3 വർഷം പഴക്കമുള്ള കാറുകളിൽ സാങ്കേതികപിഴവ്, തീപിടിത്തസാധ്യത, മെഴ്സിഡസ് ബെൻസ് മെയ്ബാക്ക് കാറുകൾക്ക് തിരിച്ചുവിളി

By Web Team  |  First Published Dec 13, 2024, 4:10 PM IST

ഈ കാറുകളുടെ ഇസിയു സോഫ്‌റ്റ്‌വെയറിൽ ചില സാങ്കേതിക പിഴവുകൾ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ടുകൾ. ഇതുമൂലം എക്‌സ്‌ഹോസ്റ്റ് താപനില വർദ്ധിക്കുകയും അപകടസാധ്യത ഉണ്ടാകുകയും ചെയ്യും. ഇതുകൂടാതെ, എഞ്ചിൻ വയറിംഗ് ഹാർനെസ്, കാറ്റലറ്റിക് കൺവെർട്ടർ തുടങ്ങിയ ഘടകങ്ങളും കേടായേക്കാം. ഇത് തീപിടുത്തത്തിനുള്ള സാധ്യത വർധിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.


കാറിൻ്റെ ഇസിയു സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഇന്ത്യ മെയ്ബാക്ക് എസ്-ക്ലാസ് ആഡംബര സെഡാൻ കാറുകളുടെ ചില യൂണിറ്റുകളെ തിരിച്ചുവിളിച്ചു. രാജ്യത്തുടനീളമുള്ള മൊത്തം 386 യൂണിറ്റുകൾ ഈ തിരിച്ചുവിളിയുടെ ഭാഗമാണ്. കാറിൻ്റെ ഇസിയു സോഫ്റ്റ്വെയർ (ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റ്-ഇസിയു തകരാർ കാരണമാണ് ഈ തിരിച്ചുവിളി. രാജ്യത്തുടനീളമുള്ള മൊത്തം 386 യൂണിറ്റുകൾ ഈ തിരിച്ചുവിളിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് SIAM-ൻ്റെ വാഹന തിരിച്ചുവിളിക്കൽ ഡാറ്റാബേസ് ഉദ്ദരിച്ച് ഓട്ടോ കാർ ഇന്ത്യ് റിപ്പോർട്ട് ചെയ്യുന്നു.

ഈ കാറുകളുടെ ഇസിയു സോഫ്‌റ്റ്‌വെയറിൽ ചില സാങ്കേതിക പിഴവുകൾ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ടുകൾ. ഇതുമൂലം എക്‌സ്‌ഹോസ്റ്റ് താപനില വർദ്ധിക്കുകയും അപകടസാധ്യത ഉണ്ടാകുകയും ചെയ്യും. ഇതുകൂടാതെ, എഞ്ചിൻ വയറിംഗ് ഹാർനെസ്, കാറ്റലറ്റിക് കൺവെർട്ടർ തുടങ്ങിയ ഘടകങ്ങളും കേടായേക്കാം. ഇത് തീപിടുത്തത്തിനുള്ള സാധ്യത വർധിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

Latest Videos

ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത്, കമ്പനി ഈ കാറുകൾ തിരിച്ചുവിളിച്ചെന്നും അതിനുശേഷം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം അവ ഉപഭോക്താക്കൾക്ക് കൈമാറും എന്നുമാണ് റിപ്പോർട്ടുകൾ.  ഈ തിരിച്ചുവിളി ബാധിച്ച കാർ ഉടമകളുമായി കമ്പനി തന്നെ ബന്ധപ്പെടും. ഇതിനായി ഡീലർഷിപ്പുകൾ വാഹന ഉടമകളെ കോൾ, മെസേജ് അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടാം. ഈ തിരിച്ചുവിളിയിൽ, വാഹനത്തിൻ്റെ അറ്റകുറ്റപ്പണികൾക്കോ ​​ഏതെങ്കിലും തരത്തിലുള്ള ഘടകങ്ങൾ മാറ്റിസ്ഥാപിക്കാനോ വേണ്ടിവരുന്ന ചെലവുകൾ കമ്പനി വഹിക്കും. ഇതിനായി ഉപഭോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ല എന്നാണ് റിപ്പോർട്ടുകൾ. 

ഇന്ത്യൻ വിപണിയിൽ എസ്-ക്ലാസ് രണ്ട് വ്യത്യസ്ത വേരിയൻ്റുകളിൽ വരുന്നു. 1.77 കോടി മുതൽ 3.44 കോടി വരെയാണ് ഇതിൻ്റെ വില. അടുത്തിടെ ഈ കാർ പുതിയ ഫീച്ചറുകളോടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 3.0 ലിറ്റർ ശേഷിയുള്ള ആറ് സിലിണ്ടർ പെട്രോൾ, ഡീസൽ എൻജിനുമായാണ് ഈ വാഹനം വരുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, രണ്ട് വയർലെസ് ഫോൺ ചാർജറുകൾ എന്നിവയുണ്ട്. ഇതിന് 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, 20 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ലഭിക്കുന്നു.

undefined

സുരക്ഷയുടെ കാര്യത്തിൽ, ഈ കാറിന് 10 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി) ഉള്ള ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകൾ ഉണ്ട്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഈ ആഡംബര സെഡാൻ കാറിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നൽകിയിട്ടുണ്ട്. ഈ കാറിന് 4.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ പൂജ്യം മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നും അതിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണെന്നും കമ്പനി അവകാശപ്പെടുന്നു. 

click me!