയെടുത്താല്‍ മാത്രമേ ഏതൊരു സ്ഥാപനത്തിനും വളര്‍ച്ചയുണ്ടാകൂ എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. വിദേശയാത്രകള്‍ ഉള്‍പ്പടെ ഒട്ടേറെ ഓഫറുകള്‍ എല്ലാ വര്‍ഷവും ജീവനക്കാർക്ക് നല്‍കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഷോറൂമുകൾ അടച്ചിട്ടപ്പോൾ ഭക്ഷ്യ കിറ്റുകളും മറ്റും ജീവനക്കാരുടെ വീടുകളിലെത്തിക്കാന്‍ സിഎംഡി തന്നെ മുന്നിട്ടിറങ്ങിയിരുന്നു. 2006-ൽ ആരംഭിച്ച മൈജി, സംസ്ഥാനത്തുടനീളം 100 സ്റ്റോറുകളുള്ള കേരളത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായി വളർന്നു.

അതേസമയം ബെന്‍സ് ജിഎല്‍എയെപ്പറ്റി പറയുകയാണെങ്കില്‍, ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ ബെന്‍സ് നിരയിലെ ഏറ്റവും കുഞ്ഞന്‍ എസ്.യു.വി. മോഡലാണ് ജി.എല്‍.എ.220 ഡി. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ എസ്.യു.വി. 1950 സി.സിയില്‍ 190 ബി.എച്ച്.പി. കരുത്തും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 7.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 44 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

അച്ഛനെപ്പോലെ ആ മകളുടെ പേര് സ്വീകരിച്ച് 'മാതാവും', ഈ വണ്ടിക്കമ്പനി ഇനി മുതല്‍ മെഴ്‍സിഡസ്!

2021 ജൂണ്‍ മാസത്തിലാണ് പുതിയ ജിഎൽഎ ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചത്. കാഴ്ച്ചയില്‍, മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി ബുച്ച് ലുക്കിലാണ് രണ്ടാം തലമുറ ജിഎല്‍എ വരുന്നത്. ബോണറ്റിലെയും വശങ്ങളിലെയും സ്‌കള്‍പ്റ്റഡ് ലൈനുകളാണ് കാരണം. എ ക്ലാസ് നിരയിലെ മറ്റ് മോഡലുകള്‍ പോലെ, നടുവില്‍ ക്രോം സ്ലാറ്റ് സഹിതം ഡയമണ്ട് സ്റ്റഡ് പാറ്റേണ്‍ ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സംയോജിപ്പിച്ച സ്വെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ ടോപ് വേരിയന്റില്‍ നല്‍കും. പിന്‍ഭാഗത്ത് ഓള്‍ ന്യൂ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, സ്‌കള്‍പ്റ്റഡ് ബൂട്ട് ലിഡ്, സ്‌പോയ്‌ലര്‍, കരുത്തുറ്റ ബംപര്‍ എന്നിവ കാണാം.

വാഹനത്തിന് പുതിയ കാബിന്‍ ലഭിച്ചു. ഇന്‍ഫൊടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കായി സ്പ്ലിറ്റ് ഫംഗ്ഷന്‍ സഹിതം വലിയ സിംഗിള്‍ യൂണിറ്റ് ഡിസ്‌പ്ലേ നല്‍കി. ടച്ച്‌സ്‌ക്രീന്‍ ഫംഗ്ഷന്‍, എംബിയുഎക്‌സ് സിസ്റ്റം, വോയ്‌സ് കമാന്‍ഡ് ഫംഗ്ഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടിഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം, പനോരമിക് സണ്‍റൂഫ്, മെഴ്‌സേഡസിന്റെ ‘പ്രീ സേഫ്’ സേഫ്റ്റി പാക്കേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

 പൂസായി ബെന്‍സ് ഓടിച്ച യുവതി വഴിയാത്രികരെ ഇടിച്ചുതെറിപ്പിച്ചു!

കുറച്ചുകൂടി സ്‌പോർട്ടി ലുക്കിലാണ് 2021 മോഡൽ എത്തുന്നത്. മുൻപിൽ സിഗ്‌നേച്ചർ ഡയമണ്ട്-സ്റ്റഡ് പാറ്റേൺ ഗ്രില്ലും മധ്യഭാഗത്ത് ഒരു ക്രോം സ്ലാറ്റും ആണ്. പുതിയ എൽഇഡി ടെയിലാമ്പുകൾ, റീഡിസൈൻ ചെയ്ത ബൂട്ട് ലിഡ്, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള സ്വെപ്റ്റ് ബാക്ക് ഹെഡ്‍ലാംപ്, സ്‌പോയിലർ, വലിപ്പം കൂടിയ ബമ്പർ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. ജി‌എൽ‌എയ്ക്ക് 18 ഇഞ്ച്, 19 ഇഞ്ച് അലോയ് വീൽ ഓപ്ഷൻ ലഭിക്കുമ്പോൾ എ‌എം‌ജി ജി‌എൽ‌എ 35യ്ക്ക് 19 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേർഡായി ലഭിക്കും. എ‌എം‌ജി ജി‌എൽ‌എ 35യുടെ മറ്റൊരു ആകർഷണം മൾട്ടിബീം എൽഇഡി ഹെഡ്‍ലാംപ് ആണ്. 1.3 ലിറ്റർ, നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് 2021 മെഴ്‌സിഡസ്-ബെൻസ് ജിഎൽഎയിൽ. 161 ബിഎച്ച്പി പവറും, 250 എൻഎം പീക്ക് ടോർക്കും ആണ് നിർമ്മിക്കുന്നത്. 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് പുതു തലമുറ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 

കാര്‍ തലകുത്തി മറിഞ്ഞു, പുറത്തേക്ക് തെറിച്ച് മദ്യപസംഘം, ഞെട്ടിക്കും വീഡിയോ!

click me!