ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് ഒരു പുതിയ ഡിസൈൻ വാഗ്ദാനം ചെയ്യും. അതിന് ചുവന്ന ഹൈലൈറ്റുകളുള്ള കൂറ്റൻ ഷഡ്ഭുജ ഗ്രിൽ ലഭിക്കും. ഇതിൽ ഒരു പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും വലിയ വീൽ ആർച്ചുകളും പരുക്കൻ ക്ലാഡിംഗും ലഭിക്കും.
ചൈനീസ് - ബ്രിട്ടീഷ് വാഹന ബ്രാൻാഡയ എംജി മോട്ടോഴ്സ് ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരുപക്ഷേ ജൂൺ അഞ്ചിന് പുതിയ വാഹനത്തിന്‍റെ ലോഞ്ച് നടന്നേക്കും. ഉത്സവ സീസണിൽ എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് വിപണിയിൽ ലഭിച്ചേക്കും. ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, ഈ വർഷാവസാനത്തോടെ എംജി ക്ലൗഡ് ഇവിയും ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പരീക്ഷണത്തിനിടെ കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ ക്ലൗഡ് ഇവിയും പരീക്ഷണത്തിലാണ്. ജെഎസ്ഡ്യബവിൽ നിന്ന് MG അടുത്തിടെ ഫണ്ട് ഇൻഫ്യൂഷൻ നടത്തിയിരുന്നു. എംജി 2020-ലാണ് ഗ്ലോസ്റ്റർ എസ്‍യുവി ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ചത്. ഇനി വരാനിരിക്കുന്നത് ഈ എസ്‍വിയുടെ മിഡ്-ലൈഫ് അപ്‌ഡേറ്റായിരിക്കും. എംജിയുടെ മാതൃ ബ്രാൻഡായ എസ്എഐസിയിൽ നിന്നുള്ള മാക്‌സസ് ഡി90 അടിസ്ഥാനമാക്കിയാണ് ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ്. എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് D90-ൻ്റെ റീബാഡ്ജ് ചെയ്ത പതിപ്പായിരിക്കും. അതിൻ്റെ ഇൻ്റീരിയർ സമാനമായ ഡിസൈൻ വാഗ്ദാനം ചെയ്യും.
ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് ഒരു പുതിയ ഡിസൈൻ വാഗ്ദാനം ചെയ്യും. അതിന് ചുവന്ന ഹൈലൈറ്റുകളുള്ള കൂറ്റൻ ഷഡ്ഭുജ ഗ്രിൽ ലഭിക്കും. ഇതിൽ ഒരു പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും വലിയ വീൽ ആർച്ചുകളും പരുക്കൻ ക്ലാഡിംഗും ലഭിക്കും. റിയർ പ്രൊഫൈലിലേക്ക് വരുമ്പോൾ, ഒരു ലൈറ്റ് ബാൻഡ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന LED ടെയിൽ-ലൈറ്റുകൾ ലഭിക്കും. പിൻ ബമ്പറിന് റീപ്രൊഫൈലിങ്ങും ലഭിക്കുന്നു. എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൽ ധാരാളം ക്രോം ഘടകങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.
വലിയ ടച്ച്‌സ്‌ക്രീൻ, പുതിയ സെൻ്റർ കൺസോൾ, പുതുക്കിയ സ്വിച്ച് ഗിയർ തുടങ്ങിയവ ഉപയോഗിച്ച് ഡാഷ്‌ബോർഡിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, എസ്‌യുവിയുടെ നിലവിലെ തലമുറയിൽ വാഗ്ദാനം ചെയ്യുന്ന അതേ 2.0-ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കും . ഇത് 4×2, 4×4 ഡ്രൈവ് കോൺഫിഗറേഷനുകളുമായി ജോടിയാക്കും. അതേസമയം ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിന് നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടും. ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ 38.80 ലക്ഷത്തിനും 43.87 ലക്ഷത്തിനും ഇടയിലായിരിക്കും വില. ടൊയോട്ട ഫോർച്യൂണർ ഉൾപ്പെടെയുള്ള എതിരാളികളെ പുതിയ ഗ്ലോസ്റ്റർ നേരിടും.