ആംബുലന്‍സാക്കാന്‍ എംഎല്‍എ നല്‍കിയത് തന്‍റെ ടൊയോട്ട ഫോര്‍ച്യൂണര്‍!

By Web Team  |  First Published May 20, 2021, 12:40 PM IST

തന്‍റെ ടൊയോട്ട ഫോര്‍ച്യൂണര്‍ ആംബുലന്‍സായി ഉപയോഗിക്കാന്‍ വിട്ടു നല്‍കിയിരിക്കുകയാണ് ഒരു കോണ്‍ഗ്രസ് എംഎല്‍എ


കൊവിഡ് രണ്ടാം തരംഗ ഭീഷണിയിലാണ് രാജ്യം. രോഗത്തിനെതിരെ ഒരുമിച്ച് നിന്നു പൊതരുതുകയാണ് നമ്മള്‍. കക്ഷി രാഷ്‍ട്രീയ ഭേദമന്യേ വിവിധ മേഖലകളില്‍ നിന്നുള്ളവരെല്ലാം സഹായഹസ്‍തവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്‍റെ ടൊയോട്ട ഫോര്‍ച്യൂണര്‍ ആംബുലന്‍സായി ഉപയോഗിക്കാന്‍ വിട്ടു നല്‍കിയിരിക്കുകയാണ് ഒരു കോണ്‍ഗ്രസ് എംഎല്‍എ.  രാജസ്ഥാനിലെ ജയ്‍പൂരില്‍ നിന്നുള്ള  എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ലക്ഷ്‍മണ്‍ സിംഗാണ് തന്‍റെ വാഹനം നല്‍കിതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest Videos

undefined

തന്‍റെ വെളുത്ത നിറമുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ ആണ് എംഎല്‍എ പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിനായി വിട്ടു നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ഗുണ ജില്ലയിലെ ചഞ്ചുഡ നിയമസഭാ മണ്ഡലത്തിലെ ബിനഗഞ്ച് ആരോഗ്യ കേന്ദ്രത്തിനാണ് ആംബുലന്‍സാക്കാന്‍ എംഎല്‍എ തന്‍റെ ഫോര്‍ച്യൂണര്‍ എസ്‍യുവി നല്‍കിയത്. ഇവിടെ ആംബുലന്‍സ് സേവനങ്ങള്‍ കുറവാണെന്നും അതുകൊണ്ടാണ് സ്വന്തം വാഹനം ആരോഗ്യ സംരക്ഷണ കേന്ദ്രത്തിലേക്ക് സംഭാവന ചെയ്യാന്‍ എംഎല്‍എ തീരുമാനിച്ചതെന്നും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യ കേന്ദ്രം അധികൃതര്‍ ഇതിനകംതന്നെ ഈ ഫോര്‍ച്യൂണറിനെ ആംബുലന്‍സായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നും ഈ ഫോര്‍ച്യൂണര്‍ ആംബുലന്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും പണം ഈടാക്കില്ലെന്നും എംഎല്‍എ പറഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്തിടെ ചെന്നൈയില്‍ 250 ഓളം ടാക്സികളെ അധികൃതര്‍ ആംബുലന്‍സുകളാക്കി മാറ്റിയിരുന്നു. ഓക്‌സിജന്‍ പിന്തുണ ആവശ്യമുള്ള ഗുരുതരമായ രോഗികളുടെ ലഭ്യതയെ ബാധിക്കുന്ന 108 ഹെല്‍പ്പ് ലൈന്‍ ആംബുലന്‍സുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായിരുന്നു ഈ നീക്കം.

അടുത്തിടെയാണ് പുത്തന്‍ ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ മോഡലുകളെ ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് പുതിയ ഫോര്‍ച്യൂണര്‍ എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. പെട്രോള്‍ മോഡല്‍ 164 ബി.എച്ച്.പി.പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് മോഡലുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona  

click me!