ഇതിനായി ഗൂഗിള്‍ ഫോം ഉപയോഗിച്ച് സര്‍വേ തുടങ്ങിയതായി മോട്ടോര്‍വാഹനവകുപ്പ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ച് മോട്ടാര്‍ വാഹന വകുപ്പ്. ഇതിനായി ഗൂഗിള്‍ ഫോം ഉപയോഗിച്ച് സര്‍വേ തുടങ്ങിയതായി മോട്ടോര്‍വാഹനവകുപ്പ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
വാഹനങ്ങള്‍ കൃത്യസമയം പാലിക്കുക, ബസുകളില്‍ സി.സി.ടി.വി. കാമറകള്‍ സ്ഥാപിക്കുക, കാര്‍ഡ് പഞ്ചിങ് സംവിധാനവും പൂര്‍ണമായും ഇ-ടിക്കറ്റ് സംവിധാനവും കൊണ്ടുവരിക, വളവുകളിലുള്ള ബസ് സ്റ്റോപ്പുകള്‍ മാറ്റുക, എല്ലായിടത്തും ബസ് സര്‍വീസ് ഉറപ്പുവരുത്തുക, ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ജോലിക്കിടയില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക, തുടങ്ങിയ നിര്‍ദേശങ്ങളാണ് ആളുകള്‍ പ്രധാനമായും മുന്നോട്ടു വെച്ചിരിക്കുന്നത്.
ബസ് യാത്രയിലെ ബുദ്ധിമുട്ടുകളും പരാതികളും പരിഹാര നിര്‍ദേശങ്ങളുമാണ് ജനങ്ങള്‍ അധികവും മുന്നോട്ടു വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതു ഗതാഗതത്തെ സംരക്ഷിച്ച് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുക, റോഡ് അപകടങ്ങള്‍ കുറയ്ക്കുക, വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക, മലിനീകരണത്തോത് കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും നിര്‍ദേശങ്ങള്‍ നല്‍കാം. https://docs.google.com/.../1X94kbPfWALgiHeRoGzIOgYe.../edit
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona