തീപിടിക്കാന്‍ സാധ്യത. ഈ കാറുകൾ പ്രത്യേക വിവേകത്തോടെ ഓടിക്കണമെന്നും ഉപയോഗം പരമാവധി കുറയ്ക്കണമെന്നും ഉടമകളോട് കമ്പനി
ചിത്രം - പ്രതീകാത്മകം
ജർമ്മൻ (German) ആഡംബര കാർ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ് ( Mercedes Benz) തങ്ങളുടെ തിരഞ്ഞെടുത്ത വാഹനങ്ങളിലെ സാങ്കേതിക തകരാർ മൂലം തീപിടുത്തമുണ്ടാകാൻ സാധ്യതയുള്ളതായി ഉടമകളെ അറിയിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട്. എന്നാല്‍ ആവശ്യമായ ഭാഗങ്ങൾ ലഭ്യമല്ലാത്തതിനാൽ ഈ പ്രശ്‍നം പരിഹരിക്കാനുള്ള ഒരു തിരിച്ചുവിളിക്കൽ ഇപ്പോൾ സാധ്യമല്ലെന്ന് കമ്പനി പറഞ്ഞതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. തകരാര്‍ സംശയിക്കപ്പെടുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി, ഇറങ്ങിയോടി യാത്രികര്‍, രക്ഷപ്പെടല്‍ തലനാരിഴയ്ക്ക്!
തകരാറുള്ള വാഹനങ്ങളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ജർമ്മൻ പ്രസിദ്ധീകരണമായ ബിൽഡ് അവകാശപ്പെടുന്നത് ഏകദേശം 800,000 വാഹനങ്ങളെ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ്. കൂടാതെ, ചില മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളിലെ സാങ്കേതിക തകരാർ ജർമ്മൻ വിപണിയിലോ ആഗോളതലത്തിലോ പരിമിതപ്പെടുത്തിയിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
എഞ്ചിൻ തീപിടിത്തം, ഈ വണ്ടിക്കമ്പനികള്‍ക്കെതിരെ അന്വേഷണം ഊർജ്ജിതം
കൂളന്റ് പമ്പിലെ ചോർച്ച മൂലമാണ് പ്രശ്‌നം കണ്ടെത്തിയതെന്ന് മെഴ്‌സിഡസ് ബെൻസ് പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഘടകങ്ങളെ ചൂടാക്കാനും തീപിടുത്തത്തിനും കാരണമാകും. ഈ സാങ്കേതിക തകരാർ ബാധിച്ച മെഴ്‌സിഡസ്-ബെൻസ് കാറുകളിൽ ചില GLE, GLS, C-Class, E-Class, S-Class, E-Class Coupe, E-Class Convertible, GLC, CLS, G-Class എന്നിവ ഉൾപ്പെടുന്നുവെന്നാണ് സൂചനകള്‍. 2017 ജനുവരിക്കും 2021 ഒക്‌ടോബറിനും ഇടയിലാണ് ഈ വാഹനങ്ങൾ നിർമ്മിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആവശ്യമായ ഘടകങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക്, പ്രശ്‌നം പരിഹരിക്കുന്നതിനായി മെഴ്‌സിഡസ് ബെൻസ് ഈ കാറുകൾ തിരിച്ചുവിളിക്കുമെന്ന് വാഹന നിർമ്മാതാക്കൾ അറിയിച്ചു. റിപ്പോർട്ട് അവകാശപ്പെടുന്നതുപോലെ, ഈ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത് ജനുവരി പകുതിയോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപകടസാധ്യത സംശയിക്കുന്ന വാഹന ഉടമകളുടെ ഉടമകള്‍ക്ക് അയച്ച കത്തിൽ, ഈ കാറുകൾ പ്രത്യേകിച്ച് വിവേകത്തോടെ ഓടിക്കണമെന്നും ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചുവിളിക്കപ്പെട്ട