എംജി ക്ലൗഡ് ഇവി സെപ്റ്റംബറിൽ ലോഞ്ച് ചെയ്യും

By Web Team  |  First Published Jun 18, 2024, 12:08 PM IST

ക്ലൗഡ് ഇവിക്ക് 5-സീറ്റ് ലേഔട്ട് ഉണ്ടായിരിക്കും. മിനിമലിസ്റ്റിക് ഡിസൈൻ സമീപനം ക്യാബിനിലും തുടരും. വലിയ കേന്ദ്രീകൃത ടച്ച്‌സ്‌ക്രീനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനായി ഡിജിറ്റൽ ഡിസ്‌പ്ലേയും ഉള്ള ഫ്ലോട്ടിംഗ് സ്‌ക്രീനുകളാണ് പ്രധാന ആകർഷണം. 


വർഷം രണ്ടാം പകുതിയിൽ ചൈനീസ് - ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി മോട്ടോർ തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് ഓഫർ ഇന്ത്യയിൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. എംജി ക്ലൗഡ് ഇവി എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ 2024 സെപ്തംബർ പകുതിയോടെ അരങ്ങേറ്റം കുറിക്കുമെന്നും തുടർന്ന് വിപണിയിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ ഉൽപ്പന്നസ ശ്രേണിയിൽ,  6.99 ലക്ഷം രൂപയ്ക്കും 9.53 ലക്ഷം രൂപയ്ക്കും 18.98 ലക്ഷം രൂപയ്ക്കും 25.44 ലക്ഷം രൂപയ്ക്കും ഇടയിൽ വിലയുള്ള എംജി കോമറ്റിനും എംജി ഇസെഡ്എസ് ഇവിയ്ക്കും ഇടയിലായിരിക്കും ക്ലൗഡ് ഇവിയുടെ സ്ഥാനം. ഇതിന്‍റെ വില 20 ലക്ഷം രൂപയിൽ താഴെയായിരിക്കും. വാഹനത്തിന്‍റെ പരീക്ഷണം ഇന്ത്യയിൽ നടക്കുകയാണ്.

എംജി ക്ലൗഡ് ഇവി യഥാക്രമം ഇന്തോനേഷ്യയിലും ചൈനയിലും വുലിംഗ്, ബോജുൻ ബ്രാൻഡ് നാമങ്ങൾക്ക് കീഴിലാണ് വിൽക്കുന്നത്. മോഡലിന് ഏകദേശം 4.3 മീറ്റർ നീളവും 2,700 എംഎം നീളമുള്ള വീൽബേസും ഉണ്ടാകും. മുന്നിലും പിന്നിലും പൂർണ്ണ വീതിയുള്ള എൽഇഡി ലൈറ്റ് ബാറുകൾ, ഫ്രണ്ട് ബമ്പറിൽ ഘടിപ്പിച്ച ഹെഡ്‌ലാമ്പുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഷോർട്ട് ഓവർഹാംഗുകൾ ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഷോർട്ട് ഓവർഹാംഗുകൾ, ഗ്ലാസ് ഹൗസിന് ചുറ്റും പൊതിഞ്ഞ് എന്നിവ ഉൾക്കൊള്ളുന്ന മിനിമലിസ്റ്റിക് ഡിസൈൻ ഭാഷയോടുകൂടിയ എംപിവി ലുക്ക് ലഭിക്കുന്നു.

Latest Videos

ക്ലൗഡ് ഇവിക്ക് 5-സീറ്റ് ലേഔട്ട് ഉണ്ടായിരിക്കും. മിനിമലിസ്റ്റിക് ഡിസൈൻ സമീപനം ക്യാബിനിലും തുടരും. വലിയ കേന്ദ്രീകൃത ടച്ച്‌സ്‌ക്രീനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനായി ഡിജിറ്റൽ ഡിസ്‌പ്ലേയും ഉള്ള ഫ്ലോട്ടിംഗ് സ്‌ക്രീനുകളാണ് പ്രധാന ആകർഷണം. പൂർണ്ണമായി ചാഞ്ഞിരിക്കുന്ന ഫ്രണ്ട് സീറ്റ് ബാക്ക്‌റെസ്റ്റ് ഉണ്ടായിരിക്കും. 135-ഡിഗ്രി പിൻസീറ്റ് റിക്‌ലൈൻ ഉള്ള സോഫ മോഡ് ആയിരിക്കും ഇത്. ഇന്തോനേഷ്യയിൽ, ക്ലൗഡ് ഇവി 360 ഡിഗ്രി ക്യാമറയും എഡിഎഎസ് സാങ്കേതികവിദ്യയും നൽകുന്നു.

ആഗോള വിപണികളിൽ 37.9kWh, 50.6kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിൽ എംജി ക്ലൗഡ് ഇവി ലഭ്യമാണ്. യഥാക്രമം 360km, 460km എന്നീ ഓഫർ റേഞ്ച്. പവർട്രെയിൻ സജ്ജീകരണത്തിൽ പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറും ഉൾപ്പെടുന്നു. ഇത് ഫ്രണ്ട് ആക്സിലിൽ ഘടിപ്പിച്ചിരിക്കുന്നു. 134 എച്ച്ബിപി മൂല്യമുള്ള പവർ ഉത്പാദിപ്പിക്കുന്നു. അതേസമയം നിലവിൽ ഏത് പതിപ്പാണ് ഇന്ത്യയിൽ എത്തിക്കുകയെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.

click me!