റീട്ടെയിൽ പങ്കാളികൾക്ക് തുല്യമായ അഭിപ്രായം നൽകുന്ന മോഡൽ ഡീലർ കരാർ അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ ഓട്ടോമൊബൈൽ നിർമ്മാതാവായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യ
വാഹന വിൽപ്പന ബിസിനസിന്റെ നടത്തിപ്പിൽ റീട്ടെയിൽ പങ്കാളികൾക്ക് തുല്യമായ അഭിപ്രായം നൽകുന്ന മോഡൽ ഡീലർ കരാർ അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ ഓട്ടോമൊബൈൽ നിർമ്മാതാവായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യ മാറിയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്‌സ് അസോസിയേഷൻ വെള്ളിയാഴ്ച അറിയിച്ചു.
വാഹന നിർമ്മാതാക്കളും അവരുടെ ഡീലർമാരും തമ്മിലുള്ള പരമ്പരാഗതമായി ഏകപക്ഷീയമായ കരാർ മാറ്റാനും അവരുടെ കരാർ കൂടുതൽ സന്തുലിതമാക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് അസോസിയേഷൻ മോഡൽ ഡീലർ കരാർ (എംഡിഎ) ആരംഭിച്ചു.
undefined
ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഏറ്റവും നൂതനവും അത്യാധുനികവുമായ ചില ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിന് ഒഇഎമ്മുകൾക്കും ഡീലർമാർക്കും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ലെവൽ പ്ലേയിംഗ് ഫീൽഡ് സൃഷ്ടിക്കുന്ന പുതിയ കാലത്തെ ഡീലർ അസോസിയേഷന്റെയും മാനേജ്മെന്റിന്റെയും ഒരു പ്രധാന ഭാഗമാണ് മോഡൽ ഡീലർ കരാർ.
ആധുനിക ഡീലർ കരാറിനെക്കുറിച്ച് ഒമ്പത് വാഹന നിര്‍മ്മാണ കമ്പനികൾ നിലപാട് വ്യക്തമാക്കിയതായും അവരിൽ ഓരോരുത്തരും വളരെ നല്ല രീതിയിൽ പ്രതികരിച്ചുവെന്നും ഫെഡറേഷൻ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്‌സ് അസോസിയേഷൻ (FADA) പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പ്രസ്‍താവനയിൽ പറഞ്ഞു. ഫാഡയുടെ രണ്ട് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം എംഡിഎ അംഗീകരിക്കപ്പെട്ടുവെന്ന് അറിയിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട് എന്നും യാത്രയുടെ വിജയകരമായ പര്യവസാനത്തിന്റെ തുടക്കം കുറിക്കുന്ന എംജി മോട്ടോർ ഇന്ത്യ ഇത് അംഗീകരിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ വാഹന നിർമ്മാതാക്കൾ ഇന്ത്യ വിടുന്നതിന്റെ വീഴ്‍ചയും ഡീലർമാരുടെ കഷ്ടപ്പാടുകളുമാണ് എംഡിഎ പരിഹരിക്കാൻ ശ്രമിച്ച പ്രധാന പ്രശ്നങ്ങളിലൊന്ന്. 2021 ൽ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാൻ ഫോർഡ് തീരുമാനിച്ചിരുന്നു. ഈ അറിയിപ്പ് പുറത്തുവരുന്നതിന് ഒരു മാസം മുമ്പ് പോലും പുതിയ ഷോറൂമുകൾ സ്ഥാപിക്കുന്നതിന് കമ്പനി കത്ത് നൽകിയിരുന്നെന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ചില ഡീലർമാർ പറയുന്നു.
2017-ൽ ജനറൽ മോട്ടോഴ്‌സ് ഇന്ത്യ വിട്ടപ്പോൾ, തങ്ങൾക്ക് ഏകദേശം 1,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ട് ഡീലർമാർക്ക് 100 കോടി രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്‍തിരുന്നു. എന്നിരുന്നാലും, എല്ലാ ഡീലർമാരിലും സ്ഥിരതയുള്ള ഒരു രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കി ന്യായവും സുതാര്യവുമായ പരിവർത്തന സഹായ പാക്കേജ് തങ്ങളുടെ ഡീലർ പങ്കാളികൾക്ക് നൽകുന്നുണ്ടെന്ന് കമ്പനി വാദിച്ചിരുന്നു.
ഡീലർ ശൃംഖല ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റത്തിന്റെ പ്രധാന ഘടകമാണെന്നും 45 ലക്ഷത്തില്‍ അധികം തൊഴില്‍ അവസരങ്ങളും വലിയ തോതിലുള്ള നിക്ഷേപവും പ്രദാനം ചെയ്യുന്നതായും സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനുമുള്ള വരുമാനം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി സിംഘാനിയ പറഞ്ഞു.
"ഓട്ടോമോട്ടീവ് മേഖല സമീപ വർഷങ്ങളിൽ ഒരു മാറ്റത്തിന്‍റെ പാതിയലാണ്. പക്ഷേ അത് കൊടുങ്കാറ്റിനെ അതിജീവിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങൾ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ വ്യക്തമായി കാണിച്ചു, ഉപഭോക്താക്കൾക്കും ഓട്ടോമോട്ടീവ് വ്യവസായത്തിലെ അംഗങ്ങൾക്കുമിടയിൽ വർദ്ധിച്ച പ്രതിബദ്ധതയും വിശ്വാസവും വളരുമെന്ന് ശുഭാപ്‍തി വിശ്വാസം ഉണ്ടെന്നും സിംഘാനിയ കൂട്ടിച്ചേർത്തു.