എംജിയുടെ പുതിയ തലമുറ ആസ്റ്റർ എസ്‌യുവിയും പുതിയ ക്ലൗഡ് ഇവി കോംപാക്റ്റ് എംപിവിയുടെയും ഡിസൈൻ പേറ്റൻ്റുകൾ ചോർന്നു.
എംജിയുടെ പുതിയ തലമുറ ആസ്റ്റർ എസ്‌യുവിയും പുതിയ ക്ലൗഡ് ഇവി കോംപാക്റ്റ് എംപിവിയുടെയും ഡിസൈൻ പേറ്റൻ്റുകൾ ചോർന്നു. ഇത് ബ്രാൻഡിൻ്റെ ഭാവി ഡിസൈൻ ഭാഷ വെളിപ്പെടുത്തുന്നു. ഇതിൽ ആദ്യത്തെ മോഡലായ ആസ്റ്റർ എസ്‌യുവി 2025 അവസാനത്തോടെ അരങ്ങേറ്റം കുറിക്കാനും 2026-ൽ അതിൻ്റെ ഇന്ത്യൻ ലോഞ്ച് നടക്കാനും സാധ്യതയുണ്ട്. അതേസമയം ക്ലൗഡ് ഇവി 2024-ൽ വിൽപ്പനയ്‌ക്കെത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. ഈ വരാനിരിക്കുന്ന രണ്ട് യുവി മോഡലുകളെയും പറ്റി ഇതുവരെ അറിയാവുന്ന പ്രധാന വിശദാംശങ്ങൾ ഇതാ.
എംജി ക്ലൗഡ് ഇവി
ഇസെഡ്എസ് ഇവി, കോമറ്റ് എന്നിവയ്ക്ക് ശേഷം, എംജി ക്ലൗഡ് ഇവി ഇന്ത്യയിലെ ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള മൂന്നാമത്തെ ഇലക്ട്രിക് ഓഫറായിരിക്കും. പേറ്റൻ്റ് ഇമേജിൽ ബ്ലാക്ക്ഡ് ഓഫ് ഫ്രണ്ട് ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇടതുവശത്ത് ഫ്രണ്ട് ഡെൻഡർ മൗണ്ടഡ് ചാർജിംഗ് പോർട്ട്, വിശാലമായ എയർ ഡാം എന്നിവ കാണിക്കുന്നു. കോംപാക്റ്റ് എംപിവിയിൽ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബ്ലാക്ക് റൂഫ്, പനോരമിക് സൺറൂഫ്, ഫ്രണ്ട് ഡോർ മൗണ്ടഡ് ഒആർവിഎം, സംയോജിത റിയർ സ്‌പോയിലർ എന്നിവയും ഉൾപ്പെടുന്നു. എംജി ക്ലൗഡ് ഇവിയുടെ ഇൻ്റീരിയർ എങ്ങനെയായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. എങ്കിലും, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റിയർ എസി വെൻ്റുകൾ, തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എസി വെൻ്റുകൾ എന്നിവയുമായി ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വിപണികളിൽ, 37.9kWh, 50.6kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ക്ലൗഡ് ഇവി ലഭ്യമാകുന്നത്. ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച്, ഇത് 360 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതിൻ്റെ വലിയ ബാറ്ററി പതിപ്പ് 460 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു.
പുതിയ എംജി ആസ്റ്റർ എസ്‌യുവി
പുതുതായി രൂപകൽപന ചെയ്ത ഗ്രിൽ, ട്വീക്ക് ചെയ്ത ബമ്പർ, പരിഷ്കരിച്ച ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന കാര്യമായി പരിഷ്‍കരിച്ച മുൻഭാഗങ്ങളോടെയാണ് പുതിയ തലമുറ എംജി ആസ്റ്റർ വരുന്നത്. നോസ് മുമ്പത്തേക്കാൾ പരന്നതായി കാണപ്പെടുന്നു, ബോണറ്റ് അൽപ്പം നീളമുള്ളതായി കാണപ്പെടുന്നു. സൈഡ് പ്രൊഫൈൽ പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകളും പുതിയ ഷോൾഡർ ലൈനും ഉപയോഗിച്ച് പരിഷ്‍കരിക്കും. വിംഗ് മിററുകളിൽ ലെയിൻ വാച്ച് ക്യാമറകൾ ഉണ്ടായിരിക്കും. ഗ്ലാസ് ഏരിയ മുമ്പത്തേതിനേക്കാൾ അൽപ്പം വലുതായി തോന്നുന്നു. പിൻഭാഗത്ത്, ഇത് പുനർരൂപകൽപ്പന ചെയ്ത ബമ്പർ, റാപ്പറൗണ്ട് ടെയിൽലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റ് എന്നിവ ഉൾക്കൊള്ളുന്നു. പുതിയ എംജി ആസ്റ്ററിന് പെട്രോൾ, ഡീസൽ, ഹൈബ്രിഡ് എന്നിവ ഉൾപ്പെടെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ ലഭിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.