തങ്ങളുടെ വാർഷിക കാർ ഉൽപ്പാദന ലക്ഷ്യം കൈവരിക്കുന്നതിന് കൂടുതൽ ശക്തമായി നിക്ഷേപിക്കുമെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെനിച്ചി അയുകാവ പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2030-ഓടെ ഉൽപ്പാദന ശേഷി ഇരട്ടിയാക്കി നാല് ദശലക്ഷം വാഹനങ്ങളാക്കി മാറ്റുന്നതിന് 5.5 ബില്യൺ ഡോളറിലധികം (45,000 കോടി രൂപ) നിക്ഷേപിക്കും.
വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഉൽപ്പാദനം വർധിപ്പിക്കാന്‍ രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി. തങ്ങളുടെ വാർഷിക കാർ ഉൽപ്പാദന ലക്ഷ്യം കൈവരിക്കുന്നതിന് കൂടുതൽ ശക്തമായി നിക്ഷേപിക്കുമെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെനിച്ചി അയുകാവ പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2030-ഓടെ ഉൽപ്പാദന ശേഷി ഇരട്ടിയാക്കി നാല് ദശലക്ഷം വാഹനങ്ങളാക്കി 5.5 ബില്യൺ ഡോളറിലധികം (45,000 കോടി രൂപ) നിക്ഷേപിക്കും. രണ്ട് പുതിയ പ്ലാന്റുകളിലായി 2,50,000 യൂണിറ്റുകൾ വീതം വാർഷിക ഉൽപ്പാദന ശേഷിയുള്ള എട്ട് അസംബ്ലി ലൈനുകൾ മാരുതി സുസുക്കി കമ്മീഷൻ ചെയ്യും എന്നും ദി ഇക്കണോമിക് ടൈംസിനെ ഉദ്ദരിച്ച് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനകം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വാർഷിക ഉൽപ്പാദന ശേഷി 10 ലക്ഷം യൂണിറ്റായി ഉയർത്താൻ ലക്ഷ്യമിടുന്നതായി ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം, ഇലക്‌ട്രോണിക് ഘടകങ്ങളുടെ ക്ഷാമം കാരണം 1.70 ലക്ഷം യൂണിറ്റുകളുടെ ഉത്പാദനം നഷ്ടപ്പെട്ടിട്ടും കാർ നിർമ്മാതാവ് 19 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റു.
undefined
മാരുതി സുസുക്കിയുടെ പ്രാദേശിക ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കെനിച്ചി അയുകാവ വ്യക്തമാക്കി. ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായി ഇന്ത്യ മാറിയതിന് ശേഷം കാർ നിർമ്മാതാവിന് വളരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈൽ വ്യവസായത്തിന് ദീർഘകാല, വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമാണ്. ഇക്കാര്യത്തിൽ, നിർമ്മാണ മേഖലയ്ക്ക് സർക്കാർ നൽകുന്ന സ്ഥിരമായ പിന്തുണ വളരെ പ്രധാനമാണ്, കൂടാതെ പിഎല്‍ സ്കീമും വളരെ അഭിനന്ദനാർഹമാണെന്നും അയുകാവ പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ മാരുതി സുസുക്കി അതിന്റെ അനുബന്ധ സ്ഥാപനമായ മിറ്റ്സുയി ഒഎസ്‌കെ ലൈൻസ് ലിമിറ്റഡ് ഏകദേശം 3,500 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു . ഹരിയാനയിലും ഗുജറാത്തിലും വരാനിരിക്കുന്ന രണ്ട് പ്ലാന്‍റുകൾ സ്ഥാപിക്കാൻ കാർ നിർമ്മാതാവിനെ സഹായിക്കുന്നതിന് ഘട്ടംഘട്ടമായി 350 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് മാരുതി പ്രഖ്യാപിച്ചു . ഹരിയാനയിലെ സോനിപത്തിൽ സ്ഥിതി ചെയ്യുന്ന ഖാർഖോഡ പ്ലാന്റിലൂടെയാണ് മാരുതി സുസുക്കി ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നത്. ഗുജറാത്തിലെ എസ്എംജി സപ്ലയേഴ്‌സ് പാർക്കിൽ മറ്റൊരു സൗകര്യം കമ്മീഷൻ ചെയ്തിട്ടുണ്ട്.
മാരുതി സുസുക്കി നിലവിൽ എസ്‌യുവികളിൽ വലിയ നിക്ഷേപം നടത്തുകയാണ്. മാരുതി സുസുക്കിക്ക് ഫ്രോങ്‌ക്‌സ്, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര എന്നിങ്ങനെ ഇതിനകം മൂന്ന് എസ്‌യുവികളുണ്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കമ്പനി ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി അവതരിപ്പിക്കാൻ പോകുന്നു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ടൊയോട്ട മോട്ടോറിന്റെ ഇന്നോവയെ അടിസ്ഥാനമാക്കിയുള്ള പുതിയ പ്രീമിയം എംപിവി ഉൾപ്പെടുന്ന കൂടുതൽ പുതിയ മോഡലുകൾ മാരുതി സുസുക്കി ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്.