ഈ മോഡലുകളുടെ വില കൂട്ടി എംജി മോട്ടോർ

By Web Team  |  First Published Jun 14, 2024, 4:05 PM IST

എംജി മോട്ടർ ഇന്ത്യ കോമറ്റ് ഇവി, ഇസെഡ്എസ് ഇവി എന്നീ മോഡലുകളുടെ വില വർദ്ധിപ്പിച്ചു. ഈ വർദ്ധനവ് രണ്ട് വാഹനങ്ങളുടെയും ലോവർ-സ്പെക്ക് വേരിയൻ്റുകളെ ബാധിക്കില്ല. ഈ വിലവർദ്ധനയ്‌ക്കൊപ്പം പുതിയ ഫീച്ചറുകളോ ഡിസൈൻ മാറ്റങ്ങളോ ഇല്ല എന്നത് ശ്രദ്ധേയമാണ്.


ചൈനീസ് - ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി മോട്ടർ ഇന്ത്യ കോമറ്റ് ഇവി, ഇസെഡ്എസ് ഇവി എന്നീ മോഡലുകളുടെ വില വർദ്ധിപ്പിച്ചു. ഈ വർദ്ധനവ് രണ്ട് വാഹനങ്ങളുടെയും ലോവർ-സ്പെക്ക് വേരിയൻ്റുകളെ ബാധിക്കില്ല. ഈ വിലവർദ്ധനയ്‌ക്കൊപ്പം പുതിയ ഫീച്ചറുകളോ ഡിസൈൻ മാറ്റങ്ങളോ ഇല്ല എന്നത് ശ്രദ്ധേയമാണ്.

എംജി കോമറ്റ് ഇവിയുടെ അടിസ്ഥാന എക്‌സിക്യുട്ടീവ്, എക്‌സൈറ്റ് ട്രിമ്മുകൾ യഥാക്രമം 6.99 ലക്ഷം രൂപയും 7.98 ലക്ഷം രൂപയുമാണ്. അതേസമയം എക്‌സൈറ്റ് എഫ്‌സി, എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് എഫ്‌സി ട്രിമ്മുകൾക്ക് 11,000 രൂപ മുതൽ 13,000 രൂപ വരെ വില വർധിച്ചു. എക്‌സ്‌ക്ലൂസീവ് എഫ്‌സിയുടെ വില 9.24 ലക്ഷം രൂപയിൽ നിന്ന് 9.37 ലക്ഷം രൂപയും എക്‌സ്‌ക്ലൂസീവ് ട്രിമ്മിൻ്റെ വില 12,000 രൂപ കൂടി ഒമ്പത് ലക്ഷം രൂപയുമാണ്. എക്‌സൈറ്റ് എഫ്‌സിക്ക് ഇപ്പോൾ 11,000 രൂപ വർധിച്ച് 8.45 ലക്ഷം രൂപയായി. 100 ഇയർ ലിമിറ്റഡ് എഡിഷൻ 9.40 ലക്ഷം രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. 

Latest Videos

17.3 kWh ബാറ്ററി ഘടിപ്പിച്ച കോംപാക്റ്റ് ഫോർ-സീറ്റർ ഹാച്ച്ബാക്കാണ് എംജി കോമറ്റ് ഇവി. ഈ ബാറ്ററി പായ്ക്ക് 230 കിലോമീറ്റർ വരെ ഏആർഎഐ അവകാശപ്പെടുന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിൻ്റെ ഇലക്ട്രിക് മോട്ടോർ 42 bhp കരുത്തും 110 Nm യും ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിൽ ഇതിന് നേരിട്ടുള്ള എതിരാളികളില്ലെങ്കിലും, ടാറ്റ ടിയാഗോ ഇവി, സിട്രോൺ eC3 തുടങ്ങിയ മോഡലുകൾക്കെതിരെ ഇത് മത്സരിക്കുന്നു.

എൺജി ഇസെഡ്എസ്ഇവിയ്‌ക്ക് എക്‌സിക്യുട്ടീവ്, എക്‌സൈറ്റ് പ്രോ ട്രിമ്മുകൾക്ക് യഥാക്രമം 18.98 ലക്ഷം രൂപ, 19.98 ലക്ഷം രൂപ എന്നിങ്ങനെ വില വർധനവില്ലാതെ തുടരുന്നു. 100 ഇയർ ലിമിറ്റഡ് എഡിഷൻ 24.18 ലക്ഷം രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. പക്ഷേ എക്‌സ്‌ക്ലൂസീവ് പ്ലസിന് ഇപ്പോൾ 25,000 രൂപ കൂടി 24.23 ലക്ഷം രൂപയും എസെൻസ് ട്രിമ്മിൻ്റെ വില 25,000 രൂപയും കൂടി 25.23 ലക്ഷം രൂപയും ആയി. ഡ്യുവൽ-ടോൺ പതിപ്പുകൾക്ക് 24,000 രൂപയുടെ വർധനയുണ്ടായി. എക്‌സ്‌ക്ലൂസീവ് പ്ലസ് ഡിടിക്ക് ഇപ്പോൾ 24.44 ലക്ഷം രൂപയും എസ്സെൻസ് ഡിടിക്ക് 25.44 ലക്ഷം രൂപയുമാണ് വില. 

50.3 kWh ബാറ്ററി പായ്ക്കാണ് എംജി ഇസെഎസ് ഇവിക്ക് കരുത്തേകുന്നത്.  461 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 177 bhp കരുത്തും 280 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഹ്യൂണ്ടായ് കോന ഇലക്ട്രിക്, ബിവൈഡി അറ്റോ 3 എന്നിവയുമായി മത്സരിക്കുന്നു. 

click me!