2023 മോഡൽ വർഷത്തിൽ നിർമ്മിച്ച ഇസെഡ്എസ് ഇവിക്ക് ലഭ്യമായ കിഴിവിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിൻ്റെ എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് പ്രോയിൽ മൊത്തം 2.35 ലക്ഷം രൂപ കിഴിവ് ലഭ്യമാണ്.
ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോറിന് 2024 ജൂണിലെ വിൽപ്പന മികച്ചതായിരുന്നില്ല. കഴിഞ്ഞ മാസം കമ്പനി ഒമ്പത് ശതമാനം വാർഷിക തകർച്ച നേരിട്ടു. എങ്കിലും, ഈ ഇടിവിലും ശ്രദ്ധേയമായ കാര്യം അതിൻ്റെ ഇലക്ട്രിക് കാറുകളുടെ വിൽപ്പന അതിവേഗം വർദ്ധിക്കുന്നു എന്നതാണ്. കമ്പനിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ മാസത്തെ മൊത്തം വിൽപ്പനയുടെ 40 ശതമാനം ഇലക്ട്രിക് കാറുകളാണ്. പ്രത്യേകിച്ചും, ഇസെഡ്എസ് ഇവിക്ക് മികച്ച വിൽപ്പന ലഭിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഈ ഇലക്ട്രിക് മോഡലിൻ്റെ വിൽപ്പന വീണ്ടും വർധിപ്പിക്കുന്നതിനായി കമ്പനി ഈ മാസം 2.35 ലക്ഷം രൂപ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
2023 മോഡൽ വർഷത്തിൽ നിർമ്മിച്ച ഇസെഡ്എസ് ഇവിക്ക് ലഭ്യമായ കിഴിവിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിൻ്റെ എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് പ്രോയിൽ മൊത്തം 2.35 ലക്ഷം രൂപ കിഴിവ് ലഭ്യമാണ്. ഇതിൽ 50,000 രൂപയുടെ പ്രത്യേക കിഴിവ്, 20,000 രൂപയുടെ ലോയൽറ്റി ബോണസ്, 1,50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നു.
അതേസമയം 2024 മോഡൽ വർഷം നിർമ്മിച്ച ഇസെഡ്എസ് ഇവിയുടെ എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് പ്രോയിൽ മൊത്തം 1.85 ലക്ഷം രൂപ കിഴിവ് ലഭ്യമാണ്. ഇതിൽ 20,000 രൂപയുടെ ലോയൽറ്റി ബോണസും 1,50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. ഇസെഡ്എസ് ഇവി എക്സൈറ്റിന് 35,000 രൂപ കിഴിവ് ലഭിക്കുന്നു. ഇതിൽ 20,000 രൂപയുടെ ലോയൽറ്റി ബോണസും 15,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ഉൾപ്പെടുന്നു.
ഇസെഡ്എസ് ഇവി എക്സ്ക്ലൂസീവ് പ്ലസ്, 2024 മോഡൽ ഇയർ എസെൻസ് എന്നിവയിൽ മൊത്തം 1.85 ലക്ഷം രൂപ കിഴിവ് ലഭ്യമാണ്. ഇതിൽ 20,000 രൂപയുടെ ലോയൽറ്റി ബോണസും 1,50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. എക്സ്ക്ലൂസീവ് പ്ലസ് 100Y ഗ്രീൻ എഡിഷന് മൊത്തം 85,000 രൂപ കിഴിവ് ലഭിക്കുന്നു. ഇതിൽ 20,000 രൂപയുടെ ലോയൽറ്റി ബോണസും 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. ഇസെഡ്എസ് ഇവി എക്സൈറ്റിന് 35,000 രൂപ കിഴിവ് ലഭിക്കുന്നു. ഇതിൽ 20,000 രൂപയുടെ ലോയൽറ്റി ബോണസും 15,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ഉൾപ്പെടുന്നു.