വാഹനത്തിന്റെ ഉടമ എപ്പോഴും അടുത്തുള്ള മെഴ്‌സിഡസ്-ബെൻസ് സേവന പങ്കാളിയെ ഉടൻ ബന്ധപ്പെടണമെന്നും ഈ കത്തില്‍ കമ്പനി പറയുന്നു. കോവിഡ് -19 പാൻഡെമിക് മൂലം ഉയർന്നുവന്ന ആഗോള വിതരണ ശൃംഖല പ്രതിസന്ധിയാണ് ഈ ബാധിച്ച വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതിലെ കാലതാമസത്തിന് കാരണം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
142 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; ഒടുവിൽ സംഭവിച്ചത്
അതേസമയം തകരാറിനെ തുടര്‍ന്ന് വാഹനങ്ങളില്‍ തീ പടരുന്നതുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയില്‍, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്, കിയ വാഹനങ്ങളുടെ എഞ്ചിൻ തീപിടിച്ച സംഭവങ്ങളില്‍ കഴിഞ്ഞദിവസം യുഎസ് ഏജൻസി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഹ്യുണ്ടായിയുടെയും കിയയുടെയും എഞ്ചിൻ തീപിടുത്ത പ്രശ്‌നങ്ങളിൽ തിരിച്ചുവിളിക്കലിനും ഒന്നിലധികം സൂക്ഷ്‍മപരിശോധനകൾക്കും ശേഷം, നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്‌ടിഎസ്‌എ) രണ്ട് കമ്പനികൾക്കായി ഒരു എഞ്ചിനീയറിംഗ് വിശകലനം തുടങ്ങിയതായിട്ടായിരുന്നു റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്‍തത്. ചില മോഡലുകളിലെ എഞ്ചിൻ തീ പ്രശ്‌നവുമായി ബന്ധപ്പെട്ട വാഹന നിർമ്മാതാക്കളുടെ തിരിച്ചുവിളിക്കൽ ശ്രമങ്ങൾ ഈ അന്വേഷണത്തില്‍ പരിശോധിക്കും എന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ വണ്ടി നിന്നു കത്തിയാല്‍..! ചെയ്യേണ്ടതും ചെയ്യരുതാത്തതും!
ആറ് വർഷത്തില്‍ ഏറെയായി ഹ്യുണ്ടായിയെും കിയയെും അലട്ടുകയാണ് എൻജിൻ തീപിടുത്തത്തിന്റെ പ്രശ്‍നം. കമ്പനികൾ നടത്തിയ തിരിച്ചുവിളികളുടെ ഫലപ്രാപ്‍തി വിലയിരുത്തുന്ന ഏകദേശം മൂന്ന് ദശലക്ഷം വാഹനങ്ങളെ ഈ വിശകലനം ഉൾക്കൊള്ളുമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്‌ടിഎസ്‌എ) അറിയിച്ചു. എഞ്ചിൻ തകരാർ മൂലം ഉണ്ടായേക്കാവുന്ന 161 തീപിടുത്തങ്ങളുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഏജൻസി അറിയിച്ചു. 2010-2015 കിയ സോളിനൊപ്പം 2011 മുതല്‍ 2014 വരെ പുറത്തിറങ്ങിയ കിയ ഒപ്റ്റിമയും സോറന്‍റോയും ഉൾപ്പെടുത്തി 2019-ൽ ആണ് എൻഎച്ച്‌ടിഎസ്‌എ ഒരു അന്വേഷണം ആരംഭിച്ചത്. ഇത് 2011 മുതല്‍ 2014 വരെ വിപണിയില്‍ എത്തിയ ഹ്യുണ്ടായി സൊണാറ്റ, സാന്താ ഫെ എന്നിവയും കണക്കിലെടുക്കുന്നു. ക്രാഷ് അല്ലാത്ത തീപിടുത്തങ്ങളുടെ സംഭവങ്ങളും അന്വേഷണത്തില്‍ പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം മലമ്പുഴ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