ജീപ്പ് ഇന്ത്യ താങ്ങാനാവുന്ന വിലയുള്ള മിനി റാംഗ്ലറും കൊണ്ടുവരാൻ ഒരുങ്ങുന്നു. ഇതാ മിനി ജീപ്പ് റാംഗ്ലറിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഐക്കണിക്ക് അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പിന്‍റെ റാംഗ്ലർ എസ്‍യുവി സ്വപ്‍നം കാണാത്ത ഓഫ് റോഡ് പ്രേമികൾ കുറവായിരിക്കും. എന്നാൽ ഈ വിഭാഗത്തിലെ വളരെ ചെലവേറിയതാണ് ജീപ്പ് റാംഗ്ലർ. അതിൻ്റെ വില 62.64 ലക്ഷം രൂപയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കമ്പനി താങ്ങാനാവുന്ന വിലയുള്ള മിനി റാംഗ്ലറും കൊണ്ടുവരാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകൾ.
ജീപ്പ് ഇന്ത്യയിൽ പുതിയ എസ്‌യുവി അവതരിപ്പിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ പുതിയ ലോഞ്ച് മഹീന്ദ്ര ഥാറുമായി മത്സരിക്കുമെന്ന് റിപ്പോർട്ട്. ഇത് നിലവിലെ ജീപ്പ് റാംഗ്ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. എന്നിരുന്നാലും, മോഡലിനെക്കുറിച്ച് നിർമ്മാതാവ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ജീപ്പ് മിനി റാംഗ്ലർ താങ്ങാനാവുന്നതും 'ശക്തമായ ഫീച്ചറുകളാൽ നിറഞ്ഞതുമായ' മോഡലായിരിക്കും. ഇത് ഇന്ത്യയിലെ ഓഫ്-റോഡ് എസ്‌യുവികളെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകും. ബോഡി ഓൺ ഫ്രെയിം അണ്ടർപിന്നിംഗുകൾ, ഡീസൽ, പെട്രോൾ പവർ, ലോക്കിംഗ് ഡിഫറൻഷ്യലുകളോട് കൂടിയ 4WD എന്നിവ ഇതിൽ ഉൾപ്പെടാം. താങ്ങാനാവുന്ന വിലയുള്ള റാംഗ്ലറിൻ്റെ ഡിസൈൻ അതിൻ്റെ പ്രധാന മോഡലിൽ നിന്ന് ജീപ്പ് കമ്പനി സ്വീകരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. കൂടാതെ, എല്ലാ ഘടകങ്ങളും അതിൽ ദൃശ്യമാകും. അതുകൊണ്ടാണ് ഈ എസ്‌യുവിക്ക് അതിൻ്റെ ആധിപത്യം നിലനിർത്താൻ കഴിയുന്നത്.
വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, മെമ്മറി ഫംഗ്‌ഷനും വെൻ്റിലേഷനും ഉള്ള പവർ അഡ്‍ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ഡ്യുവൽ-പേൻ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് എസി, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360 ഡിഗ്രി സറൗണ്ട് വ്യൂ മോണിറ്റർ തുടങ്ങിയ ഫീച്ചറുകൾ സുരക്ഷാ കിറ്റിൽ ഉൾപ്പെടും.
ജീപ്പിന് പുതിയ എസ്‌യുവിയെ പ്രീമിയം ഉൽപ്പന്നമായി അവതരിപ്പിക്കാനാകും. അത്തരമൊരു സാഹചര്യത്തിൽ അതിൻ്റെ വില മഹീന്ദ്ര ഥാറിനേക്കാൾ കൂടുതലായിരിക്കും. ഏകദേശം 20 മുതൽ 21 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിൽ കമ്പനി ഇതിനെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. അത്തരമൊരു സാഹചര്യത്തിൽ, മഹീന്ദ്ര ഥാറുമായി മത്സരിക്കാൻ ജീപ്പിന് വില ടാഗ് വലിയ വെല്ലുവിളിയാണ്. 14.30 ലക്ഷം മുതൽ 17.60 ലക്ഷം വരെയാണ് മഹീന്ദ്ര ഥാർ 4WD വേരിയൻ്റിൻ്റെ എക്‌സ് ഷോറൂം വില. അതേസമയം, വരാനിരിക്കുന്ന അഞ്ച് ഡോർ ഥാറിൻ്റെ വില ഏകദേശം 17 ലക്ഷം മുതൽ 23 ലക്ഷം രൂപ വരെയാകാനാണ് സാധ്യത. ഇത്തരമൊരു സാഹചര്യത്തിൽ ജീപ്പിൻ്റെ പുതിയ എസ്‌യുവി ഏകദേശം 18 ലക്ഷം രൂപയിൽ വന്നാൽ, ഥാറിന്‍റെ പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകൾ.